മതാന്ധത മസ്തിഷ്കത്തിനേറ്റ ലോകത്ത് ശാസ്ത്ര വിസ്മയങ്ങളുടെ
ചുരുളഴിക്കാന്‍ മുസ്ലിംകളെ പ്രേരിപ്പിച്ചത് വിശുദ്ധ ഖുര്‍ആനും
തിരുസുന്നത്തുമായിരുന്നു. അജ്ഞതയുടെ ആഴിയില്‍ നിന്ന് ജ്ഞാനവെട്ടത്തിലേക്ക്
ഖുര്‍ആന്‍ അവരെ വഴിനടത്തുകയായി. അദൃശ്യജ്ഞാനത്തിന്റെ
അനന്തപ്രപഞ്ചത്തിലേക്ക് ഒരു വാതായാനം തുറുന്നുനല്‍കുകയായിരുന്നു. സൈകത
ഭൂമിയിലെ മരുപ്പച്ചയും മരീചികയും മാത്രം പരിചയിച്ച അറബികള്‍ക്കു മുമ്പില്‍
ഖുര്‍ആന്‍ അവയുടെ കാരണങ്ങള്‍ തുറന്നുകാട്ടി. സുഷുപ്തി പൂണ്ട അവരുടെ
ഹൃദയങ്ങളെ തട്ടിയുണര്‍ത്തി. മനുഷ്യന്റെ സാധാരണ ജീവിതവുമായി ബന്ധമുള്ള
വസ്തുക്കളെക്കുറിച്ച് ചിന്തിക്കാനവരെ പ്രേരിപ്പിച്ചു. ഇതോടെ ഭൂമിയും
ആകാശവും പരക്കെ വായിച്ചെടുക്കാന്‍ ദൈവകല്‍പനയായി.
സൂര്യനും
ചന്ദ്രനും താരസമൂഹവും പാരാവാരവും ജലവും ഇരുട്ടും വെളിച്ചവും രഹസ്യങ്ങളുടെ
കലവറയാണെന്നും ചിന്തിക്കുന്നവര്‍ക്കതില്‍ ദൃഷ്ടാന്തമുണ്ടെന്നും ഖുര്‍ആന്‍
ആവര്‍ത്തിച്ച് ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു. മനുഷ്യജീവിതം വൃഥാ
നശിപ്പിക്കാനുള്ളതല്ലെന്നും പ്രാപഞ്ചിക വിസ്മയങ്ങളുടെ ഉള്ളറകളിലേക്ക്
ഊര്‍ന്നിറങ്ങണമെന്നും ദ്യോതിപ്പിച്ചുകൊണ്ട് അല്ലാഹു പറയുന്നു: 'നിശ്ചയം
ആകാശഭമൂമികളുടെ സൃഷ്ടിപ്പിലും രാപകലുകളുടെ മാറിവരവിലും ജനസമഷ്ടിക്ക്
ഉപകാരമായി സമുദ്രങ്ങളില്‍ സഞ്ചരിക്കുന്ന കൂറ്റന്‍ യാനപാത്രങ്ങളിലും മൃത്യു
വരിച്ച ഭൂമിക്ക് പുനരുജ്ജീവനം നല്‍കി അതില്‍ ഇതര ജീവികളെ ഇറക്കിവിടാന്‍
കാരണമായി ആകാശത്തുനിന്ന് നാം ഇറക്കിയ ജലത്തിലും ആകാശഭൂമികള്‍ക്കിടയില്‍
കീഴ്പ്പെടുത്തപ്പെട്ട കാര്‍മുകിലുകളുടെയും കാറ്റുകളുടെയും സഞ്ചാരത്തിലും
ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട്' (അല്‍ബഖറ). ഭൂമിക്കു മുകളില്‍
അവസാനമായി പിറന്നുവീഴുന്ന കുഞ്ഞുവരെയുള്ള ജനകോടികള്‍ക്ക് ഉദ്ധൃത സൂക്തം
മാത്രം ഗഹനപഠനത്തിന് വിധേയമാക്കിയാലും ഒരു സമാപ്തിയിലെത്താന്‍ കഴിയില്ല
എന്നതാണ് വസ്തുത. ഇത്രമാത്രം കനവും ഗാംഭീര്യവുമുള്ള ജ്ഞാനങ്ങളുടെ
അക്ഷയനിധിയാണ് വിശുദ്ധ ഖുര്‍ആന്‍. ഇവക്ക് പ്രവാചകന്റെ അപഗ്രന്ഥനവും കൂടി
ലഭിച്ചപ്പോള്‍ അറബികള്‍ക്ക് ശാസ്ത്രലോകം ഏറെ കൌതുകമായി. ഇങ്ങനെയാണ് മുസ്ലിം
ഖിലാഫത്തിനു കീഴില്‍ ശാസ്ത്രം ഔദ്യോഗികമായി പഠിപ്പിക്കപ്പെടാന്‍
തുടങ്ങിയത്.
ഇസ്ലാം ജ്ഞാനത്തിന്റെ മതമാണ്.
മതപരവും ഭൌതികവുമായ അറിവുകളെ അത് പ്രോത്സാഹിപ്പിക്കുന്നു. അല്ലെങ്കിലും
പ്രാപഞ്ചിക ജ്ഞാനങ്ങള്‍ ദൈവവിശ്വാസത്തെ രൂഢമൂലമാക്കുന്ന ശീലങ്ങളാണ്.
ഖുര്‍ആനിന്റെ പ്രഥമ സൂക്തങ്ങളും ഇതിലേക്കാണ് വെളിച്ചം വീശുന്നത്.
