പ്രകാശം, അതിന്റെ രൂപവല്‍ക്കരണം, മറ്റു പ്രതിഭാസങ്ങള്‍
തുടങ്ങിയവയെക്കുറിച്ച ശാസ്ത്രശാഖയാണ് പ്രകാശ ശാസ്ത്രം (പ്രകാശികം-ഛുശേര). ഈ
മഹല്‍ശാസ്ത്രത്തിന്റെ ഉപജ്ഞാതാക്കള്‍ അറബികളാണ്. ഇതര ശാസ്ത്രശാഖകളെ
അപേക്ഷിച്ച് ഏറെ വിചിത്രമായ ഇത് യൂറോപ്യരെപ്പോലും
അത്ഭുതപ്പെടുത്തിയിട്ടുണ്ട്. പത്താം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന
ഇബ്നുഹൈത്തമാണിതിന്റെ സൂത്രധാരന്‍. ഗണിതശാസ്ത്രത്തിലും വൈദ്യശാസ്ത്രത്തിലും
ഏറെ പരിജ്ഞാനം നേടിയ ഇദ്ദേഹമാണ് പ്രകാശികത്തിന്റെ പിതാവായി
അറിയപ്പെടുന്നത്. ടോളമി രണ്ടാമന്‍ എന്ന് ശ്രുതിപ്പെട്ട ഇദ്ദേഹം
എഴുപതില്‍പരം ഗ്രന്ഥങ്ങളാണ് ഈ ശാസ്ത്രശാഖയുടെ അഭിവൃദ്ധിക്കായി
എഴുതിത്തീര്‍ത്തത്. ആധുനിക ശാസ്ത്രത്തിന് പോലും ഏറെ കടപ്പാടുള്ള ഒരു അറബി
ശാസ്ത്രജ്ഞന്‍ കൂടിയാണദ്ദേഹം.
ഫിലോസഫറായിരുന്ന
അല്‍കിന്‍ദി നേരത്തെ തന്നെ പ്രകാശശാസ്ത്രം യൂക്ളിഡിന്റെ രനചകള്‍
ആസ്പദമാക്കി ചര്‍ച്ച ചെയ്തിരുന്നെങ്കിലും ഈ ശാസ്ത്രത്തിന് ഇളക്കമേകാത്ത
അടിത്തറയിട്ടത് ഇബ്നുഹൈത്തമാണ്. കിന്‍ദി രചിച്ച ഗ്രന്ഥത്തിന്റെ ലാറ്റിന്‍
പരിഭാഷയായ (ഉല അുലരൌ) വഴിയാണിന്ന് പാശ്ചാത്യലോകം പ്രകാശികത്തെ
പരിചയപ്പെട്ടുകൊണ്ടിരിക്കുന്നത്. കിന്‍ദിക്കു ശേഷം നൈറീസി പ്രകാശികവുമായി
ബന്ധപ്പെട്ട് അന്തരീക്ഷ പ്രതിഭാസങ്ങളെക്കുറിച്ചും ശേഷം ഇബ്നുസീനയും
അല്‍ബിറൂനിയും പ്രകാശത്തിന്റെ വേഗതയെക്കുറിച്ചും ഗവേഷണം നടത്തുകയുണ്ടായി.
പ്രകാശികത്തില്‍
ഇബ്നുഹൈത്തമിന്റെ ഏറ്റവും പ്രധാനപ്പെട്ട കൃതി 'കിതാബുല്‍ മനാളിര്‍' ആണ്.
