കാലഘട്ടങ്ങളിലൂടെ വന്ന ക്രമം
വിശ്വകലാ ചരിത്രത്തിലെ ഒരു നവോത്ഥാനമായിരുന്നു ഇസ്ലാമിന്റെ രംഗപ്രവേശത്തിലൂടെ സംഭവിച്ചത്. അന്നേ വരെ ലോകം അറിഞ്ഞതും ദർശിച്ചതുമായ കലാസമ്പ്രദായങ്ങളെ ആമൂലഗ്രസ്തം മാറ്റിമറിക്കുന്നതായിരുന്നു ഇത്. ആകാര സൗഷ്ടവത്തിലുപരി ആത്മികതലങ്ങൾക്കാണിവിടെ പ്രാധാന്യം. ശൈലിയും രീതിയും ആരുടേതായാലും ഉപരിപ്ലവതയുടെ ദൈവിക ചമൽക്കാരമാണിവിടെ. കൂടാതെ, സത്തയിൽ സന്നിവേശിപ്പിക്കപ്പെടുന്ന അതിന്ദ്രീയ ചാതുരിയും അനിർവചനീയമായ വശ്യതയും ഇവിടെ പ്രകമാകുന്നു.
ക്രി. 571 വികലമായ നാഗരികതകളുടെ ഒത്ത നടുവിൽ സൗകുമാര്യത്തിന്റെ ഏറ്റവും വലിയ രൂപമായി തിരുനബി അവതരിക്കുന്നതോടെയാണ് ഇവ്വിഷയകമായ ചിന്തകൾക്ക് പ്രസക്തി വരുന്നത്. ഹ്രസ്വമായ കാലത്തിനുള്ളിൽ ആത്മികതയുടെ സൗകുമാര്യതയുടെ അനുഭവജ്ഞ വവരണം നടത്തി. (നമസ്കാരം, ഹജ്ജ് പോലുള്ള ആരാധനകളായും പള്ളി നിർമാണം പോലുള്ള വാസ്തുശിൽപങ്ങളായും.) 632 ഓടെ ആ സാന്നിധ്യം അസ്തമിക്കുകയായിരുന്നു. പിന്നീടവയുടെ ഒളി മങ്ങാതെ സൂക്ഷിക്കൽ അനന്തര ലോകത്തിന്റെ ദൗത്യമായി.
സമൂഹത്തിന്റെ ഉത്ഥാന പ്രക്രിയകൾക്കായി നിയമിതരായ ഖലീഫമാർ തന്നെയാണ് ഈ രംഗം യഥായോഗ്യം ഉപയോഗപ്പെടുത്തുവാൻ മുന്നോട്ടുവന്നത്. മുൻ പ്രതാപത്തിന്റെ ആചാര്യന്മാരായ ബൈസാന്തിയനെ 634 ൽ ഫലസ്ഥീനിലെ അജ്നാദൈനിൽ വെച്ചും സസാനിയനെ 636 ൽ മെസപ്പെട്ടോമിയയിലെ ഖാദിസിയ്യയിൽ വെച്ചും തറപറ്റിച്ചതോടെ ഈ രംഗം അനാഥത്വം പേറി ഇവരെ പിന്തുടരുകയായിരുന്നു. ഒരളവോളം കലാപരിരക്ഷണവും ആവശ്യതലങ്ങളിലെ (പള്ളി, വീട്, കോട്ട, ആയുധ, വസ്ത്ര നിർമാണങ്ങൾ) പരിപോഷണവുമായി ഈ ഘട്ടവും അവസാനത്തിലേക്ക് നീങ്ങിക്കൊണ്ടിരുന്നു. ആത്മികബോധത്തിൽ അതീവ സൂക്ഷ്മത നിഴലിക്കുകയും ചെയ്തിരുന്നു.
