Monday, February 10, 2014

തിരുപ്പിറവികാലത്തെ ലോകവും ശാസ്ത്രീയ ചിന്തകളും

ഇസ്ലാമിനു മുമ്പും ലോകത്ത് വൈജ്ഞാനികവും ധൈഷണികവുമായ സംരംഭങ്ങളുണ്ടായിരുന്നു. പ്രാചീന സംസ്കാരങ്ങളുടെയും നാഗരികതളുടെയും ഈറ്റില്ലവും കളിത്തൊട്ടിലുമായിരുന്ന ചൈന, ഈജിപ്ത്, ഗ്രീസ്, ഭാരതം തുടങ്ങിയ നാടുകളില്‍ നൂറ്റാണ്ടുകളായി ഉരുത്തിരിഞ്ഞുവന്ന മാനുഷിക മേധാവികാസത്തിന്റെയും വൈജ്ഞാനിക വെട്ടത്തിന്റെയും ഝടിതിയിലുള്ള ഗമനമായിരുന്നു ഇതിന് നിമിത്തമായി ഭവിച്ചത്. അപൂര്‍ണവും അന്ധവിശ്വാസപങ്കിലവും എന്നാല്‍ ചിതറിക്കിടക്കുന്നതുമായിരുന്ന  ഈ ജ്ഞാനങ്ങള്‍ക്ക് ശാസ്ത്രീയത കല്‍പിച്ച് പൂര്‍ണതയും കൃത്യതയും വരുത്തിയത് മുസ്ലിംകളാണ്. ഇവരില്‍ നിന്നാണ് ശേഷം യൂറോപ്പ്, പ്രാചീന ജ്ഞാനങ്ങള്‍ പഠിച്ചതും ലോകത്ത് പ്രചരിപ്പിച്ചതും.

ഏഴാം നൂറ്റാണ്ടു മുതല്‍ എട്ടു നൂറ്റാണ്ടുകാലം ശാസ്ത്രം മുസ്ലിംകുത്തകയായിരുന്നു. ചരിത്രത്തിലെ ഈ സുവര്‍ണഘട്ടത്തിലാണ് ശാസ്ത്രം ശാസ്ത്രമായതും ലോകമതിന്റെ ഫലങ്ങള്‍ നുകര്‍ന്നതും. ക്രിസ്തുവര്‍ഷം 610 ല്‍ ഖുര്‍ആനവതരണം ആരംഭിച്ചതോടെയാണീ പ്രവാഹം തുടങ്ങുന്നത്. എന്നാല്‍ ലോകത്തിന്റെ പല ഭാഗങ്ങളിലായി ആറാം നൂറ്റാണ്ടിലും അതിനുമുമ്പുമുള്ള ശാസ്ത്രവും പ്രസ്തവ്യമാണ്. 528 കാലത്ത് സെന്റ് ബെനഡിക്റ്റ്   ക്രിസ്ത്യന്‍ ധാര്‍മിക പുരോഗതി ലക്ഷ്യമാക്കി മോണ്ടെ കാസ്സിനോ മഠം  സ്ഥാപിച്ചതോടെ അല്‍പമായെങ്കിലും അവിടെ വിജ്ഞാനത്തിന് സ്ഥാനം വര്‍ധിക്കുകയായിരുന്നു. പത്താം നൂറ്റാണ്ടുവരെ ജ്ഞാനത്തിനും ചിന്തക്കും മുന്‍ഗണന നല്‍കിയ ഇവര്‍ സമൂഹത്തിലെ നെറികേടുകള്‍ക്കെതിരെ പ്രവര്‍ത്തിക്കാനും ശ്രമങ്ങളാരംഭിച്ചു. 590 കളില്‍ ജീവിച്ചിരുന്ന മധ്യകാല പൌരോഹിത്യത്തിന്റെ പിതാവ്വൈജ്ഞാനിക പരിപോഷണത്തിനു വേണ്ടി യത്നിച്ചിരുന്നു. ഇതുവഴി ദൈവശാസ്ത്രത്തില്‍ അദ്ദേഹം ഗ്രന്ഥങ്ങളെഴുതി. ക്രൈസ്തവര്‍ക്കിടയിലെ അതിരുകവിഞ്ഞ ആശ്രമവാസ സമ്പ്രദായത്തിനെതിരിലും ചര്‍ച്ച് മ്യൂസിക്കിനെതിരിലും ശബ്ദമുയര്‍ത്തി. പേര്‍ഷ്യയില്‍ മസ്ഡാക്ക്  520 കാലങ്ങളില്‍ മസ്ഡാക്കൈറ്റ് ചിന്തകള്‍ക്ക് പ്രചാരം നല്‍കിക്കൊണ്ടിരുന്നു. പൌരസ്ത്യ ദേശങ്ങളില്‍ തകൃതിയായിത്തന്നെ മഹായാനാ ബുദ്ധിസം പ്രചരിച്ചുകൊണ്ടിരുന്ന സമയമായിരുന്നു ഇത്. ഇന്ത്യയില്‍ നിന്ന് തുടങ്ങി ചൈനയിലൂടെ ബുദ്ധമതത്തിന് ശക്തമായ സ്വാധീനം ലഭിച്ചു. ബുദ്ധമതജ്ഞാനത്തിന്റെ വികിരണ കേന്ദ്രമായി 520 കളില്‍ നിര്‍മിക്കപ്പെട്ട ബോദ്ധിധര്‍മ എന്ന ബുദ്ധിസ കലാലയം ഇന്നും വിസ്മരിക്കപ്പെടാതെ ശേഷിക്കുന്നു. ഇക്കാലത്ത് പ്രസിദ്ധ ഇന്ത്യന്‍ ബുദ്ധിസ്റുകളായ പരമാര്‍ഥയും ജൈനഗുപ്തയും തുര്‍ക്കികള്‍ക്കിടയിലും ചൈനയിലും ജീവിച്ച് ബുദ്ധമതത്തിന്റെ പ്രചാരണാര്‍ഥം ഒരുപാട് സംസ്കൃത കൃതികള്‍ ചൈനീസിലേക്കും ടര്‍ക്കിഷിലേക്കും ഭാഷാന്തരം നടത്തിക്കൊണ്ടിരുന്നു.