വിറ്റ്ലോ, റോജര്‍ ബേക്കണ്‍, പെക്ഹാം എന്നിവരെ ഏറെ സ്വാധീനിച്ച ഈ കൃതികള്‍
റോജര്‍ ബേക്കണ്‍ ഒപ്റ്റിക്സ് എന്ന നാമത്തില്‍ തന്റെ സ്വന്തം പേരില്‍
അടിച്ചിറക്കുകകൂടി ചെയ്തിട്ടുണ്ട്. മുസ്ലിം രചനകള്‍ സ്വന്തം നാമത്തിലെഴുതിയ
ഈ യൂറോപ്യന്‍ വര്‍ഗമാണിന്ന് ശാസ്ത്രനേട്ടങ്ങളുടെ ക്രെഡിറ്റ്
പറ്റിക്കൊണ്ടിരിക്കുന്നത്. ഗ്രഹങ്ങളുടെ ഭ്രമണപഥം കണ്ടുപിടിച്ച മുസ്ലിം
ശാസ്ത്രകാരന്റെ പേര് പറയാതെ ലോകത്തിന് തന്റെ പേര്
പരിചയപ്പെടുത്തിക്കൊണ്ടിരിക്കുന്ന കെപ്ളറും ഈ വര്‍ഗത്തിലെ അംഗം തന്നെയാണ്.
ന്യൂട്ടന്റെയും കെപ്ളറുടെയും ഗ്രന്ഥങ്ങളില്‍ വരെ ഇബ്നുഹൈത്തമിന്റെ
കിതാബുല്‍ മനാളിര്‍ അഗാധമായി സ്വാധീനിച്ചിട്ടുണ്ടത്രെ. അല്‍ഹേസന്‍ എന്ന്
ലാറ്റിന്‍ ഭാഷയില്‍ അറിയപ്പെടുന്ന ഇബ്നുഹൈത്തം യൂറോപ്യന്‍
വിദ്യാര്‍ഥികള്‍ക്കിടയില്‍ യൂക്ളിഡിനെപ്പോലെ സുപരിചിതനായിരുന്നു.
പ്രകാശവുമായി
ബന്ധപ്പെട്ട പ്രതിഭാസങ്ങള്‍, കണ്ണിന്റെ ഘടന, ശരീരശാസ്ത്രം, കണ്ണിന്റെ
പ്രവര്‍ത്തനങ്ങള്‍, ദര്‍ശന പ്രക്രിയയുമായി ബന്ധപ്പെട്ട ഞരമ്പുകള്‍,
തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് കിതാബുല്‍ മനാളിറിന്റെ
ചര്‍ച്ചാവിഷയം. പ്രകാശികവുമായി ബന്ധപ്പെട്ട അപവര്‍ത്തനത്തിലും ഇബ്നുഹൈത്തം
സംഭാവനകള്‍ അര്‍പ്പിച്ചിട്ടുണ്ട്. പ്രകാശ രശ്മി ഒരു മാധ്യമത്തില്‍ നിന്ന്
മറ്റൊന്നിലേക്ക് കടക്കുമ്പോഴുണ്ടാകുന്ന ദിശാവ്യതിയാനമാണ് അപവര്‍ത്തനം
(ഞലളൃമരശീിേ) കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. പ്രകാശരശ്മി ഏറ്റവും
എളുപ്പമുള്ള സഞ്ചാരമാര്‍ഗമാണ് സ്വീകരിക്കുന്നത് എന്ന് അദ്ദേഹം
നിരീക്ഷണത്തിലൂടെ തെളിയിക്കുകയുണ്ടായി. ഗ്ളാസ് സിലിണ്ടറുകള്‍ വെള്ളത്തില്‍
ഇറക്കിവെച്ചും ഇബ്നുഹൈത്തം അപവര്‍ത്തനത്തെ സംബന്ധിച്ച് ഗവേഷണം
നടത്തിയിരുന്നു.
പ്രകാശത്തിന് അന്തരീക്ഷവായുവില്‍
സംഭവിക്കുന്ന വിവിധയിനം മാറ്റങ്ങളും അദ്ദേഹം പഠനത്തിനു
വിധേയമാക്കി.സൂര്യനും ചന്ദ്രനും ചക്രവാളത്തില്‍ നിന്ന് പത്തൊന്‍പത് ഡിഗ്രി
താഴെയായിരിക്കുമ്പോള്‍ ഉണ്ടാകുന്ന ഭാവ വൈരുദ്ധ്യങ്ങളെക്കുറിച്ചും സൂര്യനും
ചന്ദ്രനും ചക്രവാളത്തിലിരിക്കുമ്പോള്‍ എന്തുകൊണ്ട് വലുതായി
കാണപ്പെടുന്നുവെന്നതിനെ സംബന്ധിച്ചും അദ്ദേഹം വിവരിക്കുന്നു.
