പകർച്ചകളും തന്മയത്വങ്ങളും
ഏതെങ്കിലുമൊരു സുപ്രഭാതത്തിൽ പൊട്ടിവീണതോ ഒരു സമഗ്ര സഞ്ചിതരൂപമായി അവതരിച്ചതോ അല്ല ഇസ്ലാമിക കല. കാലനൈരന്തര്യത്തിനിടെ, ഊർജ്ജിതവും മൂല്യവത്തുമായ അന്വേഷണ-ഗവേഷണ-വീണ്ടുവെപ്പുകളിലൂടെ ഉടലെടുത്തതാണിത്. അവതരണപശ്ചാത്തലത്തിലെ സമൂഹം നാഗരികതയുമായി ഇതിന് ബന്ധമുണ്ട്. ഒരുപക്ഷേ, കാഴ്ചയിലും വിഗഹവീക്ഷണത്തിലും അവയുടെ ബാഹ്യസൗഷ്ടവം പ്രതിഫലിക്കുകയും ചെയ്തേക്കാം. പക്ഷേ, ആത്മാവിന്റെ പുനഃപ്രവേശനമാണിവിടെ നടക്കുന്നത്. അതിഭൗതികതയുടെ ഊർജ്ജം സന്നിവേശിപ്പിക്കപ്പെടുകയാണ്. അഥവാ, ചില കാര്യകാരണങ്ങൾക്കധീനമായാണ് ഇസ്ലാമിക കല രൂപപ്പെടുന്നത്.
പൈതൃകം കണക്കെ കാലികമായി മുന്നിട്ടുനിന്നിരുന്ന സസാനിയൻ-ബൈസാന്തിയൻ കല ഇസ്ലാമിനെ നല്ല പോലെ സ്വധീനിച്ചിട്ടുണ്ട്. മുഖ്യമായും നിർമാണത്തിലും ശൈലിയിലുമാണിവ. പക്ഷേ, മുമ്പിൽ വന്നുപെട്ട അടിക്കല്ലായതിനാലും ഈ അനുകരണം ആദർശവിരുദ്ധമല്ല എന്നതാണ് വസ്തുത.
പള്ളിയുടെ രൂപം, താഴികക്കുടങ്ങൾ, മിനാരങ്ങൾ തുടങ്ങിയവയിലാണ് പൊതുവെ ഇസ്ലാമിലെ ഇതരസ്വാധീനങ്ങൾ ദൃശ്യമാകുന്നത്. സസാനിയൻ തലസ്ഥാനമായ ഡെസിഫോണിലെ കൊട്ടാരമാണ് മറ്റൊന്ന്. ഇത് പിൽക്കാല മുസ്ലിം നിർമാണകലയെ ആഴത്തിൽ ബാധിക്കുകയുണ്ടായി. അബ്ബാസീഭരണകാലത്തുതന്നെ അതിനോട് താദാമ്യം പ്രാപിക്കുന്ന ഒരു രൂപം മുസ്ലിം ലോകത്ത് നിലവിൽ വന്നു(1). മനോഹരമായി സംവിധാനിച്ച ഓപ്പൺ റൂമുകളും കാര്യസ്ഥ ചർച്ചക്ക് അനുയുക്തമായ ഓർഡിനൻസ് ഹാളും അവിടെയുണ്ടായിരുന്നു. ഇത് ഡെസിഫോൺ പാലസിൽ അന്നത്തെ അജയ്യശക്തികളായ റോം, ചൈന, തുർക്കി അധീശാപതികൾക്ക് വിശ്രമിക്കാനായിരുന്നു സ്ഥാപിതമായത്. കാരണം, ടൈഗ്രീസ് തീരത്തെ ഈ സൗധം അത്രമാത്രം ആസ്വാദകരമായിരുന്നു. വ്യക്തമായി പറഞ്ഞാൽ അമവീകാലത്തുതന്നെ ഇതിന്റെ അനുരൂപം മുസ്ലിം