ശുഭപര്യവസായിയായ ഭൌതിക പരീക്ഷണ-നിരീക്ഷണങ്ങളെ ഭരണഘടനയായ ഖുര്‍ആന്‍ തന്നെ
മുക്തകണ്ഠം പ്രശംസിക്കുന്നുണ്ട്. ഭൂമിയെ 480 തവണയും ആകാശം, സമുദ്രം,
പര്‍വതം, കാറ്റ് എന്നിവയെ യഥാക്രമം 200, 40, 35, 25 തവണയും ഖുര്‍ആന്‍
പ്രതിപാദിക്കുന്നു. സത്യത്തില്‍ ഇസ്ലാമിന്റെ ഈ ജ്ഞാനതൃഷ്ണയായിരുന്നു
ഇസ്ലാമിക നാഗരികതയുടെ മുഖ്യസ്തംഭങ്ങള്‍. എന്നല്ല ദൈവസത്തയുടെ സാമീപ്യം
കരഗതമാക്കാനുള്ള സോപാനമാണീ ജ്ഞാനസപര്യ. ഈ നിലപാടും മുസ്ലിംകളെ ശാസ്ത്ര
ഉദ്ഗ്രഥനത്തിലേക്ക് തിരിക്കാന്‍ കാരണമായി.
ചരിത്രത്തിന്റെ
ബാലപാഠമറിയാത്തവരായിരുന്നു അക്കാലത്തെ അറബികള്‍. അവര്‍ക്കു മുമ്പിലാണ്
ഖുര്‍ആന്‍ അനിഷേധ്യമായ ശാസ്ത്ര വിസ്മയങ്ങള്‍ തുറന്നുവെച്ചത്.
ഭ്രൂണശാസ്ത്രത്തിലും ഗോളശാസ്ത്രത്തിലും ഭൂമിശാസ്ത്രത്തിലും
സമുദ്രശാസ്ത്രത്തിലും അടിസ്ഥാന ജ്ഞാനം പോലുമില്ലാത്ത കാലത്തുതന്നെ
ഖുര്‍ആന്‍ ഇവയെല്ലാം സവിസ്തരം അപഗ്രഥിച്ചു. ആ പ്രവചനങ്ങള്‍ ഇന്നും
വൈരുധ്യങ്ങളില്ലാതെ ശേഷിക്കുന്നു. പ്രശസ്ത ഫ്രഞ്ച് ശാസ്ത്രജ്ഞന്‍ മോറിസ്
ബുക്കായ് തന്റെ 'ബൈബിള്‍, ഖുര്‍ആന്‍, ശാസ്ത്രം' എന്ന ഗ്രന്ഥത്തില്‍
പറയുന്നു, മോഡേണ്‍ സയന്‍സിന്റെ വീക്ഷണത്തോട് വിരുദ്ധമായ ഒന്നും
ഖുര്‍ആനിലില്ലെന്ന്. ഖുര്‍ആനൊരിക്കലും ഒരു ശാസ്ത്രീയ ഗ്രന്ഥമല്ല. പക്ഷേ,
അതിലൊരുപാട് ശാസ്ത്രീയ സത്യങ്ങളുണ്ടെന്നുമാത്രം. ഉദാഹരണത്തിന് ചില
ശാസ്ത്രീയ സൂചനകള്‍ കാണുക.
ആധുനിക ശാസ്ത്രം ഏറെ
പഠനങ്ങള്‍ നടത്തിയ ഒരു വിഷയമാണ് ഭ്രൂണശാസ്ത്രം. മനുഷ്യജന്മത്തിന്റെ
പ്രാരംഭഘട്ടങ്ങളെയാണ് ഇത് കുറിക്കുന്നത്. കാലങ്ങളോളം യുറോപ്യരുടെ
ജ്ഞാനമണ്ഡലങ്ങളില്‍ ആവൃതമായി കിടന്നിരുന്ന ഈ ശാസ്ത്രശാഖ ഇന്ന്
ശാസ്ത്രത്തിന്റെ മേന്മയില്‍ അഹന്ത നടിക്കുന്ന വിഭാഗത്തിന്
ബോധോദയമുണ്ടാവുന്നതിനുമുമ്പുതന്നെ ഖുര്‍ആന്‍ വെളിപ്പെടുത്തിയിരുന്നു.
അറബികളിത് ഏറ്റുപാടുകയും ചെയ്തിരുന്നു.
ശുക്ളസ്രാവം
മൊത്തമായി ഘനീഭവിച്ചാണ് ഒരു കുഞ്ഞ് ജനിക്കുന്നതെന്നായിരുന്നു കാലങ്ങളോളം
ലോകം വിശ്വസിച്ചിരുന്നത്. മൈക്രോസ്കോപ്പിന്റെ കണ്ടുപിടുത്തങ്ങളോടെയാണ്
ശാസ്ത്രം ഇതിനുള്ളിലെ രഹസ്യങ്ങള്‍ തിരിച്ചറിയുന്നത്. എന്നാല്‍
മൈക്രോസ്കോപ്പിനെക്കുറിച്ച് ചിന്തിക്കാന്‍പോലും കഴിയാത്ത ഒരു കാലത്തുതന്നെ
ഖുര്‍ആന്‍ ഇവയ്ക്കുള്ളിലെ രഹസ്യങ്ങള്‍ പുറത്തുവിട്ടിരുന്നു. ശുക്ളത്തിലെ
ലക്ഷക്കണക്കിനു ബീജങ്ങളില്‍ ഒരെണ്ണം മാത്രമാണ് അണ്ഡവുമായി കൂടിച്ചേരുന്നത്.