ലെന്‍സുകളുപയോഗിച്ച് പരീക്ഷണം നടത്തിയ ഇബ്നുഹൈത്തം പ്രകാശം നേര്‍രേഖയിലൂടെ
മാത്രമേ സഞ്ചരിക്കുകയുള്ളുവെന്ന് പരീക്ഷണങ്ങളിലൂടെ തെളിയിച്ചു.
പരീക്ഷണങ്ങള്‍ കാര്യക്ഷമമായി നടത്താനും ഗണിത ശാസ്ത്രപരമായി അതിനെ അവലോകനം
ചെയ്യാനും അദ്ദേഹത്തിന് കഴിവുണ്ടായിരുന്നു.
ദര്‍ശന(കാഴ്ച)
സംബന്ധമായ അദ്ദേഹത്തിന്റെ കണ്ടെത്തലുകളും ഏറെ വിചിത്രതരമാണ്. കാണപ്പെടുന്ന
വസ്തുവില്‍ നിന്നും ഒരു പ്രകാശം നമ്മുടെ കണ്ണുകളില്‍ പതിക്കുമ്പോഴാണ്
നാമവയെ കാണുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രകാശസംബന്ധമായി
നൂറ്റാണ്ടുകള്‍ക്ക് ശേഷം യൂറോപ്പില്‍ ആവിഷ്കരിക്കപ്പെട്ട പല
സിദ്ധാന്തങ്ങളിലേക്കും അദ്ദേഹമതില്‍ സൂചന നല്‍കുന്നുണ്ട്.
അസ്ഥിരത(ഡിലരലൃമേശിശ്യ ജൃശിരശുഹല)യെ വിവരിക്കവെ നൂറ്റാണ്ടുകള്‍ക്ക് ശേഷം
ന്യൂട്ടണ്‍ കൊണ്ടുവന്ന ചലനസിദ്ധാന്ത(ങീശീിേ വേല്യീൃ)ത്തിന്റെ പല
തിയറികളിലേക്കും ചൂണ്ടുപലകകൂടിയാണ് ഇബ്നു ഹൈത്തമിന്റെ ഈ മഹല്‍ കൃതി.
ഹിജ്റ
4-ാം നൂറ്റാണ്ടില്‍ ഇബ്നുഹൈതം തന്റെ കിതാബുല്‍മനാളിറിലൂടെ പുറത്തുവിട്ട
പ്രകാശിക സിദ്ധാന്തത്തിലൂടെയായിരുന്നു ശേഷം ക്യാമറ നിര്‍മാണം വരെ
ത്വരിതപ്പെട്ടത്. ക്യാമറനിര്‍മാണത്തില്‍ അവലംബിക്കപ്പെട്ട തത്ത്വം
ഇബ്നുഹൈത്തമിന്റെ പഠനങ്ങളാണെന്ന് യൂറോപ്യന്‍ ശാസ്ത്രജ്ഞര്‍ തന്നെ ഇന്ന്
സമ്മതിക്കുന്നു. കാഴ്ചയുടെ വിവിധ തലങ്ങളും കാഴ്ച
രൂപപ്പെടുന്നതെങ്ങനെയെന്നും മഴവില്ലുണ്ടാകാന്‍ കാരണമെന്തെന്നും ഇബ്നുഹൈത്തം
വിവരിക്കുന്നുണ്ട്. ഭൂതക്കണ്ണാടിയുടെ കണ്ടുപിടുത്തത്തിന് കാരണമായതും
ഇദ്ദേഹത്തിന്റെ രശ്മികളെക്കുറിച്ച പഠനങ്ങളാണത്രെ.