കാലങ്ങളോളം പ്രോജ്ജ്വലിച്ച് നിന്നിരുന്ന ഗ്രീസിലെ ഏതന്‍സ് പാഠശാല 529 ല്‍ അടച്ചു. ബി.സി. ഏഴാം നൂറ്റാണ്ടു മുതല്‍ പരബന്ധങ്ങളിലൂടെ നേടിയെടുത്ത ശാസ്ത്രീയ ധൈഷണിക കുതിപ്പുകള്‍ ക്രമേണ മന്ദീഭവിക്കുകയായിരുന്നിവിടെ. ശാസ്ത്രീയാടിസ്ഥാനങ്ങള്‍ക്ക് ഉയിരൂതപ്പെട്ട കാലമായിരുന്നു ഇവരുടേത്. ടാലീസും ഹിപ്പോക്രാറ്റസും പൈതഗോറസും പ്ളാറ്റോയും അരിസ്റോട്ടിലും സോക്രട്ടീസുമായിരുന്നു ഇക്കാലത്തെ പ്രധാന വിശാരദന്മാര്‍. തങ്ങളുടെ പാഠശാലകളിലിരുന്ന് അവര്‍ ഭൌതികവും ആധ്യാത്മികവുമായ ജ്ഞാനങ്ങള്‍ ലോകര്‍ക്ക് കൈമാറിക്കൊണ്ടിരുന്നു. ബി.സി. നാലാം ശതകങ്ങളില്‍ ജീവിച്ച പ്ളാറ്റോ തന്റെ ആശയങ്ങളെ റിപ്പബ്ളിക്കയിലൂടെ പുറത്തുവിട്ടു. ഗ്രീക്ക് ദാര്‍ശനികരില്‍ വിശുദ്ധനായിരുന്ന അദ്ദേഹം ആദര്‍ശ രാഷ്ട്ര സങ്കല്‍പവും ആശയസിദ്ധാന്തവും തത്ത്വചിന്തക്ക് സംഭാവന നല്‍കി.

റോമാസാമ്രാജ്യത്തിനു കീഴിലായിരുന്ന കിഴക്കന്‍ മധ്യധരണ്യാഴി പ്രദേശങ്ങള്‍ മുസ്ലിംകള്‍ക്ക് അധീനപ്പെട്ടതോടെ യവന ചിന്തകള്‍ അറബികള്‍ക്കിടയില്‍ ശക്തമായ പ്രചാരം നേടി. യവനജ്ഞാനികളുടെയും മറ്റും കൃതികള്‍ പലവഴികളിലൂടെയായി അറബികള്‍ക്ക് ലഭിച്ചു. മിക്ക അറബി ദാര്‍ശനികരും അരിസ്റോട്ടിലിയന്‍ ചിന്തകള്‍ക്കായിരുന്നു പ്രാമുഖ്യം നല്‍കിയിരുന്നത്. യവനചിന്തകളുടെ മുഖ്യധാരയായി പ്ളാറ്റോയെ അവര്‍ കരുതിയിരുന്നില്ല. എന്നാല്‍ പ്രസിദ്ധ യൂറോപ്യന്‍ ചിന്തകന്‍ സെന്റ് അഗസ്റിന്‍ പ്ളാറ്റോണിയന്‍ ചിന്തകള്‍ക്കാണ് പ്രാമുഖ്യം നല്‍കിയിരുന്നത്.