ലോകത്ത് പ്രകടമായി. ജോർദാനിലെ അമ്മാനിൽ എട്ടാം നൂറ്റാണ്ടിന്റെ ആദ്യപാതി(2)യിൽ നിർമിതമായിരുന്നു ഇത്. ആദ്യരൂപം പോലെ ഇതിലും ആറ് ഭൂപാലകർക്ക് ഇരിക്കാനുള്ള സ്ഥലം സജ്ജീകൃതമായിരുന്നു. ഡെസിഫോണിലെ ചുമർചിത്രങ്ങളും പിൽക്കാലത്ത് പലയിടങ്ങളിലായി അനുകരിക്കപ്പെട്ടു. ചെറുതും വലുതുമായ പല മാറ്റങ്ങളുണ്ടായിരുന്നുവെങ്കിലും മൗലിക രൂപമായി ഇത് പ്രതിഫലിക്കുന്നുണ്ടാകും. ഡെസിഫോൺ പാലസിലെ സിംഹാസനത്തിനു മുകളിൽ തൂങ്ങിക്കിടക്കുന്ന സ്വർണക്കിരീടമാണ് മുസ്ലിം കലാകാരന്മാരെ ആകർഷിച്ച മറ്റൊന്ന്. ഇതിന്റെ ഫോട്ടോകോപ്പി കാണാൻ ചരിത്രത്തിൽ അധികമൊന്നും അന്വേഷിച്ചുപോവേണ്ട ആവശ്യമില്ല. അവമീരാജകുമാരൻ വലീദ് തന്റെ ഖിർബതുൽ മഫ്ജർ കൊട്ടാരത്തിന്റെ മ്യൂസിക് ഗാലറിയിൽ ഇത് സംവിധാനിച്ചിട്ടുണ്ട്.
വാസ്തുശിൽപം കൊണ്ടും കൊത്തുപണികൾ കൊണ്ടും നിറഞ്ഞുനിൽക്കുന്ന ഡെസിഫോൺ പാലസ് മുസ്ലിം ശിൽപികളെ ഇത്രയും സ്വാധീനിക്കാൻ പല കാരണങ്ങളുണ്ട്. വിശിഷ്യാ, ഇതിന്റെ ഇസ്ലാമീകരണം തന്നെയാണ്. അഥവാ 637 ൽ സൈദുബ്നു അബീവഖ്ഖാസ്വിന്റെ നേതൃത്വത്തിൽ ഒരുജ്ജ്വല സൈന്യം യസ്ദർജ് മൂന്നാമനെ പരാജയപ്പെടുത്തി ഡെസിഫോൺ ചേമ്പർ കീഴടക്കുകയുണ്ടായി. കലയെ സ്നേഹിച്ചിരുന്ന വിശ്വാസികൾ നശീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിന് പകരം ചുമർചിത്രങ്ങൾ പോലും മായ്ച്ചുകളയാതെ പിന്നീടതിനെ ഒരു മുസ്ലിം ആരാധനലായമാക്കി മാറ്റുകയായിരുന്നു. കാലാന്തരേണ കടന്നുവന്ന മുസ്ലിം കലാകാരന്മാർ ഈ രൂപമാണ് ദർശിക്കുന്നത്. ആത്മികത മുറ്റുന്ന ഇതിനെ പിന്നീടവർ ഒരു മാതൃകാഗേഹമായി സ്വീകരിക്കുകയായിരുന്നു.
അതുകൊണ്ടുതന്നെ പിൽക്കാല കവിതയിലും സാഹിത്യത്തിലും ഈ കലാരൂപത്തിൽ പരാമർശം ധാരാളമായി വന്നു. സുപ്രസിദ്ധ കവികളായ ശരീഫ് മുർതളാ (1044) യുടെയും അൽബുഹ്തൂരിയുടെയും വരികൾ ശ്രദ്ധേയമാണ്.