ഇത്തരമൊരു ഘട്ടത്തിൽ ഏഴാം നൂറ്റാണ്ടിന്റെ രണ്ടാം പാതിയിൽ ഭരണത്തിലേറിയ മുആവിയൻ ഭരണകൂടത്തിന്റെ രംഗപ്രവേശത്തോടെയാണ് ഈ രംഗം ചൂടുപിടിക്കുന്നത്. മുസ്ലിം രാഷ്ട്രം വികസിച്ചുകൊണ്ടിരുന്ന ഇത്തരുണത്തിൽ അവർ കലാപരമായ പുരഗോതികൾക്കും പരഗിണന നൽകിയിരുന്നു. നോർത്താഫ്രിക്കയും ട്രാൻസോക്സാനിയയും സിന്ദും (710) സ്പെയ്നും (711) കീഴിൽ വന്നതോടെ സ്വീകരണത്തിനും പ്രസരണത്തിനും ഇത് അവസരങ്ങൾ സുഗമമാക്കി.
അമവീ കാലഘട്ടം പൊതുവെ കലകളിലേക്കുള്ള മുസ്ലിംകളുടെ മടക്ക ഘട്ടമായാണ് പരിഗണിക്കപ്പെടുന്നത്. യുദ്ധങ്ങളിലൂടെ കീഴടക്കപ്പെടുന്നയിടങ്ങളിലെ അലങ്കാര സൗധങ്ങൾ തകർത്തെറിയുന്നതിനു പകരം സംരക്ഷിക്കുന്നതായിരുന്നു ഇതിന് കാരണം. അല്ലെങ്കിലും അമവീ വാസ്തുവിദ്യ പരിപോഷണത്തിന്റെ വഴിയിലായിരുന്നു. പേർഷ്യൻ, ബൈസാന്തിയൻ, ഈജിപ്ഷ്യൻ തുടങ്ങിയ വകതിരിവുകൾ പർവതീകരിക്കാതെ മൊത്തമായി അവയെ സ്വാംശീകരിക്കുകയും ഇസ്ലാമിന്റെ വിശേഷ ഗുണങ്ങൾ ചേർത്ത് വിളക്കി അലങ്കരിക്കുകയുമായിരുന്നു അവരുടെ ജോലി. അതുകൊണ്ടുതന്നെ ഇക്കാലത്ത് ധാരാളം കോട്ടകളും പട്ടണങ്ങളും നിലവിൽ വന്നു. പള്ളി നിർമാണവും വിപുലീകരണവും സാർവത്രികമായി. മസ്ജിദുന്നബവി, മസ്ജിദു ഖുബ്ബതിസ്സ്വഖ്‌റ, മസ്ജിദുൽ അമവീ തുടങ്ങിയവ ഇതിന്റെ ചില ഉദാഹരണങ്ങളാണ്.
750 ൽ ബഗ്ദാദ് കേന്ദ്രീകരിച്ച് മുന്നോട്ടുവന്ന അബ്ബാസികൾ സൗന്ദര്യബോധത്തിന്റെ കൂടെപ്പിറപ്പായിരുന്നു. എല്ലാറ്റിലും വശ്യത പകരുകെയന്നതായിരുന്നു അവരുടെ നയം തന്നെ. സസാനിയൻ ആസ്ഥാനമായിരുന്ന ടെസിഫോണിൽ നിന്ന് 56 കി.മീ. ദൂരെ സ്ഥിതി ചെയ്യുന്ന ബഗ്ദാദ് പട്ടണം സത്യത്തിൽ ശിൽപഭംഗിയുടെ ഒരനുപമ സാന്നിധ്യമായിരുന്നു. ഇടക്ക് സമാറയിലേക്ക് മാറ്റേണ്ടി വന്ന തലസ്ഥാന നഗരി താമസിയാതെ ഇതേ നിറപ്പകിട്ടുതന്നെ സ്വായത്തമാക്കി. മുസ്ലിം ലോകത്തിന്റെ സാംസ്കാരിക ആസ്ഥാനമായി മാറി.