സൂറത്തുല്‍ ഖിയാമയില്‍ അല്ലാഹു പറയുന്നു: 'അവന്‍ സ്രവിക്കപ്പെടുന്ന
ശുക്ളത്തില്‍ നിന്നുള്ള ഒരു കണമായിരുന്നില്ലേ?' മാത്രമല്ല, ഇതിന്റെ
വ്യാഖ്യാനമായി തിരുനബി ÷ പറയുകയുണ്ടായി, മുഴുവന്‍ ദ്രാവകത്തില്‍
നിന്നുമല്ല, അതിലെ ഒരു ചെറിയ അംശത്തില്‍ നിന്നു മാത്രമാണ് മനുഷ്യന്‍
സൃഷ്ടിക്കപ്പെടുന്നതെന്ന്. ഇതിനു പുറമെ, പുരുഷബീജത്തിലാണ് ശിശു
കുടികൊള്ളുന്നെതന്നും അമ്മയുടെ ഗര്‍ഭാശയം അതിനെ വളര്‍ത്തുന്ന ഒരു ട്യൂബ്
മാത്രമാണെന്നുമായിരുന്നു പതിനെട്ടാം നൂറ്റാണ്ടുവരെ
വിശ്വസിക്കപ്പെട്ടിരുന്നത്. ഇതില്‍നിന്ന് വിരുദ്ധമായി പുരുഷബീജത്തിന്റെയും
സ്ത്രീഅണ്ഡത്തിന്റെയും സമ്മിശ്ര രൂപത്തില്‍ നിന്നാണ് കുഞ്ഞ് രൂപം
കൊള്ളുന്നതെന്നാണ് ഖുര്‍ആന്‍ പറയുന്നത്: 'കൂടിച്ചേര്‍ന്നുണ്ടാകുന്ന ഒരു
ബീജത്തില്‍ നിന്ന് തീര്‍ച്ചയായും നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു'
(76:2). ഇവിടെ അല്ലാഹു ഉപയോഗിച്ച പദം തന്നെ 'നുഥ്ഫത്തിന്‍ അംശാജ്' എന്നാണ്.
കൂടിച്ചേര്‍ന്ന ബീജം എന്നാണിതിന്റെ വിവക്ഷ. സ്ത്രീ-പുരുഷ ബീജങ്ങള്‍
ചേര്‍ന്നുണ്ടാകുന്ന സിക്താണ്ഡത്തിന്റെ പ്രാഥമിക രൂപമാണിത്. കീത്ത്മൂറിന്റെ
(ഗലല ങീീൃല) വാക്കുകളാണിത്. പതിനെട്ടാം നൂറ്റാണ്ടില്‍ സ്പലന്‍സനി
(ടുമഹഹമിമിെശ) കണ്ടെത്തിയതോടെയാണ് ഇത് യൂറോപ്യരറിഞ്ഞതെങ്കിലും ഏഴാം
നൂറ്റാണ്ടില്‍ തന്നെ ഖുര്‍ആന്‍ ഇത് വ്യക്തമാക്കയിരുന്നു. മോറിസ് ബുക്കായി ഈ
കലര്‍ത്തപ്പെട്ട ദ്രാവകത്തെക്കുറിച്ച് വിശദമായി വിവരിക്കുന്നുണ്ട്.
ങശിഴഹലറ ഘശൂൌശറ എന്നാണ് അദ്ദേഹമതിനെ സൂചിപ്പിക്കുന്നത്. പ്രാവചക
വചനങ്ങളില്‍ സൂക്ഷ്മപഠനം നടത്തുമ്പോഴും ബീജങ്ങളുടെ സങ്കലിതത്തില്‍ നിന്നാണ്
കുഞ്ഞുണ്ടാവുന്നത് എന്ന സത്യം കാണാന്‍ കഴിയുന്നു. തിരുമേനി ÷ പറയുന്നു:
മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് രണ്ടില്‍ നിന്നും കൂടിയാകുന്നു.
പുരുഷബീജത്തില്‍ നിന്നും സ്ത്രീബീജത്തില്‍ നിന്നും (അഹ്മദ്).
ശുക്ളങ്ങള്‍
തന്നെ അത്ഭുതങ്ങളുടെ കലവറയാണ്. മനുഷ്യദൃഷ്ടിക്ക് ഗോചരീഭവിക്കാത്ത
ഒരത്ഭുതപ്രതിഭാസമാണ് പുരഷശുക്ളത്തിലെ ബീജങ്ങള്‍. ഒരു തുള്ളി ശുക്ളത്തില്‍
പത്തുകോടിയിലധികം ബീജങ്ങളുണ്ടെന്നാണ് കണക്ക്. മൈക്രോസ്കോപ്പിന്റെ
സഹായത്താല്‍ മാത്രം കാണാവുന്നത്ര ചെറുതാണിവ. വാലും തലയുമുള്ള ഇവ ഒരു
മത്സ്യത്തെപ്പോലെ നീന്തിക്കളിക്കുന്നു. ഇവയിലോരോന്നിനുള്ളിലും
ഇരുപത്തിനാലുവീതം ക്രോമസോമുകള്‍ ക്രമീകരിക്കപ്പെട്ടിരിക്കുന്നു. പൈതൃക
സ്വഭാവങ്ങളുടെ ഒളിത്താവളമാണിത്. ഇവിടെനിന്നുമാണ് ഇവ നമ്മുടെ ഭാവങ്ങളിലേക്ക്
സംക്രമിക്കുന്നത്. മാതാവിന്റെ അണ്ഡത്തിന്റെ കഥയും ഇതുതന്നെ.