ഇങ്ങനെ അമവീ-അബ്ബാസീ കാലം ബൈസാന്തിയൻ-സസാനിയൻ കലയുടെ ഘട്ടമായിരുന്നു. അബ്ബാസീ ആസ്ഥാനം സമാറയിലെ ജൗസാഖുൽ ഖാഖാനി പാലസ് ഇതിന്റെ മറ്റൊരു മുഖമാണ്. സസാനിയൻ ശൈലിയിലെ കൊത്തുപണികളും ചുമർചിത്രങ്ങളുമാണ് ഇതിനെ വ്യതിരിക്തമാക്കുന്നത്. 13-ാം നൂറ്റാണ്ടിൽ ഡമസ്കസിൽ പ്രചാരത്തിൽ വന്ന അലംകൃത സുഗന്ധദ്രവ്യ പാത്രങ്ങളാണ് മറ്റൊരു രൂപം. സിൽവർ-കോപ്പർ മിശ്രിത രൂപങ്ങളായ ഇവ സംവിധാനിച്ചിരുന്നത് മുസ്ലിം ശിൽപിയായ മുഹമ്മദുബ്നു ഖുതുലുഖ് അൽമൗസിലിയായിരുന്നു. ഒരു കെട്ടിടത്തിന്റെയും പള്ളിയുടെയും മാതൃകകൾ നിഴലിക്കുന്ന ഇതിൽ സസാനിയൻ സ്വാധീനം പ്രകടമാണ്. ഹിജ്‌റ 7-8 നൂറ്റാണ്ടുകളിൽ ഇറാനിയും മധ്യേഷ്യയിലും പിറവിയെടുത്ത സചിത്ര പിഞ്ഞാണപാത്രങ്ങളും അലംകൃത പട്ടുവസ്ത്രങ്ങളുമാണ് മറ്റു ചില ഉദാഹരണങ്ങൾ(3).

അല്ലെങ്കിലും അറബ്-പേർഷ്യൻ, റോമൻ ബന്ധത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. ബുദ്ധിപരമായ വകതിരിവില്ലാതെ ഘനീഭവിച്ച തമസ്സിൽ കഴിയുന്ന കാലത്തുതന്നെ അറബികൾ പലതിനുവേണ്ടിയും പേർഷ്യയെ സമീപിച്ചിരുന്നു. കാലാന്തരേണ മതപ്രേരിത പലായനത്തിന്റെ സമയം വന്നതോടെയാണ് അവർ തങ്ങളുടെ അസ്തിത്വം തിരിച്ചറിയുന്നത്. ചുറ്റുപാടുകളുമായി ചേർത്തുനോക്കുമ്പോൾ ഏറ്റവും ചുരുങ്ങിയ സൈനികശക്തിയിൽ തന്നെ അവർ വളരെ പിന്നിലായിരുന്നു. കോട്ടനിർമാണമൊഴികെ പുരോഗമനാത്മകമായി അവർക്കൊന്നും പരിചയമുണ്ടായിരുന്നില്ല. ഇത് റോം പോലെത്തന്നെ ലോകപോലീസുകളിൽ നിന്നും പുതിയ പ്രതിരോധശൈലികൾ സ്വീകരിക്കാൻ അവരെ നിർബന്ധിതരാക്കി. ഒട്ടകത്തെ മാത്രം ആശ്രയിച്ച് ജീവിച്ച അവർക്ക് ഇതൊരു വഴിത്തിരിവിന്റെ ഘട്ടമായിരുന്നു. അതിർത്തിവിട്ട് പുറത്തേക്ക് വ്യാപിക്കാൻ തുടങ്ങിയതോടെ ഒരുപാട് ഉത്തരവാദിത്തങ്ങളും ചുമതലകളും കൂടിവന്നു. രാഷ്ട്രത്തിന്റെ നിയന്ത്രണത്തെയും ഭരണസംവിധാനത്തെയും കുറിച്ച് ചിന്തിക്കാൻ പ്രേരിതരായി. അങ്ങനെയാണ് ഒരു ഭരണകല തന്നെ അറബികളിൽ ജന്മമെടുക്കുന്നത്.