പല നവ പ്ളാറ്റോണിയന്‍ ദര്‍ശനങ്ങളും മുസ്ലിംചിന്തക്ക് വിധേയാമായിട്ടുണ്ട്. ആശയവൈപുല്യവും ഭാഷാകാഠിന്യവും വകവെക്കാതെ അറബികള്‍ അവ പഠിച്ചു. ഗാലന്റെ എട്ട് വാല്യങ്ങളുള്ള യവനതത്ത്വചിന്താസംഗ്രഹത്തിന്റെ ഗ്രീക്ക് മൂലം എവിടെയും കാണാതായപ്പോഴും ഒരു കോപ്പി അറബ് ദാര്‍ശനികനായ ഹുനൈനുബ്നു ഇസ്ഹാഖിന്റെയടുത്തുണ്ടായിരുന്നു. പിന്നീട് ഹുനൈന്‍ രചിച്ച 'മാ തുര്‍ജിമ മിന്‍ കുതുബി ജാലിനൂസ്' എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം ഗാലനെ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. ഗാലന്റെ വൈദ്യശാസ്ത്രചിന്തകളും ഹുനൈന്‍ സമാഹരിച്ചു. ഗാലന്റെ ഇതര കൃതികളിലൂടെയാണ് പ്ളാറ്റോയുടെ പല ഉദ്ധരണികളും ചിന്തകളും അറബികള്‍ അറിയുന്നതുതന്നെ.

529 ലെ ഏതന്‍സ് പാഠശാലയുടെ തകര്‍ച്ച പേര്‍ഷ്യയിലെ ജന്തിഷാപൂര്‍ പഠനകേന്ദ്രത്തിന്റെ ഉയര്‍ച്ചക്ക് നിമിത്തമായി. ഇവിടെ തത്ത്വചിന്തയും വൈദ്യശാസ്ത്രവും തഴച്ചുവളര്‍ന്നു. രണ്ടാം ഖലീഫ ഉമര്‍(റ)വിന്റെ കാലം മുസ്ലിംകള്‍ പേര്‍ഷ്യ കീഴടക്കിയതോടെ ജന്തിഷാപൂര്‍ പഠനകേന്ദ്രവും മുസ്ലിംകള്‍ക്ക് കീഴിലായി. ഗ്രീസിലെയും അലക്സാണ്ട്രിയയിലെയും പ്രതാപം അസ്തമിച്ചതിനുശേഷം അക്കാലത്തെ ഏറ്റവും വലിയ വൈദ്യപഠന കേന്ദ്രം ഇതായിരുന്നു. അലക്സാണ്ട്രിയയില്‍ നിന്ന് മതഭ്രഷ്ട് കല്‍പിച്ച് ആട്ടിയോടിക്കപ്പെട്ട നസ്റോറിയന്‍ ക്രൈസ്തവരാണ് ഇവിടത്തെ വൈദ്യശാസ്ത്രപഠനത്തിന് നേതൃത്വം നല്‍കിയിരുന്നത്. സസാനിദ് രാജാക്കന്മാരുടെ ഒത്താശയോടെ അവര്‍ ഗ്രീക്ക് സംസ്കൃത ഗ്രന്ഥങ്ങള്‍ പേര്‍ഷ്യന്‍, സിറിയന്‍ ഭാഷകളിലേക്ക് വിവര്‍ത്തനം നടത്തി. പേര്‍ഷ്യ കീഴിലായതോടെ ജന്തിഷാപൂരിലെ ഭിഷഗ്വരന്മാരും മുസ്ലിംകള്‍ക്ക് കീഴില്‍ വന്നു. അമവീ ഖലീഫ ഉമറുബ്നു അബ്ദില്‍ അസീസ് മാസര്‍വൈഹി എന്ന ജൂതനോട് അഹ്റോന്റെ പാണ്ടെക്റ്റ് (ജമിറലര ീള അവൃീി) എന്ന കൃതി അറബിയിലേക്ക് ഭാഷാന്തരം നടത്താന്‍ പറഞ്ഞതൊഴിച്ചാല്‍ അബ്ബാസീ ഭരണകാലം വരെ വൈദ്യശാസ്ത്രത്തില്‍ വലിയ പുരോഗതിയൊന്നുമില്ലായിരുന്നു. അബ്ബാസീ കാലത്തുതന്നെ ജാബിറുബ്നു ഹയ്യാന്‍ വൈദ്യത്തിലും രസതന്ത്രത്തിലും അവഗാഹം നേടിയിരുന്നെങ്കിലും അവയെക്കുറിച്ച് പഠനം നടത്തപ്പെട്ടില്ല.