പുരുഷബീജത്തേക്കാള്‍ വലിപ്പം കൂടതലാണെങ്കിലും നഗ്നനേത്രം കൊണ്ട് കാണാന്‍
പ്രയാസമാണ്. ഇവക്കുള്ളിലെ പദാര്‍ഥത്തിന് മധ്യത്തില്‍ ഒരു ന്യൂക്ളിയസുണ്ട്.
അതിലും ഇരുപത്തിനാല് ക്രോമസോമുകള്‍ അടക്കം ചെയ്യപ്പെട്ടിരിക്കുന്നു.
മാതൃപാരമ്പര്യത്തിന്റെ സ്വഭാവമുളകള്‍ വരുന്നത് ഇതുവഴിയാണ്. മാതാവിന്റെ
ഗര്‍ഭാശയത്തില്‍ ഇവ കണ്ടുമുട്ടുന്നതോടെ പരസ്പരം കെട്ടിപ്പിണയുന്നു.
തുടര്‍ന്ന് ക്രോമസോമുകള്‍ ഒന്നിച്ച് ഇരുപത്തിനാല് ജോഡികളായി
രൂപാന്തരപ്പെടുന്നു. ഈ ക്രോമസോമുകള്‍ക്കുള്ളിലും അത്യന്തം സൂക്ഷ്മങ്ങളായ
കണങ്ങളുണ്ട്. അവയാണ് ജീനുകള്‍. ഈ സമ്മിശ്ര ഘട്ടത്തെയാണ് ഭ്രൂണം (ഋായ്യൃീ)
എന്ന് വിളിക്കുന്നത്.
ഭ്രൂണമാകുന്നതിന്റെ
മുമ്പുള്ള അവസ്ഥാന്തരത്തെക്കുറിച്ചും ഖുര്‍ആന്‍ വിവരണം നല്‍കുന്നുണ്ട്.
സൂറത്തുല്‍ ഇന്‍ഫിഥാറില്‍ അല്ലാഹു പറയുന്നു: 'ഓ മനുഷ്യാ, നിന്നെ സൃഷ്ടി
നടത്തി സമപ്പെടുത്തുകയും അവനുദ്ദേശിച്ച രൂപത്തില്‍ നിന്നെ
ക്രമപ്പെടുത്തുകയും ചെയ്ത രക്ഷിതാവിനെക്കൊണ്ട് നിന്നെ
വഞ്ചിതനാക്കിയതെന്താണ്?' ഇതിനുപുറമെ സൂറത്തുനൂഹില്‍ മനുഷ്യസൃഷ്ടിപ്പിനെ
പരാമര്‍ശിച്ച് അവന്‍ പറയുന്നു: 'നിങ്ങളെ നാം വ്യത്യസ്ത ഘട്ടങ്ങളിലായി
സൃഷ്ടി നടത്തിയിരിക്കുന്നു.' ഈ രണ്ട് സൂക്തങ്ങളെ മുന്‍നിറുത്തി ഡോ.
ബുക്കായി പറുയന്നത് ഈ സൂക്തങ്ങളിലൂടെ ഭ്രൂണമാവുന്നതിനുമുമ്പുള്ള ചില
അവസ്ഥകളെയാണ് ദൈവം സൂചിപ്പിക്കുന്നത് എന്നാണ്. അഥവാ ബീജസംയോഗം നടക്കുന്നത്
ദ്രാവകത്തിന്റെ ഏറ്റവും ചെറിയ കണികയുമായിട്ടാണെന്നതിനെയും ഇവിടെ മുഖ്യമായ
ബീസംയോഗത്തെയും ഈ സമ്മിശ്ര രൂപത്തിന്റെ സ്ഥലനിര്‍ണയത്തെയും ഭ്രൂണത്തിന്റെ
പരിണാമത്തെയും ഇത് കുറിക്കുന്നുണ്ടത്രെ.
ഭ്രൂണം
ഗര്‍ഭാശയത്തിനകത്തുവെച്ചാണ് വളരുന്നത്. മാതാവിന്റെ ഗര്‍ഭാശയം മൂന്ന്
അറകളാല്‍ സംവിധാനിക്കപ്പെട്ടതാണ്. അടിവയറിന്റെ ഭിത്തി, ഗര്‍ഭാശയഭിത്തി,
ഗര്‍ഭാശയത്തിനകത്തെ ആംനിയോണ്‍ കോറിയോണ്‍ പാട എന്നിവയാണിവ. ഭ്രൂണത്തെ
വെളിച്ചത്തില്‍ നിന്ന് സംരക്ഷിക്കാന്‍ സംവിധാനിക്കപ്പെട്ട ഈ ഭാഗങ്ങളെ
ഇരുട്ടുകള്‍ എന്നാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. സൂറത്തുസ്സുമറില്‍
അല്ലാഹു പറയുന്നു: 'നിങ്ങളുടെ മാതാക്കളുടെ വയറുകളില്‍ മൂന്നു തരം
ഇരുട്ടുകള്‍ക്കുള്ളിലായി സൃഷ്ടിയുടെ ഒരു ഘട്ടത്തിനു ശേഷം മറ്റൊരു ഘട്ടമായി
നിങ്ങളെ അവന്‍ സൃഷ്ടിച്ചിരിക്കുന്നു.'
ഭ്രൂണവളര്‍ച്ചയെക്കുറിച്ചുള്ള
ഖുര്‍ആനിലെ പരാമര്‍ശങ്ങളണ് ഏറെ വിസ്മയാവഹം. ആധുനിക ശാസ്ത്രത്തെപ്പോലും
ഞെട്ടിപ്പിക്കുന്ന വിധമുള്ള പദപ്രയോഗമാണ് ഖുര്‍ആന്‍ ഇവിടെ നടത്തിയത്.