ഇസ്ലാമിക സാമ്രാജ്യത്തിന്റെ വികസന ഘട്ടം. ഖലീഫ ഉമർ(റ)വിന്റെ രാജധാനിയിലേക്ക് യുദ്ധമുതലുകൾ അനിയന്ത്രിതമായി ഒഴുകാൻ തുടങ്ങി. തീർത്തും അശുഭകരമായ ഈ പ്രതിസന്ധി തരണം ചെയ്യാൻ അദ്ദേഹത്തെ സഹായിക്കാനെത്തിയിരുന്നത് തന്റെ ഓഫീസിലെ പേർഷ്യൻ ജ്ഞാനിയായിരുന്നു. അവിടെ പ്രചാരത്തിലുണ്ടായിരുന്ന രജിസ്റ്റർ (ദീവാൻ) സംവിധാനം നടപ്പിലാക്കപ്പെടുകയായിരുന്നു ഇവിടെ. വരവുചെലവുകൾ കണക്കാക്കാൻ പിൽക്കാല അറബികൾക്കിത് വൻ അനുഗ്രഹമായി. നൂറ്റാണ്ടുകളോളം ഇതേ ശൈലി തന്നെയായിരുന്നു അവിടെ അനുവർത്തിക്കപ്പെട്ടത്.

പേർഷ്യൻ ഭരണ പാടവമാണ് അറബികളെ സ്വാധീനിച്ച മറ്റൊരു കല. നിയന്ത്രണപരമായും പരിഷ്കരണപരമായും അവരുടെ സമീപനം ആകർഷകമായിരുന്നു. 9-ാം നൂറ്റാണ്ടിലെ തൂലികക്കാരൻ ജാഹിള് ഇക്കാര്യം തുറന്നുപറയുന്നുണ്ട്. അദ്ദേഹമെഴുതുന്നു: ചരിത്രത്തിലെനിക്ക് ചിലരെ നിർമാണ കലയിലും ചിലരെ വാഗ്വാദത്തിലും ചിലരെ രാഷ്ട്ര നിർമാണത്തിലും ചിലരെ സൈനിക ക്രമീകരണത്തിലും നിപുണത തേടി വിരാജിക്കുന്നതായി കാണാൻ സാധിച്ചു. ഗ്രീക്കുകാർ തത്ത്വചിന്തയിലും യന്ത്രനിർമാണങ്ങളിലും മുഴുകി നിൽക്കുമ്പോൾ ചൈനക്കാർ വാസ്തുവിദ്യയിലാണ് ശ്രദ്ധ പതിപ്പിക്കുന്നത്. സസാനിയൻ രാജാക്കൾ ഭരണസംവിധാനത്തിന് പ്രാധാന്യം നൽകുന്നു. അതേസമയം തുർക്കികൾ യുദ്ധകലയെ സ്നേഹിക്കുന്നു. അറബികളാവട്ടെ, ഒരു ശാസ്ത്രത്തിലും മികവ് നേടിയിട്ടില്ലെങ്കിലും അവർ സ്വായത്തമാക്കിയ കവിത, പ്രഭാഷണം, ആയുധനിർമാണം, കുതിരപന്തയം തുടങ്ങിയവയിൽ അവരെ കവച്ചുവെക്കാൻ മറ്റാരുമുണ്ടായിരുന്നില്ല.
അമവീ ഭരണാധികാരി ഹിശാമുബ്നു അബ്ദിൽ മലികിന്റെ കൊട്ടാര ലൈബ്രറിയിൽ ഭരണക്രമങ്ങളെ പരിചയപ്പെടുത്തുന്ന ഒരു പേർഷ്യൻ ഗ്രന്ഥത്തിന്റെ മുൻഗണനാക്രമങ്ങളുണ്ടായിരുന്നു. പക്ഷേ, പേർഷ്യക്കാരെ സംബന്ധിച്ചിടത്തോളം ഇതൊരു കുത്തകയുടെ പ്രശ്നമാണ്. ഇസ്ലാം വന്നതോടെയാണ് അവർക്കിതിൽ ബോധോദയം ഉണ്ടാകുന്നതുതന്നെ(4).
