Wednesday, September 26, 2018

പാലക്കാംതൊടിക അബൂബക്കര്‍ മുസ്‌ലിയാരും കോഴിക്കോട് താലൂക്കിലെ ഖിലാഫത്ത് സമരവും: 1921 പുനര്‍വായിക്കപ്പെടുന്നു

പരമ്പരാഗത രീതിയെ കയ്യൊഴിഞ്ഞു പുതുമയെ പുല്‍കുന്നതിലേ ചരിത്രമെഴുത്തിലെ അതിജീവനമാവുകയുള്ളൂ എന്നൊരു ധാരണ വല്ലാതെ പടര്‍ന്നു പിടിച്ച് ഒരു കാലമാണിപ്പോള്‍ അത് കൊ് തന്നെ മലയാളത്തിലെ പല ഉന്നത എഴുത്തുകാര്‍ പോലും ശൈലിമാറ്റം അവലംബിക്കുന്നതിന്റെ പേരില്‍ രചനകളില്‍ ആവോളം ദുരൂഹതകള്‍ കുത്തി നിറച്ച് വായനക്കാരെ വല്ലാതെ ബുദ്ധിമുട്ടിപ്പിക്കുന്ന പ്രവണത വളര്‍ന്ന് വരുന്നു്. എന്നാല്‍ കാലം ഗൗരവമായ ചര്‍ച്ചയ്ക്ക് വധേയമാക്കേ കാര്യങ്ങളെ തിരഞ്ഞ് പിടിച്ച് ചരിത്ര ഏടുകളാക്കി തികച്ചും നവീനമായി രീതിയില്‍ ദുരൂഹതകള്‍ക്ക് വഴിവെക്കാതെ ചരിത്രം പറയുകയാണ് ഡോ:  മോയിന്‍ മലയമ്മ എന്ന പുതു തലമുറയിലെ ശ്രദ്ധേയമായ യുവ എഴുത്തുകാരന്‍.

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നിന്ന് എംഫിലും (2011) പിഎച്ഡിയും (2015) കരസ്ഥമാക്കിയ ഗ്രന്ഥ കര്‍ത്താവ് ഗ്രന്ഥ രചനാ രംഗത്ത് ശ്രദ്ധേയമായ പല പരീക്ഷണങ്ങളും നടത്തിയിട്ടുണ്ട്.

 മമ്പുറം തങ്ങള്‍; ജീവിതം ആത്മീയ പോരാട്ടം (സഹരചന), കാസര്‍ക്കോട് മുസ്ലിംകളുടെ ചരിത്രം, ഇസ്ലാമിക കല: സൗന്ദര്യവും ആസ്വാദനവും, അറബികള്‍ പറഞ്ഞ ശാസ്ത്രം (പഠനങ്ങള്‍), ശൈഖ് അഹ്മദ് സര്‍ഹിന്ദി; ചിന്തയും നവോത്ഥാനവും, ജലാലുദ്ദീന്‍ റൂമി; സ്‌നേഹത്തിന്‍െ ജ്വാല മുഖം, നഫീസത്തുല്‍ മിസ്‌രിയ്യ: അനുരാഗത്തിന്‍െ തൂവല്‍ പക്ഷി ( ജീവ ചരിത്രങ്ങള്‍), ഇസ്ലാം വഴിത്തിരിവില്‍ - മുഹമ്മദ് അസദ് , ഫാഷിസം: വഴിയും വര്‍ത്തമാനവ ും - ഡോ. ശംസുല്‍ ഇസ്ലാം, ചിന്തയിലെ വൈകല്ല്യങ്ങള്‍ - വഹീദുദ്ധീന്‍ ഖാന്‍, മഞ്ഞ് പെയ്യുന്ന മരുകാടുകള്‍- നസീം ഹിജാസി, (വിവര്‍ത്തനങ്ങള്‍ ) തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രസിദ്ധീകരിക്കപ്പെട്ട രചനകളില്‍ ചിലതാണ്.