സൂറത്തുല്‍ മുഅ്മിനൂനില്‍ ഭ്രൂണവളര്‍ച്ചയുടെ വ്യത്യസ്ത ഘട്ടങ്ങളെ
വ്യാവര്‍ത്തിച്ച് ഖുര്‍ആന്‍ പറയുന്നു: 'തീര്‍ച്ചയായും മനുഷ്യനെ നാം
കളിമണ്ണിന്റെ സത്തില്‍ നിന്നും സൃഷ്ടിച്ചിരിക്കുന്നു. പിന്നീട് ഒരു
ബീജമാക്കി അവനെ നാം ഭദ്രമായ സ്ഥാനത്തു വെച്ചു. പിന്നെ ആ ബീജത്തെ അലഖയായി
രൂപാന്തരപ്പെടുത്തി. പിന്നെ അലഖയെ മുദ്അയായി രൂപപ്പെടുത്തി. പിന്നെ ആ
അസ്ഥികൂടത്തെ മാംസം കൊണ്ട് പൊതിഞ്ഞു. പിന്നീട് മറ്റൊരു സൃഷ്ടിയായി നാമവനെ
വളര്‍ത്തിയെടുത്തു. അപ്പോള്‍ ഏറ്റവും നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു
അനുഗ്രഹപൂര്‍ണനായിരിക്കുന്നു.' ആധുനികശാസ്ത്രം പോലുമിന്ന് ഇവ
സ്വീകരിക്കാന്‍ നിര്‍ബന്ധിതമായിരിക്കയാണ്. അവരുടെ കണ്ടുപിടുത്തങ്ങളിലെ
വൈകല്യങ്ങള്‍പോലും നികത്താന്‍ മാത്രം ഗംഭീരമായി ഇവ ഏഴാം നൂറ്റാണ്ടില്‍
വിസ്തരിക്കപ്പെട്ടുകഴിഞ്ഞിരുന്നു.
കനേഡിയന്‍
ട്രോണ്ടോ (ഠൃീിറീ) യൂണിവേഴ്സിറ്റിയിലെ മെഡിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ്
തലവനും അനാട്ടമി പ്രൊഫസറുമായിരുന്ന കീത്ത് മൂര്‍ (ഗലലവേ ങീീൃ) ഖുര്‍ആനിക
സൂക്തങ്ങളെ മുന്‍നിറുത്തി ഭ്രൂണശാസ്ത്രം (ഋായ്യൃീഹീഴ്യ) പഠിച്ച
ശാസ്ത്രവിശാരദനായിരുന്നു. ഖുര്‍ആനിലെ ഭ്രൂണശാസ്ത്ര സംബന്ധിയായ ഭാഗങ്ങള്‍
ഗഹനമായി പഠനം നടത്തിയ അദ്ദേഹം വിസ്മയം കൂറി വിളിച്ചുപറഞ്ഞു: 'ഖുര്‍ആനിന്റെ
കൃത്യത എന്നെ അത്ഭുതപ്പെടുത്തുന്നു. ഏഴാം നൂറ്റാണ്ടില്‍ നടത്തപ്പെട്ട അതിലെ
പ്രസ്താവനകളിന്നും തെല്ലും വൈരുധ്യങ്ങളില്ലാതെ പ്രസക്തമായിതന്നെ
ശേഷിക്കുന്നു. ഗര്‍ഭാശയത്തിലെ ഭ്രൂണവളര്‍ച്ചയെക്കുറിച്ച് പതിനഞ്ചാം
നൂറ്റാണ്ടിനു ശേഷമാണ് ചര്‍ച്ച നടന്നതെങ്കിലും ഏഴാം നൂറ്റാണ്ടില്‍ ഖുര്‍ആന്‍
പറഞ്ഞതുന്നെയാണ് അവരിന്ന് കണ്ടെത്തിയതും.'