ഉമർ(റ)വിന്റെ ഭരണവീക്ഷണത്തെ സസാനികൾ നന്നായി സ്വാധീനിച്ചതായാണ് ആരോപണം. അദ്ദേഹത്തിന്റെ കാലത്ത് കീഴടക്കപ്പെട്ട പല പ്രവിശ്യകളിലും കാലങ്ങളോളം സസാനിയൻ നാണയ സംവിധാനം തന്നെ നിലനിറുത്തപ്പെടുകയായിരുന്നു. നോർത്താഫ്രിക്കയിലും സ്പെയ്നിലും പൂർണ ഇസ്ലാമിക ശൈലി നിലവിൽ വന്നിട്ടും പരസ്വാധീനം അതിൽ കുറവായിരുന്നില്ല. മധ്യേഷ്യയിൽ അന്ന് പ്രചാരത്തിലുണ്ടായിരുന്ന വസ്ത്ര-വാൾ നിർമാണത്തിലും പരബന്ധം പ്രകടമാണ്.
അമവീ കാലത്തുതന്നെ ഇസ്ലാമിക ലോകത്ത് ശക്തമായ പേർഷ്യൻ വൽക്കരണം നടന്നതായാണ് പണ്ഡിത-ചരിത്ര മതം. പൊതുവെ ഭരണാധികാരികളെയും അനുയായികളെയും ഒരു മാറാവ്യാധി പോലെയാണ് അത് ബാധിച്ചിരുന്നത്. വിജ്ഞാനരംഗത്തും കലാരംഗത്തും ചിന്താരംഗത്തും ഇതിന്റെ സ്വാധീനം ശക്തമാണ്. എന്തിനേറെ, ചുരുങ്ങിയ കാലത്തിനുള്ളിൽ കൂഫയുടെയും ബസ്വ്‌റയുടെയും തെരുവീഥികളിൽ പേർഷ്യൻ ഭാഷ ഒഴുക്കോടെ സംസാരിക്കുന്ന അറബികൾ പ്രത്യക്ഷപ്പെട്ടിരുന്നുവത്രെ.
ഖലീഫ മൻസ്വൂർ ബഗ്ദാദ് പട്ടണം പണിക്‌അഴിച്ചത് കിഴക്കൻ-പടിഞ്ഞാറൻ സംസ്കാരങ്ങളെ പരസ്പരം അടുപ്പിക്കാനായിരുന്നു. സസാനിയൻ പാരമ്പര്യം തലക്കു പിടിച്ച അദ്ദേഹം തന്റെ കൊട്ടാരവാസികളോടുപോലും ഉപദേശിച്ചിരുന്നത് അലംകൃത വസ്ത്രങ്ങൾ ധരിക്കാനും അന്തസ്സോടെ ജീവിക്കാനുമായിരുന്നു. ഇക്കാലത്ത് നിർമിതമായ അധികം കെട്ടിടങ്ങളും പേർഷ്യൻ സ്വാധീനം വിളിച്ചോതുന്നതാണ്. എല്ലാറ്റിലുമുപരി പേർഷ്യൻ വാസ്തുശിൽപികളായിരുന്നു ഇതിന് ക്ഷണിക്കപ്പെട്ടിരുന്നത്. അതുകൊണ്ടുതന്നെ പേർഷ്യൻ നിർമാണകലയിലെ കമാനങ്ങൾ, താഴികക്കുടങ്ങൾ, പോർട്ടിക്കോവുകൾ, ജനലുകൾ തുടങ്ങിയ അവയെ ആകർഷണീയമാക്കാനായി കടന്നുവന്നു. ഗൃഹോപകരണങ്ങളായ മേശ, കസേര, കുഷ്യൻ സീറ്റുകൾ, കൊതുകുവല, കാർപെറ്റുകൾ തുടങ്ങിയവ പേർഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യപ്പെട്ടു. എന്തിനേറെ, പേർഷ്യൻ അടുപ്പുകൾ, പാത്രങ്ങൾ അടക്കം അടുക്കള രഹസ്യങ്ങൾ വരെ മുസ്ലിം ലോകത്ത് പ്രചാരത്തിൽ വന്നു എന്നതാണ് സത്യം.