പ്രകാശികത്തിന്റെ
ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന ഇബ്നുഹൈത്തം ഒരു പ്രകാശരശ്മി ഒരു
മാധ്യമത്തിലൂടെ കടന്നുപോകുമ്പോള്‍ ഋജുവും വേഗതയുള്ളതുമായ സഞ്ചാരപഥം
കൈക്കൊള്ളുമെന്ന് കണ്ടെത്തി. ഈ വിഷയത്തില്‍ കാലങ്ങള്‍ക്കുശേഷം ആവിഷ്കൃതമായ
ഫെര്‍മാറ്റിന്റെ ഘലമ ശോല വേല്യീൃ ഇബ്നുഹൈത്തം മുന്നോട്ടുവെച്ച അതേ ആശയം
തന്നെയായിരുന്നു പ്രതിപാദിച്ചിരുന്നത്. അദ്ദേഹം തന്നെ വെളിപ്പെടുത്തിയ
ജഡത്വനിയമ(ഠവല്യീൃ ീള കിലൃശേമ)മായിരുന്നു ഐസക് ന്യൂട്ടന്റെ ചലന നിയമത്തിലെ
ഒന്നാം നിയമമായി പിന്നീട് അറിയപ്പെട്ടത്. അദ്ദേഹം തന്നെ അവതരിപ്പിച്ച
അപവര്‍ത്തനമായിരുന്നു ന്യൂട്ടന്‍ വികസിപ്പിച്ച് പുനരവതരിപ്പിച്ചത്.
ദുഃഖകരമെന്നു
പറയട്ടെ, ഇബ്നുഹൈത്തമിന്റെ സംഭാവനകള്‍ ഒരുപാടുകാലം ആരുമറിയാതെ
അവഗണിക്കപ്പെട്ടുകിടക്കുകയായിരുന്നു. ഏഴാം നൂറ്റാണ്ടില്‍ യൂക്ളിഡിന്റെ
പ്രകാശശാസ്ത്രത്തിനു ഭാഷ്യം രചിച്ച നാസ്വിറുദ്ദീന്‍ ത്വൂസി പോലും
ഇബ്നുഹൈത്തമിനെ ശ്രദ്ധിക്കാതെ പോയി. മറാഗയില്‍ നാസ്വിറുദ്ദീന്റെ
സഹപ്രവര്‍ത്തകനായിരുന്ന ഖുഥുബുദ്ദീന്‍ ശീറാസിയും ഇബ്നുഹൈത്തമിന്റെ
നിരീക്ഷണങ്ങളെക്കുറിച്ച് തന്റെ 'നിഹായത്തുല്‍ ഇദ്റാക്കി'ല്‍
പരാമര്‍ശിക്കുന്നുണ്ട്. മഴവില്ലിനെക്കുറിച്ച് ഖുഥുബുദ്ദീന്‍
സ്വന്തമായിതന്നെ പഠനം നടത്തിയിരുന്നു. മുന്‍കാലത്ത് അരിസ്റോട്ടിലും
സെഹക്കയും മഴവില്ലിനെ വിശദീകരിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട
ഘട്ടത്തിലായിരുന്നു ഇത്. അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്ന
ജലകണങ്ങള്‍ക്കിടയിലൂടെ കടന്നുപോകുന്ന പ്രകാശത്തിന്റെ പ്രതിഫലനവും
അപവര്‍ത്തനവുമാണ് മഴവില്ലിന് കാരണമെന്ന് അവര്‍ വിവരിച്ചു. ഖുഥുബുദ്ദീന്റെ
ശിഷ്യന്‍ കമാലുദ്ദീന്‍ ഹാരിസി ഇരുട്ടുള്ള ഒരു മുറിയില്‍ ഗോളദര്‍പ്പണം
ഘടിപ്പിച്ച് ഒരു ദ്വാരത്തിലൂടെ പ്രകാശം കടത്തിവിട്ട് നടത്തിയ
പരീക്ഷണത്തില്‍ രണ്ട് അപവര്‍ത്തനവും ഒരു പ്രതിഫലനവും ചേര്‍ന്നാണ് ദ്വിതീയ
മഴവില്ലുണ്ടാകുന്നെതന്നും തെളിയിച്ചു. ഇതുസംബന്ധമായി യൂറോപ്യര്‍ ഗവേഷണം
നടത്തിയിരുന്നെങ്കിലും കമാലുദ്ദീന്റെ കണ്ടെത്തലുകള്‍ സത്യമായി
അംഗീകരിക്കേണ്ടിവരികയായിരുന്നു.