ഉപര്യുക്ത
സൂക്തത്തിലെ 'അലഖ്' എന്ന സംജ്ഞ ഖുര്‍ആന്‍ പഠിതാക്കളെ ഏറെ
വിസ്മയിപ്പിച്ചിട്ടുണ്ട്. ഖുര്‍ആനില്‍ അഞ്ചു തവണ ആവര്‍ത്തിച്ച ഈ പദത്തിന്
വ്യക്തമായ അര്‍ഥതലങ്ങളുണ്ട്. ഒരു ചെറിയ പദപ്രയോഗത്തിലൂടെ മാത്രം
ഖുര്‍ആനിന്റെ അപ്രമാദിത്വവും ഗാംഭീര്യവും ലോകത്തിന് കാണിച്ചുകൊടുക്കാനും
അല്ലാഹുവിന് സാധിച്ചു. മോറിസ് ബുക്കായ് 'ബൈബിള്‍, ഖുര്‍ആന്‍, സയന്‍സി'ലൂടെ
മുന്നോട്ടുവെക്കുന്നു: അലഖ് എന്ന പദത്തിന്റെ കൃത്യമായ അര്‍ഥം
ഒട്ടിപ്പിടിക്കുന്നത്, പറ്റിപ്പിടിക്കുന്നത് (ടീാല വേശിഴ ംവശരവ രഹശിഴ)
എന്നാണ്. ഗര്‍ഭാശയത്തിലെ ഭ്രൂണത്തിന്റെ ആദ്യത്തെ അവസ്ഥയെ കുറിക്കുന്ന
പദമാണിത്. ബീജസങ്കലനം നടന്ന് ഏഴാമത്തെ ദിവസം ഭ്രൂണം ഗര്‍ഭാശയത്തിന്റെ
ആന്തരപാളിയായ എന്‍ട്രോമെട്രിയത്തില്‍ പറ്റിപ്പിടിക്കും. ഇവ കണ്ടാല്‍
ശരീരത്തില്‍ പറ്റിപ്പിടിച്ച അട്ടയാണെന്ന് തോന്നിപ്പോകും. അലഖ് എന്ന
പദത്തിന് അട്ടയെന്നും അര്‍ഥമുണ്ട്. ബുക്കായ് തുടരുന്നു- അലഖിന്റെ
മറുമൊഴിയാണ് അള്ളിപ്പിടിക്കുന്ന വസ്തു എന്നത്. ഇതിന്റെ സാക്ഷാല്‍ അര്‍ഥവും
ഇതുതന്നെ. തെളിയിക്കപ്പെട്ട യാഥാര്‍ഥ്യങ്ങളില്‍ നിന്ന് ഇണങ്ങുന്ന അര്‍ഥവും
തഥൈവ. തന്തുക്കള്‍ വളര്‍ന്ന് സിക്താണ്ഡം ഗര്‍ഭാശയത്തില്‍
അള്ളിപ്പിടിക്കുന്നു. വളര്‍ച്ചക്കാവശ്യമായ പോഷകങ്ങള്‍ ഗര്‍ഭാശയത്തില്‍
നിന്ന് സ്വീകരിക്കുകയും ചെയ്യുന്നു. മറിച്ച് അലഖ എന്നതിന് രക്തപിണ്ദം
(ആഹീീറ രഹീ) എന്ന ഭാഷാന്തരം തീരെ അനുയോജ്യമല്ല. കാരണം, ഈ കാലയളവിലൊന്നും
മനുഷ്യന് രക്തപിണ്ഡമാവുക എന്ന ഒരു കടമ്പ വിട്ടുകടക്കേണ്ടിവരുന്നില്ല.
കീത്ത്മൂര്‍
തന്റെ പഠനങ്ങളില്‍ തുറന്നുപറയുന്നുണ്ട്: നിശ്ചയം ലോകം ഭ്രൂണത്തിന്റെ
ചുറ്റുപാടുകളെയും ഗര്‍ഭാശയത്തിലെ മൂന്ന് അറകളെയും കുറിച്ച്
മനസ്സിലാക്കുന്നത് 1940 കള്‍ക്കു ശേഷമാണത്രെ. എന്നാല്‍ ഖുര്‍ആന്‍ 39:6
സൂക്തത്തിലൂടെ ഇതുസംബന്ധമായി കൃത്യമായ വിവരം നല്‍കി.
'മുദ്അ'
എന്നതുകൊണ്ട് വിവക്ഷ ചവച്ചരക്കപ്പെട്ടത് (ഇവലംലറ ളഹലവെ) എന്നാണ്. 24 ദിവസം
കഴിഞ്ഞ ഒരു ഭ്രൂണം ഒരു പ്രത്യേക ലായനിയുടെ രൂപത്തിലും 27,28
ദിവസമാകുമ്പോഴേക്ക് ഇവ ചവച്ചരക്കപ്പെട്ട മാംസത്തിന്റെ പരുവത്തിലേക്കും
മാറ്റപ്പെടുന്നു എന്നാണ് കീത്ത് മൂര്‍ പറയുന്നത്. ചവച്ചുതുപ്പിയതെന്ന്
തോന്നിക്കുന്ന പല്ലടയാളങ്ങള്‍ പോലും അതിന്മേലുണ്ടായിരിക്കും. അലഖയില്‍
നിന്ന് മുദ്അയായി രൂപാന്തരപ്പെടുത്തിയെന്ന ഖുര്‍ആനിക പരാമര്‍ശം
സത്യസന്ധമാണെന്ന വസ്തുത ഇവിടെ അനാവൃതമാകുകയാണ്. ചവച്ചരക്കപ്പെട്ട
മാംസപിണ്ഡം പോലെ തോന്നിക്കുന്ന ഈ അവസ്ഥയില്‍ നിന്ന് അഞ്ചാഴ്ച പ്രായമായാല്‍
അസ്ഥികള്‍ രൂപപ്പെടാന്‍ തുടങ്ങുന്നു. ക്രമേണ അസ്ഥികള്‍ രൂപപ്പെട്ട് അതില്‍
മാംസപേശികള്‍ പൊതിയുന്നതോടെയാണ് രൂപം തെളിഞ്ഞ ശിശുവായിത്തീരുന്നത്.
ചുരുക്കത്തില്‍ വിശുദ്ധ ഖുര്‍ആനിന്റെ ശാസ്ത്രപാഠങ്ങള്‍ക്ക് മുമ്പില്‍ ഇന്ന്
മോഡേണ്‍ സയന്‍സിനു പോലും ജാള്യതയോടെ പഞ്ചപുച്ഛമടക്കി
നില്‍ക്കേണ്ടിവരുന്നു.