പേർഷ്യൻ ഉൽപന്നങ്ങൾ മാർക്കറ്റുകളെ സജീവമാക്കി. നെയ്ത്തിലും ചായം മുക്കുന്നതിലും ലോഹരൂപങ്ങളിലും അലങ്കാര കലകളിലും അതേ ശൈലി തന്നെ നിലനിന്നു. അറബ് നിർമാണശാലകളിൽ പേർഷ്യൻ ശിൽപികൾ തെരഞ്ഞെടുക്കപ്പെട്ടതിനാൽ അവർക്ക് പിന്നെ മാറ്റമൊന്നുമുണ്ടായില്ല.

അവശ്യ ഔഷധങ്ങളും വലിയ തോതിൽ പേർഷ്യയിൽ നിന്നായിരുന്നു സ്വീകരിച്ചിരുന്നത്. അറബ് വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളിലെ പേർഷ്യൻ നാമങ്ങൾ ഇതിന്റെ ചില ജീവിക്കുന്ന തെളിവുകളാണ്. സത്യത്തിൽ, ഇതത്ര വിസ്മയാവഹമൊന്നുമല്ല. കാരണം, നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ ഖുറാസാനിലെ ജന്തിഷാപൂരിൽ ഒരു വൈദ്യ കലാലയം നിർമിതമായിരുന്നു. ക്രൈസ്തവജ്ഞാനികളായ ഭക്തിശു കുടുംബമായിരുന്നു ഇതിൽ സേവനമനുഷ്ഠിച്ചിരുന്നത്. മുസ്ലിം ലോകത്തിന്റെ അത്താണിയായിരുന്ന ഇതിന്റെ ദർശനവട്ടത്തിൽ നിന്നാണ് പിന്നീട്, വിശ്വപ്രസിദ്ധ വൈദ്യശാസ്ത്രജ്ഞരായ ഇമാം റാസിയും ഹാലി അബ്ബാസും ഇബ്നുസീനയും പിറവിയെടുക്കുന്നത്.
അമവി പ്രതിയോഗി അബ്ദുല്ലാഹിബ്ന സുബൈറിന്റെ കാലത്ത്, ലോകത്തെ വിശിഷ്ട വാസ്തുശിൽപ കലാരൂപമായ കഅ്ബാലയത്തിന്റെ പുനരുദ്ധാരണത്തിനായി പേർഷ്യൻ-ഗ്രീക്ക് വാസ്തുശിൽപികളെയായിരുന്നു താൻ ക്ഷണിച്ചിരുന്നത്. നിർമാണിത്തിനിടെ അവർ ആനന്ദിച്ച സംഗീതം മുസ്ലിം ലോകത്തിന് പുതിയ പാഠങ്ങൾ നൽകി. സംഗീതോപകരണങ്ങൾ നിർമിക്കാനും താളാത്മകതയിൽ സായൂജ്യമണയാനും അവർ മുന്നോട്ടുവന്നു. അല്ലെങ്കിലും അമവീ-അബ്ബാസീ ഭരണീയർ പൊതുവെ മ്യൂസിക് തൽപരരായിരുന്നു. പേർഷ്യയിൽ നിന്ന് സംഗീതസമ്രാട്ടുകളെ കടമെടുത്തായിരുന്നു അവരിത് ആസ്വദിച്ചിരുന്നത്. ഇതേ സമയം സ്പെയ്നിന്റെയും അവസ്ഥ ഇതുതന്നെയാണ്. കൊർദോവയിലെ അബ്ദുർറഹ്മാൻ രണ്ടാമന്റെ കൊട്ടാരമലങ്കരിച്ചിരുന്നത് സർയാബ് എന്ന പേർഷ്യൻ മ്യൂസിഷ്യനായിരുന്നു. ജനങ്ങൾക്കിടയിൽ അമിത സ്വാധീനം ലഭിച്ച അദ്ദേഹം ഒരു താരകം കണക്കെ തിളങ്ങിനിൽക്കുകയായിരുന്നു അവിടെ.(5)