അബ്ബാസികളെ സംബന്ധിച്ചിടത്തോളം ഓരോ ഭരണാധികാരികളും കലയുടെ അഭൂതപൂർവമായ വളർച്ചയിൽ തന്റേതായ സംഭാവനകൾ നൽകിയിട്ടുണ്ട്. നഗരങ്ങൾക്ക് അനശ്വരത നൽകിക്കൊണ്ട് മൻസ്വൂർ സ്ഥാപിച്ചുവെച്ച സ്വർണകവാടം (ബാബുദ്ദഹബ്), ഹരിതകുംഭം (അൽഖുബ്ബതുൽ ഖള്‌റ) എന്നിവ ചില ഉദാഹരണങ്ങളാണ്. അതേ സമയം മുസാഫയിൽ ചാരിതാർഥ്യത്തോടെ തല ഉയർത്തിനിന്ന അനശ്വരഭവന(ഖസ്വ്‌റുൽ ഖുൽദ്)മാണ് മഹ്ദിയുടെ സംഭാവന. മുഅ്തളിദിന്റേത് സുറയ്യാ കൊട്ടാരം. അദ്ദേഹത്തിന്റെ മകൻ മുക്തഫിയുടെതാണ് താജെന്ന പേരിൽ പ്രസിദ്ധമായ, സ്വർണത്തിന്റെയും വെള്ളിയുടെയും മരങ്ങൾ കൊണ്ടലങ്കരിച്ച വൃക്ഷമന്ദിരമുൾക്കൊള്ളുന്ന സൗധം. ഹുലാഗുഖാന്റെ കടന്നുകയറ്റത്തിനിടെ 1258 ൽ ഇത് തകർക്കപ്പെട്ടുവെങ്കിലും അബ്ബാസീ കലാരൂപങ്ങളുടെ ഒരു അസാധാരണ മുഖമായിരുന്നു ഇത്.
മുഅ്തസിം ബില്ല നിർമിച്ച ഖസ്വ്‌റുൽ ആശിഖ് , ഖാഖാനിയൻ ചിത്രങ്ങളും കൊത്തുപണികളും നിറഞ്ഞുനിൽക്കുന്ന ജൗസഖുൽ ഖാഖാനി, സമാറയിലെ വാസ്തുശിൽപ വൈഗ്ധ്യത്തിന്റെ അനുരൂപമായ പള്ളി (മുതവക്കിൽ) തുടങ്ങിയവ അബ്ബാസീ കലയുടെ മറ്റു ചില രൂപങ്ങളാണ്. അമവികളിൽ നിന്ന് ഭിന്നമായി ഇവർ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത് സ്വാധീനങ്ങളില്ലാത്ത തനിമയുറ്റ രൂപങ്ങൾ സൃഷ്ടിച്ചെടുക്കുന്നതിലായിരുന്നു.

ചിത്രകല, പത്രനിർമാണം, കാലിഗ്രാഫി, സംഗീതം തുടങ്ങിയവയിലും അബ്ബാസികൾ കൈവരിച്ച നേട്ടം മഹത്തരമാണ്. അന്നുവരെ വ്യവസ്ഥാപിതമായ ഒരു സംവിധാനവും വരാത്ത ഇവയിൽ അവർ തുടങ്ങിവെച്ച പലതും ഇന്നും അത്ഭുതകരമായി ശേഷിക്കുന്നുവെന്നതാണ് സത്യം.
അമവീകാലത്തുതന്നെ സ്പെയ്നിൽ ഇസ്ലാമിന്റെ സ്വാധീനമെത്തിയിരുന്നു. അതിനാൽ നിർമാണ പ്രവർത്തനങ്ങളിൽ ആർക്കും എത്തിപ്പെടാനാവാത്ത തലങ്ങൾ അവർ കീഴടക്കി. കൊത്തുപണിയിലും വിസ്മയരൂപനിർമാണങ്ങളിലും കണ്ണഞ്ചിപ്പിക്കുന്ന പൂവാടിനിർമാണത്തിലും അവർ മഹത്തരമായ സംഭാവനകൾ നൽകി. പ്രകൃതിയിലെ ദൈവിക വിസ്മയങ്ങളെ ഉപയോഗപ്പെടുത്തി പള്ളികളും കൊട്ടാരങ്ങളും അലങ്കരിച്ചു. ജനൽപാളികളിലൂടെ അകത്തുകടക്കുന്ന പ്രകാശചീളുകളെ അടിസ്ഥാനമാക്കി സമയനിർണയം നടത്തുന്ന യന്ത്രങ്ങൾ വരെ തയ്യാറാക്കി. കൊർദോവയിലെ വലിയ ജുമാമസ്ജിദും ഗ്രാനഡയിലെ അൽഹംബ്ര കൊട്ടാരസമുച്ചയവും ഇതിന്റെ നിത്യസാക്ഷികളാണ്. പക്ഷേ, മൂന്നു നൂറ്റാണ്ടിനു ശേഷം 1031-ഓടെ ഈ കുതിപ്പിന് മങ്ങലേൽക്കുകയായിരുന്നു.