വിശുദ്ധ ഖുര്‍ആനിന്റെ അനിഷേധ്യവും
അജയ്യവുമായ ശാസ്ത്രജ്ഞാനസപര്യയെക്കുറിച്ച് മോറിസ് ബൂക്കായിയുടെ വാക്കുകള്‍
വിശ്വമൊന്നടങ്കം ഖുര്‍ആനിന്റെ സ്വീകാര്യതയെയാണ് കുറിക്കുന്നത്. അദ്ദേഹം
പറയുന്നു: 'ഖുര്‍ആനും ശാസ്ത്രത്തിനുമിടയിലെ ബന്ധം അഭേദ്യം തന്നെ. പക്ഷേ,
അവക്കിടയില്‍ സംഘര്‍ഷങ്ങള്‍ രൂപമെടുക്കാത്ത കാലത്തോളം. വാസ്തവത്തിലെന്താണ്
ഖുര്‍ആന്‍ പഠിതാക്കളെ അത്ഭുതപരതന്ത്രരാക്കുന്നത്? സൃഷ്ടിപ്പ്, ഗോളശാസ്ത്രം,
ഭൂമിയുമായി ബന്ധപ്പെട്ട ജ്ഞാനങ്ങള്‍, ജന്തുലോകം, മനുഷ്യനിലെ
പ്രത്യുല്‍പാദനം തുടങ്ങി ഖുര്‍ആനില്‍ അനാവരണം ചെയ്യപ്പെട്ട വിഷയങ്ങളുടെ
സമഗ്രതയും സമ്പുഷ്ടതയുമാണോ? ഇതൊരു മനുഷ്യകരങ്ങളുടെ സൃഷ്ടിയാണെങ്കില്‍,
ആധുനിക ശാസ്ത്രത്തെ വെല്ലുമാര്‍ ഏഴാം നൂറ്റാണ്ടില്‍ എങ്ങനെ അവനിത്
രചിക്കാന്‍ കഴിയും? ഈ ഭൂമിയുടെയും ഹെവന്‍ലി ബോഡികളുടെയും രൂപീകരണം
ഏകത്വത്തില്‍ നിന്നുള്ള ഒരു വ്യതിചലനമാണെന്നാണ് ശാസ്ത്രം പറയുന്നത്.
എന്നാല്‍ ഈ ഘോഷണത്തിന്റെ നൂറ്റാണ്ടുകള്‍ മുമ്പുതന്നെ ഇതേ സത്യം നാം
ഖുര്‍ആനിലൂടെ വായിച്ചെടുക്കുന്നു.'
ഖുര്‍ആനിലെ ശാസ്ത്ര സൂചനകള്‍
നിരവധിയാണ്. പ്രപഞ്ചത്തിന്റെ ഉത്ഭവവും വികാസവും ഖുര്‍ആന്‍
വിവരിച്ചിട്ടുണ്ട്. 1929 ല്‍ പ്രശസ്ത ബ്രിട്ടീഷ് ജ്യോതിശാസ്ത്രജ്ഞന്‍
എഡ്വിന്‍ പി. ഹബ്ള്‍ ഗാലക്സികളില്‍ നിന്നുള്ള പ്രകാശ തരംഗങ്ങളുടെ ഫലമായി
അനുഭവപ്പെടുന്ന അരുണ ഭ്രംശം (ഞലറ ടവശള) ഗാലക്സികള്‍ പരസ്പരം അകലാന്‍
ഹേതുവാകുന്നുവെന്നും അതുവഴി പ്രപഞ്ചം വികസിക്കുന്നുവെന്നും
കണ്ടെത്തുകയുണ്ടായി. ഈ അരുണഭ്രംശം വാസ്തവമാണെന്നും ഈ വര്‍ഷം കാണുന്ന
പ്രപഞ്ചമല്ല അടുത്ത വര്‍ഷം കാണുന്നതെന്നും അനന്തരമായി ഈ വിഷയത്തില്‍ പഠനം
നടത്തിയവര്‍ ഉറപ്പുവരുത്തി. ഇരുപതാം നൂറ്റാണ്ടിലാണ് ആധുനിക ശാസ്ത്രമിത്
കണ്ടെത്തിയതെങ്കില്‍ പതിനാലു നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ ഖുര്‍ആനിത്
വ്യക്തമാക്കി: 'ആകാശമാകട്ടെ നാമതിനെ കരങ്ങളാല്‍ നിര്‍മിച്ചിരിക്കുന്നു.
തീര്‍ച്ചയായും നാം അതിനെ വികസിപ്പിക്കുന്നവനാകുന്നു.' (51:47)
പ്രപഞ്ചം
ആദിയില്‍ കത്തിജ്വലിച്ചിരുന്ന ഒരു ഗോളമായിരുന്നു. ഇതിനിടെ ഗാഢസാന്ദ്രമായ
പദാര്‍ഥം അതിബൃഹത്തായ സ്ഫോടനത്തിന് വിധേയമായി. ഭൂമിയും ഇതരഗ്രഹങ്ങളും
സൃഷ്ടിക്കപ്പെട്ടു. മഹാവിസ്ഫോടന സിദ്ധാന്തം (ആശഴയമിഴ ഠവല്യീൃ) എന്നാണ്
ഇതറിയപ്പെടുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ ജീവിച്ച ബെല്‍ജിയന്‍
കോസ്മോളജിസ്റായ ആബേ ജോര്‍ജസ് ലെമിട്രേ ആണ് ഈ തിയറിയുടെ ഉപജ്ഞാതാവ്.