ഈ കഴിഞ്ഞ ആഗസ്റ്റില്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ' മലബാര്‍ സമരം: കോഴിക്കോട് താലൂക്കിലെ ചെറുത്ത് നില്‍പ്പും പാലക്കാം തൊടിക അബൂബക്കര്‍ മുസ്ലിയാരും' എന്ന പുസ്തകം ചരിത്രത്തില്‍ നിന്ന് മറഞ്ഞ് പോയ ധീര പോരാളി പാലക്കാം തൊടിക അബൂബക്കര്‍ മുസ്ലിയാരിന്റെ ജീവിതത്തെ ചരിത്ര ഗവേഷകരുടെ മുന്നിലേക്ക് യാതൊരു വിധ പഴുതുകളുമി്ല്ലാതെ കൊ് വരുകയാണ് രചയിതാവ്. 

1921 ലെ മലബാര്‍ സമരവും പശ്ചാതലവും വ്യക്തമാക്കുന്ന ഈ കൃതി വായനക്കാര്‍ക്ക് മടുപ്പ് വരാത്ത രീതിയില്‍ 24 ഓളം തലക്കെട്ടുകളായി വേര്‍ത്തിരിച്ചാണ് ഈ പുസതകം തയ്യാറക്കപ്പെട്ടിട്ടുളളത്.

' ചരത്രമെഴുത്തിന്റെ തനതായ രീതീശാസ്ത്രം ഉപയോഗിച്ചും എല്ലാ പ്രായത്തതിലുമുള്ള വായനക്കാര്‍ക്ക് ഓര്‍ത്തെടുക്കത്ത വിധവും ചില ആവര്‍ത്തനങ്ങള്‍ ഉപയോഗിച്ചാണ്  ഈ കൃതിയുടെ പൂര്‍ത്തീകരണമെന്ന്' കെ കെ എന്‍ കുറിപ്പ് പുസതകത്തിന്റെ അവതാരികയില്‍ പറയുന്നു്.

മലബാര്‍ ചരത്രമേഘലകളില്‍ ഒരുപാട് പടനങ്ങള്‍ വന്നിട്ടുെങ്കിലും അതില്‍ വിശ്വാസയോഗ്യമായത് ചിലത് മാത്രമാണ്. 1921 ലെ സംഭവങ്ങളെ കുറിച്ച് വിവിധ കോണുകളില്‍ നിന്ന് ഡസന്‍ കണക്കിന് ഗവേഷണങ്ങള്‍ കാണാം. എന്നാല്‍ ഇവയെല്ലാം ഏറനാട്, വള്ളുവനാട് താലൂക്കുകളെ മാത്രം കേന്ദ്രീകരിച്ച് രചിക്കപ്പെട്ടിട്ടുള്ളതാണ്. ആലി മുസ്ലിയാരും വാരിയന്‍ കുന്നത്തുമാണ് ഇതിലെ പ്രധാന കഥാപാത്രങ്ങള്‍ എന്നതിനാല്‍ അവരെയും അവര്‍ നിരന്തരം ബന്ധപ്പെട്ടിരുന്ന പ്രദേശങ്ങളേയും ചുറ്റി പറ്റി മാത്രമാണ് സമര പഠനങ്ങള്‍ നടന്നിട്ടുള്ളത്.