അബ്ബാസീ ഭരണം ശോഷിച്ചുതുടങ്ങിയതോടെ ഖുറാസാനിൽ നിന്ന് സമാനീ (ടമാമിശ) (819-1005) ശക്തി ഉയർന്നുവന്നു. സാഹചര്യം വിളിച്ചുതേടുന്നതനുസരിച്ച് അവരും വിജ്ഞാനീയങ്ങളുടെ പ്രസക്തിയറിഞ്ഞു. മനുഷ്യമനസ്സിനെപ്പോലും മാറ്റിമറിക്കുന്ന കലാസമ്പ്രദായങ്ങൾക്ക് ആവശ്യമായ പരിഗണന നൽകി. പരിപോഷണ മാർഗങ്ങൾ സ്വീകരിച്ചു. അതുകൊണ്ടുതന്നെ ചുരുങ്ങിയ നാളുകൾക്കുള്ളിൽ ഖുറാസാൻ മുസ്ലിം ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി. നാഗരികതകളുടെ ഈറ്റില്ലമായി. ലോകമെന്നും പാടിയും പുകഴ്ത്തിയും കൊണ്ടിരിക്കുന്ന ഫിർദൗസിയുടെ ശാഹ്നാമ (ആീീസ ീള ഗശിഴെ) ഈ കാലത്തിന്റെ സൃഷ്ടിയാണ്.(4)
ഖലീഫ ഉമർ(റ)വിന്റെ കാലം അംറുബ്നു ആസ്വിന്റെ നേതൃത്വത്തിലുള്ള സൈന്യമാണ് ഈജിപ്ത് കീഴടക്കുന്നത്. സൗന്ദര്യബോധത്തിന്റെയും നിർമാണപ്രവർത്തനങ്ങളുടെയും ദീർഘകാല പാരമ്പര്യമുണ്ടായിരുന്ന ഇവിടെ മുസ്ലിം കലാധാരണകൾക്ക് ഏറെ ക്ലേശങ്ങൾ നേരിടേണ്ടിവന്നില്ല. നൂറ്റാണ്ടുകൾ പഴക്കമുള്ള പിരമിഡുകളെയും കൊട്ടാരങ്ങളെയും സാക്ഷിനിറുത്തി അവരും ഇസ്ലാമികവൽകൃത കലാരൂപങ്ങൾക്ക് തിരികൊളുത്തി. ഈജിപ്തിലെ പ്രസിദ്ധമായ അംറുബ്നു ആസ്വ് മസ്ജിദ് ഇതിന്റെ നിദർശനമാണ്. രൂപത്തിലും ഭാവത്തിലും ആധുനികതയോട് തൊട്ടുനിൽക്കുന്ന ഇത് പിരമിഡുകൾക്കിടയിലെ ഒരാത്മിക സാന്നിധ്യമാണ്. 969 ൽ ഈജിപ്തിൽ ഫാഥിമീ ഭരണം നിലവിൽ വന്നു. 10-11-12 നൂറ്റാണ്ടുകൾ പിന്നെ അഭംഗുരമായ വളർച്ചയുടെ ഘട്ടമായിരുന്നു. ആസ്ഥാനം കലാരൂപങ്ങളുടെ നാടായ ഫുസ്താതിൽ നിന്ന് ഈജിപ്തിലേക്ക് മാറുന്നത് അന്നാണ്. ഇബ്നു തൂലൂൻ മസ്ജിദ്, കൈറോയിലെ ഖലാവൂൻ സമുച്ചയം, ബായ്ത് ബായ് മദ്രസ, അഖ്മർ മസ്ജിദ്, സ്വലാഹുദ്ദീൻ കോട്ട, സുൽഥാൻ ഹസൻ കോളേജ്, രിഫാഈ മസ്ജിദ്, അൽഅഷർ തുടങ്ങിയവ വ്യത്യസ്ത കാലങ്ങളിലായി ഉടലെടുത്ത ഇസ്ലാമിക വാസ്തുശിൽപങ്ങളുടെ വിവിധ മുഖങ്ങളാണ്.