പ്രപഞ്ചത്തിലെ സര്‍വതും ഒരൊറ്റ അതിപിണ്ഡത്തില്‍ നിന്നാണെന്ന് ശാസ്ത്രം
പറയുമ്പോള്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ ഖുര്‍ആന്‍ അത്
വ്യക്തമാക്കിയിരുന്നു: 'ആകാശങ്ങളും ഭൂമിയും
ഒട്ടിച്ചേര്‍ന്നതായിരുന്നുവെന്നും എന്നിട്ട് നാം അവയെ വേര്‍പെടുത്തുകയാണ്
ചെയ്തതെന്നും സത്യനിഷേധികള്‍ കണ്ടില്ലേ? ജലത്തില്‍ നിന്ന് എല്ലാ
ജീവവസ്തുക്കളെയും നാം ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവര്‍
വിശ്വസിക്കുന്നില്ലേ?' (21:30)
തേനീച്ചയോടുള്ള അഭിസംബോധനയാണ്
വിസ്മയകരമായ മറ്റൊന്ന്. സൂറത്തുന്നഹ്ലില്‍ അല്ലാഹു പറയുന്നു: 'നിന്റെ
നാഥന്‍ തേനീച്ചക്ക് ഇപ്രകാരം ബോധനം നല്‍കുകയും ചെയ്തിരിക്കുന്നു; മലകളിലും
മരങ്ങളിലും മനുഷ്യന്‍ കെട്ടിയുയര്‍ത്തുന്നതിലും നീ പാര്‍പ്പിടങ്ങള്‍
ഉണ്ടാക്കിക്കൊള്ളുക. പിന്നെ എല്ലാ ഫലങ്ങളില്‍ നിന്നും നീ ഭക്ഷിച്ചുകൊള്ളുക.
അവയുടെ ഉദരങ്ങളില്‍ നിന്ന് വ്യത്യസ്ത വര്‍ണങ്ങളുടെ പാനീയം പുറത്തുവരുന്നു.
അതില്‍ മനുഷ്യര്‍ക്ക് രോഗശമനമുണ്ട്. ചിന്തിക്കുന്നവര്‍ക്കിതില്‍
തീര്‍ച്ചയായും ദൃഷ്ടന്തമുണ്ട്.' ഈ അഭിമുഖത്തില്‍ അധികവും അല്ലാഹു
സ്ത്രീലിംഗ ക്രിയകളാണ് ഉപയോഗിച്ചിരിക്കുന്നത്. പാര്‍പ്പിടമൊരുക്കുന്നതും
ഭക്ഷണം ശേഖരിക്കുന്നതും തേന്‍ ഒരുമിച്ചുകൂട്ടുന്നും പെണ്‍തേനീച്ചയുടെ
ബാധ്യതയാണെന്നാണ് ഇതിലൂടെ അവന്‍ സൂചിപ്പിക്കുന്നത്.
എന്നാല്‍
പത്തൊമ്പതാം നൂറ്റാണ്ടില്‍ മാത്രമാണ് അഭൌതികമായി ലോകമിതറിയുന്നത്. 1876 ല്‍
ഹോളണ്ടുകാരനായ സ്വാമര്‍ഡാം എന്ന ശാസ്ത്രജ്ഞന്‍ തേനീച്ചകളുടെ
സാമൂഹ്യജീവിതത്തെക്കുറിച്ചും ജോലി വിഭജനത്തെക്കുറിച്ചും പഠനങ്ങള്‍ നടത്തി
പെണ്‍തേനീച്ചയാണ് ജോലികള്‍ ചെയ്യുന്നതെന്ന് കണ്ടെത്തുകയുണ്ടായി.
ഭൂമിക്കു
പുറമെ ഒരുപാട് ഗ്രഹങ്ങളുണ്ടെന്നതിനും ഖുര്‍ആന്‍ സാക്ഷിയാണ്. അല്ലാഹു
പറയുന്നു: 'സപ്താകാശങ്ങളെ സൃഷ്ടി നടത്തിയ നാഥന്‍ ഭൂമിയുടെ ഇനത്തില്‍ നിന്ന്
അവയെപ്പോലുള്ളവയെ സൃഷ്ടിച്ചു' (65:12). ഭൂഗുരുത്വാകര്‍ഷണത്തെ വ്യംഗ്യമായി
ദ്യോതിപ്പിക്കുന്നുണ്ട് അല്ലാഹു. ലുഖ്മാന്‍ സൂറയില്‍ 'ദൃശ്യമാകുന്ന
തൂണുകളില്ലാതെ ആകാശത്തെ ഉയര്‍ത്തിയവനാണ് അല്ലാഹു' എന്ന് പറയുന്നു. ഭൂമി
ഉരുണ്ടതാണെന്ന് സൂചന നല്‍കി സൂറത്തുര്‍റ്ഹമാനില്‍ അവന്‍ പറയുന്നു: 'രണ്ട്
ഉദയസ്ഥലങ്ങളുടെയും രണ്ട് അസ്തമയ സ്ഥലങ്ങളുടെയും രക്ഷിതാവ്.' നീണ്ടുപോകുന്നു
ഈ പട്ടിക.
ജ്ഞാനങ്ങള്‍ക്ക് ഉയിര്
ലഭിച്ചുകൊണ്ടിരുന്ന അക്കാലത്ത് ശാസ്ത്രസത്യങ്ങള്‍ നിറഞ്ഞ ഈ അമൂല്യഗ്രന്ഥം
അറബികളെ ജിജ്ഞാസുക്കളാക്കുകയായിരുന്നു. ഇടക്കിടെ വന്ന സുമോഹന വാഗ്ദാനങ്ങളും
ഭീഷണികളും അവരെ ഇതിലേക്ക് ഊളിയിട്ടിറങ്ങാന്‍ പ്രേരിപ്പിച്ചു. താമസിയാതെ
ഖുര്‍ആന്‍ മുന്‍നിറുത്തി അവര്‍ മുന്നോട്ട് കുതിച്ചു. അങ്ങനെ ചുരുങ്ങിയ കാലം
കൊണ്ടുതന്നെ ശാസ്ത്രലോകത്തെ പിടികിട്ടാവിസ്മയങ്ങളിലേക്ക് വഴിനടത്തുകയായി.
No comments:
Post a Comment