ഇന്ന് ശാസ്ത്രം
വിവരിക്കുന്ന പ്രകാശത്തിന്റെ രണ്ട് ശാഖയിലും മുസ്ലിം ശാസ്ത്രവിശാദരന്മാര്‍
ഗഹനമായ പഠനം നടത്തി. പ്രകാശം നേര്‍രേഖയില്‍ സഞ്ചരിക്കുന്നു എന്ന സങ്കല്‍പം
അടിസ്ഥാനമാക്കിയുള്ള പ്രതിഫലനം, പ്രതിബിംബരൂപവല്‍ക്കരണം എന്നീ
പ്രതിഭാസങ്ങളെയും ദര്‍പ്പണം, ലെന്‍സ് തുടങ്ങിയ പ്രകാശമുപയോഗിക്കുന്ന
മറ്റുപായങ്ങള്‍ എന്നിവയെക്കുറിക്കുന്ന ജ്യാമിതീയ പ്രകാശികങ്ങളെയും
പ്രകാശത്തിന്റെ തരംഗസ്വഭാവം, അതടിസ്ഥാനമാക്കിയുള്ള ഗുണങ്ങള്‍ എന്നിവ
പ്രതിപാദിക്കുന്ന ഭൌതിക പ്രകാശികത്തെയും അവര്‍ തുറന്ന അന്വേഷണങ്ങള്‍ക്ക്
വിധേയമാക്കി പുതിയ സാധ്യതകള്‍ വെളിച്ചത്തുകൊണ്ടുവന്നു.
17-ാം
നൂറ്റാണ്ടിലാണ് പ്രകാശികം ഒരു ശാസ്ത്രശാഖയായി വളര്‍ന്നതെന്ന് യൂറോപ്യര്‍
പറയുന്നുണ്ടെങ്കിലും 10-ാം നൂറ്റാണ്ടില്‍ തന്നെ മധ്യകാല മുസ്ലിം
ശാസ്ത്രജ്ഞര്‍ക്കു കീഴില്‍ ഈ ശാഖ പരമകാഷ്ട പ്രാപിച്ചിരുന്നു. യൂറോപ്യന്‍
പ്രകാശികത്തിന്റെ ആചാര്യനായി പറയപ്പെടുന്ന ഡച്ച് ഭൌതിക ശാസ്ത്രജ്ഞന്‍
ഹോയ്ജന്‍സ് പ്രകാശം അതിസൂക്ഷ്മ തരംഗങ്ങളുടെ ശ്രേണിയാണെന്ന്
സിദ്ധാന്തിച്ചതും ഘടനാവ്യത്യാസമുള്ള രണ്ട് മാധ്യമങ്ങളിലൂടെ പ്രകാശം
സഞ്ചരിക്കുമ്പോഴുണ്ടാകുന്ന ദിശാമാറ്റം (അപവര്‍ത്തനം) ഈ
സിദ്ധാന്തമുപയോഗിച്ച് വിശദീകരിക്കാമെന്ന് പറഞ്ഞതും മുസ്ലിം
ശാസ്ത്രനേട്ടങ്ങളുടെ വെളിച്ചത്തിലായിരുന്നു.