തുർക്കിയിലെ ഗസ്നവി ഭരണമാണ് കലയിൽ ചരിത്രപരമായ മാറ്റങ്ങൾ സൃഷ്ടിച്ച മറ്റൊരു ഭരണവംശം. 10-11 നൂറ്റാണ്ടുകളിൽ നിലവിലെ സാഹചര്യങ്ങൾക്കു മുമ്പിൽ ഇവർ വരുത്തിവെച്ച പരിഷ്കാരങ്ങൾ പലതാണ്. തുർക്കിക്ക് വാസ്തുവിദ്യാപരമായി ഒരസ്തിവാരം തന്നെയിട്ടത് സത്യത്തിൽ ഇവരായിരുന്നു. കലയുടെ രക്ഷാധികാരികളെന്ന് പൊതുവെ വിളിക്കപ്പെടുന്ന ഇവരിൽ മുഹമ്മദ് ഗസ്നവി(998-1030)യാണ് ഏറെ പ്രസിദ്ധൻ. ഇന്ത്യയിൽ വരെ അറബ് നിർമാണശാസ്ത്രം പരിചയപ്പെടുത്തിയതിൽ ഇദ്ദേഹത്തിന്റെ പങ്ക് വലുതാണ്.
ഇത്തരാഫ്രിക്കയിലെ അഗ്ലബികൾ, ഈജിപ്തിലെ മാലൂകികൾ, ഖുറാസാനിലെ തിമൂരികൾ, സഫവികൾ തുടങ്ങിയവരാണ് ഇസ്ലാമിക കലയുടെ പിൽകാല രക്ഷാധികാരികൾ. അഫ്ഗാനിസ്ഥാനും ഉസ്ബക്കിസ്ഥാനും അലപ്പോ(ഹലബ്)യും മുസ്ലിം ഭരണകാല ഇന്ത്യയും ഇതിന്റെ മറ്റൊരു വശമാണ്.
തുർക്കിയിലെ ഉസ്മാനീ കലകളാണ് പൊതുവെ ഇസ്ലാമിക കലയുടെ അന്ത്യശ്വാസങ്ങളായി ഗണിക്കപ്പെടുന്നത്. ഹിജ്‌റ 8-9 നൂറ്റാണ്ടുകളിൽ അനാത്തൂലിയയിൽ രൂപപ്പെട്ട പരമ്പരാഗത വാസ്തുശിൽപ മാതൃകകളും (പള്ളികൾ, മദ്‌റസകൾ, സ്വൂഫി പഠനശാലകൾ) അയോസോഫിയ മസ്ജിദ് പോലെയുള്ള ബൈസാന്തിയൻ നിർമാണ ശൈലികളുമായിരുന്നു അന്നവിടെ പ്രചാരത്തിൽ. കൂടാതെ യൂറോപ്യൻ-അറബിക്-പേർഷ്യൻ ശൈലിയും അവരെ സ്വാധീനിച്ചിരുന്നു. ഇന്ന് തുർക്കിയിലും പരിസരങ്ങളിലുമായി കാണപ്പെടുന്ന ധാരാളം മസ്ജിദുകളും കെട്ടിടങ്ങളും ഇവരുടെ കലാരൂപങ്ങളുടെ നിദർശനങ്ങളാണ്.
കൂടാതെ കാലത്തിന്റെ പരിചക്രമണത്തിനിടെ പല സ്വൂഫീപ്രസ്ഥാനങ്ങളും ഇസ്ലാമിക കലയുടെ സംരക്ഷത്തിനായി മുന്നോട്ടുവന്നു. ശാദുലി, സുഹ്‌റവർദി, നശ്ഖബന്ദി തുടങ്ങിയവയാണ് ഇതിൽ പ്രധാനപ്പെട്ടവ. ദുന്നൂനുൽ മിസ്വ്‌രി, അബൂയസീദൽ ബിസ്ഥാമി, റാബിഅതുൽഅദവിയ്യ(റ)(5) തുടങ്ങിയവർ ഇതിലെ ആത്മികരൂപത്തിന്റെ ആചാര്യന്മാരാണ്. ഇവയിലൂടെ ഒരു പഠനയാത്രയാണ് ഇസ്ലാമിക കലയുടെ നാനാവശങ്ങളെ തുറന്നുകാട്ടുന്നത്.

No comments:
Post a Comment