എന്നാല്‍  ഏറെ നാടും വള്ളുവനാടും കഴിച്ചാല്‍ മലബാര്‍ സമരം ഏറ്റവും ആഴത്തില്‍ ബാധിച്ച കോഴിക്കോട് താലൂക്കിനെ കുറിച്ചോ അവിടത്തെ ഖിലാഫത്ത് പ്രവര്‍ത്തനങ്ങളെ കുറിച്ചോ  എടുത്ത് പറയാവുന്ന പഠനങ്ങളൊന്നും പുറത്ത് വന്നിട്ടില്ലെന്നതാണ് സത്യം.(മലബാര്‍ സമരം : കോഴിക്കോട് താലൂക്കിലെ ചെറുത്ത് നില്‍പ്പും പാലക്കാം തൊടിക അബൂബക്കര്‍ മുസ്ലിയാരും) ഈ ഒരു വലിയ വിടവിനെ നിരത്തിക്കൊാണ് ഡോ; മോയിന്‍ മലയമ്മ 1921 ലെ കോഴിക്കോട് താലൂക്കിലെ ബ്രിട്ടീഷ്് വിരുദ്ധ പോരാട്ടങ്ങളിലെ സമര നായകന്‍ പാലക്കാം തൊടിക അബൂബക്കര്‍ മുസ്ലിയാരെ മുന്‍ നിര്‍ത്തിക്കൊ് അന്നേഷിക്കുകയാണ്. രചയിതാവിന്‍െ നാട്ടിലെ ചരിത്രമായത് കൊ് പുസ്തകത്തിന്റെ വിശ്വാസയോഗ്യതക്ക് ആക്കം കൂട്ടുന്നു്.
കോഴിക്കോട് താലൂക്കിലെ മലയോര ഗ്രാമങ്ങളില്‍ കലാപം വ്യാപിച്ചു എന്നതിന്റെ ചരിത്രമാണ് ഈ ഗ്രന്ഥകര്‍ത്താവ് പ്രധാനമായും ചിത്രീകരിക്കുന്നത്. അതില്‍ ഓരോ പ്രദേശത്തെയും ഖിലാഫത്ത് കമ്മറ്റികള്‍ ആശയപരമായും ഭൗതികപരമായും നേതൃത്വം നല്‍കി. എന്നാല്‍ ചരിത്ര രചനയില്‍ അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വം വിസ്മരിക്കപ്പെടുകയാണ് ഉായത്.

ഇതിനൊരു പരിഹരമെന്നോണം മുസ്ലിയാരുടെ ജീവിതം തുടക്കം മുതല്‍ മരണം വരെയുള്ള സമരവുമായി ബന്ധപ്പെട്ട ജീവിത ചലനങ്ങള്‍ വിഷദീകരിക്കുകയാണ് ഇതില്‍. 

1921 ലെ സമരക്കാലത്ത് തന്നെ പ്രസിദ്ധീകരിച്ച ആര്‍ . എച്ച് ഹിറ്റ്ച്ച് കോക്കിന്റെ Peasant Revolt In Malabar : A History Of The Malabar Rebellion എന്ന പുസ്തകമാണ് രചയിതാവ് മുഖ്യ റഫറന്‍സായി എടുക്കുന്നത്. അതിന് പുറമെ മലയാള പുസ്തകങ്ങളായും മാസികകളായും ഇംഗ്ലീഷ് ബുക്കുകളായും പത്രങ്ങളും സുവനീറുമായി 120 ലേറെ റഫറന്‍സുകളാണ് രചയിതാവ് ഈ പഠനത്തിന് ഉപയോഗിച്ചത്. ഇതിനൊക്കെ പുറമെയാണ് ചില വിശിഷ്ട വ്യക്തികളുമായിട്ടുള്ള അഭിമുഖങ്ങള്‍.

ഇത്തരത്തില്‍ മലബാര്‍ ചരിത്രത്തെയും അതിലെ പാലക്കാം തൊടിക അബൂബക്കര്‍ മുസ്ലിയാരുടെ സ്വാധീനവും സമരങ്ങളും യാത്രകളും വിശദീകരിക്കുന്ന ഈ കൃതി / പഠനം ചരിത്രം പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ നിര്ബന്ധമായും വായിച്ചിരിക്കേ ഒന്നാണ്.


ജുറൈസ് പൂതനാരി

8 comments:

  1. നന്നായിട്ടുണ്ട്

    ReplyDelete
  2. Gambling and Betting, Casino & Sports Betting, and more | Dr. Maryland
    in the casino and sports betting, and gambling, and gambling, 전라남도 출장마사지 and gambling, and gambling, and gambling, and gambling, and 충청북도 출장샵 gambling, and gambling, and 원주 출장마사지 gambling, and 대전광역 출장마사지 gambling, 부산광역 출장안마 and gambling, and gambling, and gambling, and gambling, and gambling, and gambling, and gambling,

    ReplyDelete