ചുരുക്കത്തില്‍,
ഇബ്നുഹൈത്തമായിരുന്നു ഈ ശാസ്ത്രത്തിന്റെ തലപ്പത്ത് വിരാജിച്ചിരുന്നത്.
ഗിബ്ബണ്‍ പറഞ്ഞപോലെ ഇബ്നുഹൈത്തമിന്റെ നിരന്തരയത്നമായിരുന്നു ഈ ശാസ്ത്രശാഖയെ
ഉന്നതസോപാനത്തിലെത്തിച്ചത്. വെളിച്ചത്തിന്റെ രഹസ്യം, കണ്ണില്‍ രൂപങ്ങള്‍
തെളിയുന്നവിധം, കണ്ണിന്റെ ഓപ്പറേഷന്‍ തുടങ്ങിയവയില്‍ അവരുടെ
വിഖ്യാതതത്ത്വങ്ങളാണിന്നും ശാസ്ത്രത്തിന് വഴികാട്ടുന്നത്. കാഴ്ച സംബന്ധമായി
അവര്‍ രചിച്ച ഗ്രന്ഥങ്ങള്‍ ആധാരമാക്കിയാണ് ഈ രംഗം ഇന്ന് കൈകാര്യം
ചെയ്യപ്പെടുന്നത്. ദര്‍ശനശാസ്ത്രം, ലെന്‍സ്, കണ്ണാടി തുടങ്ങിയ വിഷയങ്ങളില്‍
വിശ്രുത ശാസ്ത്രജ്ഞനായ റോബര്‍ട്ട് ജോസ്തസ് തന്നെ തന്റെ സിദ്ധാന്തങ്ങള്‍
മുഴുവന്‍ ഇബ്നുഹൈത്തമിന്റെ കൃതികള്‍ അവലംബിച്ച് തയ്യാറാക്കിയതാണെന്ന്
പാശ്ചാത്യഗവേഷകര്‍ പോലും സമ്മതിക്കുന്നുണ്ട്. ജോര്‍ജ് സാള്‍ട്ടന്‍
പറഞ്ഞതുപോലെ പ്രകൃതിശാസ്ത്രവിഭാഗത്തിലെ ഏറ്റവും വലിയ അറബ്ശാസ്ത്രജ്ഞനും
ലോകത്തൊട്ടാകെയുള്ള അപൂര്‍വ ശാസ്ത്രജ്ഞരില്‍ പ്രമുഖനുമായ ഒരാളാണ്
ഇബ്നുഹൈത്തം. ഇബ്നുഹൈത്തമിന്റെ ദര്‍ശനസിദ്ധാന്തങ്ങള്‍ വന്നതോടെ ഒരു
വസ്തുവിനെ കാണുമ്പോള്‍ ആദ്യപ്രകാശം കണ്ണില്‍ നിന്നാണ് പുറപ്പെടുന്നതെന്ന
പുരാതന ധാരണ ഇവര്‍ തിരുത്തി.