ഇസ്ലാമീകരണത്തിന്റെ മുമ്പും പിമ്പുമുള്ള പേർഷ്യൻ സ്വാധീനവും ഏറെ പിന്നിലല്ല. പള്ളിനിർമാണത്തിലെ പല ശൈലികളും മുസ്ലിംകൾ അവരോട് കടപ്പെട്ടിരിക്കുന്നു. വിശിഷ്യാ മിഹ്‌റാബും മിമ്പറും മഖ്സൂറയെന്ന അലംകൃത രാജാസനങ്ങളും ഇതിന്റെ ഭാഗമാണ്. റോമൻ നിർമാണ ശാസ്ത്രത്തിൽ നിന്നും ആവാഹിക്കപ്പെട്ടതാണ് ഇവയുടെ മൗലിക രൂപങ്ങൾ. സ്മാരക സൗധങ്ങളിലും അലംകൃത കെട്ടിടങ്ങളിലും അഭിമാനത്തോടെ തല ഉയർത്തിനിൽക്കുന്ന കുംഭഗോപുരങ്ങളാണ് മറ്റൊന്ന്. പിൽക്കാല റോമൻ പാലസ് നിർമാണത്തിൽ സാർവത്രികമായ ഈ ശൈലിയിൽ മുസ്ലിം കലാകാരന്മാരും ആകൃഷ്ടരാവുകയായിരുന്നു. 7-8 നൂറ്റാണ്ടുകളിൽ അമവികൾ മാത്രമല്ല, 16-ാം നൂറ്റാണ്ടിലെ തുർക്കികൾ പോലും ബൈസാന്തിയൻ വാസ്തുശിൽപത്തെ മഹത്തരമായി പരിഗണിച്ചിരുന്നു.
ജൈവരൂപ ചിത്രണം ഇസ്ലാമിൽ നിഷിദ്ധമായതിനാൽ ചില മുസ്ലിം നിലപാടുകൾ അവരെയും ബാധിക്കുകയുണ്ടായി. വിവിധ വർണങ്ങളിലായി വ്യത്യസ്ത ജൈവരൂപങ്ങൾ സംവിധാനിക്കപ്പെട്ട ബൈസാന്തിയൻ കലയിൽ 6-ാം നൂറ്റാണ്ടോടെ ഛായാചിത്രണം ആനുപാതികമായി കുറഞ്ഞു. ജൈവരൂപങ്ങൾക്കു പകരം പ്രകൃതി രൂപങ്ങൾ അലങ്കരിക്കപ്പെട്ടു. മനുഷ്യപ്പകർപ്പുകൾ തെളിഞ്ഞുവന്നാൽ തന്നെ ജീവൻ നിലനിൽക്കാൻ അസാധ്യമായ തരത്തിലായിരുന്നു അവയുടെ ആവിഷ്കാരം. 11-ാം നൂറ്റാണ്ടിൽ വെളിച്ചം കണ്ട ഇബ്നുൽമുബശ്ശിറിന്റെ ‘മുഖ്താറുൽ ഹികം’ എന്ന ഗ്രന്ഥം ഇതിന്റെ ഒരു നിത്യനിദർശനമാൺ്. ഛായാചിത്രങ്ങൾ കൊണ്ട് അലങ്കരിച്ച യവനദാർശനികരുടെ ഫോട്ടോകൾ വ്യതിരിക്തത പുലർത്തുന്നു.(6)
No comments:
Post a Comment