ഇബ്നുഹൈത്തമിന്റെ
ജീവചരിത്രം തന്നെ ഏറെ അത്ഭുതങ്ങള്‍ നിറഞ്ഞതാണ്. ബസ്വറയില്‍ ജനിച്ച അദ്ദേഹം
അവിടെ തന്നെ ഉദ്യോഗസ്ഥനായി ജോലിനോക്കി. തന്റെ ജ്യോതിശാസ്ത്രപഠനത്തിനും
തത്ത്വചിന്താഗവേഷണത്തിനും ഈ ഉദ്യോഗം വിനയായിരിക്കുമെന്ന് കണ്ട അദ്ദേഹം
പിന്നീട് ഭ്രാന്തഭിനയിച്ച് പിരിഞ്ഞു. നൈല്‍ നദിയില്‍ വേലിയേറ്റവും
വേലിയിറക്കവും ഉണ്ടാകുമ്പോള്‍ ജലം കൂടുതല്‍ ഉപയോഗപ്പെടുത്താനുള്ള വിദ്യ
തന്റെയടുത്തുണ്ടെന്ന് ഇബ്നുഹൈത്തം പ്രഖ്യാപിച്ചതോടെ അന്നത്തെ ഈജിപ്ഷ്യന്‍
സുല്‍ഥാന്‍ ഹകീമുബ്നു അംരില്ലാ അതിനദ്ദേഹത്തെ ക്ഷണിച്ചു. തന്റെ പദ്ധതിയില്‍
പരാജയം സമ്മതിച്ച ഇബ്നുഹൈത്തം അവസാനം രാജാവിനു കീഴില്‍തന്നെ ഒരു ജോലിയില്‍
ചേര്‍ന്നു. അവിടെ താമസിക്കാനും മനപ്പൊരുത്തമില്ലാതെ വന്നപ്പോള്‍ വീണ്ടും
ഭ്രാന്തഭിനയിക്കുകയായിരുന്നു. ഭ്രാന്ത് ശക്തമായപ്പോള്‍ ചികിത്സിക്കാന്‍
രാജാവ് ഭിഷഗ്വരന്മാരെ ക്ഷണിച്ചു. താമസിയാതെ രാജാവ് മരിച്ചതോടെ ഇബ്നുഹൈത്തം
മോചിതനായി സ്വതന്ത്രജീവിതത്തിനിറങ്ങി. ഇതിനിടെയാണ് രചനാലോകത്തേക്ക്
കടന്നുവരുന്നത്. പിന്നെ ആരാധനയിലും ചിന്തയിലും ഗ്രന്ഥരചനയിലുമായി കാലം
കഴിക്കുകയുണ്ടായി. ഇക്കാലത്ത് ഇബ്നുഹൈത്തം ഉപജീവനം നടത്തിയത് ടോളമിയുടെയും
യൂക്ളിഡിന്റെയും കൃതികള്‍ പകര്‍ത്തിയെഴുതി വില്‍പന നടത്തിയായിരുന്നുവെന്നത്
അത്ഭുതകരം തന്നെ! അദ്ദേഹം പറയുന്നു: 'ചെറുപ്പത്തില്‍തന്നെ ഞാന്‍ ജനങ്ങള്‍
വ്യത്യസ്ത മതക്കാരായതിനെക്കുറിച്ച് ചിന്തിച്ചു. സംശയങ്ങളുടെ ആധിക്യം എന്നെ
ബുദ്ധിമുട്ടിച്ചു. സത്യം ഒന്നേ ഒന്നുമാത്രമാണെന്നും ജനങ്ങള്‍ക്കിടയില്‍
വൈരുധ്യം നിലനില്‍ക്കുന്നത് അതിലേക്കുള്ള മാര്‍ഗത്തിലാണെന്നും എനിക്ക്
മനസ്സിലായി. ബുദ്ധിവെച്ചതോടെ സത്യത്തിന്റെ ഉറവിടം തേടിയിറങ്ങി. അല്ലാഹുവിനെ
ഭയപ്പെടുവാനും ഭക്തി നേടാനും സാമീപ്യം കരസ്ഥമാക്കാനും ബുദ്ധിയെ
തിരിച്ചുവിട്ടു. പിന്നെ പഠനലോകത്തേക്കിറങ്ങി. അരിസ്റോട്ടിലിന്റെ
തര്‍ക്കശാസ്ത്രവും പ്രകൃതിശാസ്ത്രവും പഠിച്ചു.' വിവിധങ്ങളായ വിഷയങ്ങളില്‍
നൂറോളം ഗ്രന്ഥങ്ങള്‍ രചിച്ച അദ്ദേഹം പ്രകാശികത്തില്‍ വിളങ്ങിയിരുന്നു.
പ്രകാശശാസ്ത്രത്തില്‍ ഇന്നും ഉയര്‍ന്നുകേള്‍ക്കുന്നത് അദ്ദേഹത്തിന് നാമം
തന്നെ.
No comments:
Post a Comment