പ്രഗത്ഭരായ ഭിഷഗ്വരന്മാരുടെ നിരവധി തലമുറക്ക് ജന്മം നല്‍കിയ ജന്തിഷാപൂരിലെ പ്രസിദ്ധ വൈദ്യകുടുംബമാണ് ബക്തിഷ് കുടുംബം. ഒരിക്കല്‍ അബ്ബാസീ രണ്ടാം ഖലീഫ മന്‍സ്വൂറിന് ശക്തമായ രോഗം പിടിപെട്ടു. ചികിത്സക്കായി ബക്തിഷു കുടുംബത്തിലെ വൈദ്യനെ വിളിക്കാന്‍ തീരുമാനമായി. ഔദ്യോഗിക ക്ഷണം സ്വീകരിച്ച് ജുര്‍ജിഷ് ബ്നു ബക്തിഷ് ബഗ്ദാദിലെത്തി. രാജാവിനെ ചികിത്സിച്ചു തിരിച്ചുപോയി. അതേ സമയം ജിബ്റാഈല്‍ ബ്നു ബക്തിഷ് ബഗ്ദാദില്‍ തന്നെ സ്ഥിരതാമസമാക്കാന്‍ തീരുമാനിച്ചു. പുരോഗമിച്ചുകൊണ്ടിരുന്ന ബഗ്ദാദിന് ഇത് ഏറെ നേട്ടമായി. അവരവിടെ ചികിത്സാലയങ്ങള്‍ തുടങ്ങി. പൊതുജനം വൈദ്യത്തില്‍ ബോധനം നല്‍കപ്പെട്ടു. ജന്തിഷാപൂരിലെ ഭിഷഗ്വരന്മാരുടെ വൈദഗ്ധ്യം മനസ്സിലാക്കിയ അബ്ബാസികള്‍ ഗ്രീക്ക് വൈദ്യം തങ്ങളുടെ രാഷ്ട്രത്തില്‍ പഠിപ്പിക്കാനും മുസ്ലിംകള്‍ക്കത് പരിചയപ്പെടുത്താനും അവരെ ഒന്നടങ്കം ബഗ്ദാദിലേക്ക് ക്ഷണിച്ചു. താമസിയാതെ അബ്ബാസീ ഖലീഫമാരുടെയും ഒരുപാട് മന്ത്രിമാരെ സംഭാവന ചെയ്ത ബര്‍മകി കുടുംബത്തിന്റെയും ഒത്താശയോടെ ജന്തിഷാപൂരിലെ ഭിഷഗ്വര കുടുംബം ബഗ്ദാദിലേക്ക് പ്രവഹിച്ചു. ഇതോടെ ബഗ്ദാദ് ലോകത്തെ ഏറ്റവും വലിയ വൈദ്യശാസ്ത്ര കേന്ദ്രമായി.

ഇന്ത്യയില്‍ ജ്ഞാനങ്ങളുടെ കൈമാറ്റത്തിന് ബുദ്ധ യൂണിവേഴ്സിറ്റികള്‍ വളരെ നൂറ്റാണ്ടുകള്‍ മുമ്പുതന്നെ നിര്‍മിക്കപ്പെട്ടിരുന്നു. നളന്ദ (ചമഹമിറമ), വലഭി (ഢമഹമയവശ) തുടങ്ങിയ ഈ ഗണത്തിലെ സര്‍വകലാശാലകള്‍ അന്തര്‍ദേശീയ തലത്തില്‍ തന്നെ വിദ്യാകേന്ദ്രങ്ങളായി മാറി. ഔഷധശാസ്ത്രത്തിലും രസതന്ത്രത്തിലും ഗണിതത്തിലും ഗോളശാസ്ത്രത്തിലും എന്നല്ല, എഞ്ചിനീയറിംഗിലും സാങ്കേതിക വിദ്യയിലും വരെ ഇക്കാലത്തെ ഇന്ത്യക്കാര്‍ അഗ്രഗണ്യരായിരുന്നു. ആര്യഭടന്‍ (476), ലതാദേവ, വരാഹമിഹിറ (ഢമൃമവമാശവശൃമ) തുടങ്ങിയ ജ്ഞാനപടുക്കളായിരുന്നു അന്നീ വിദ്യാഭ്യാസ മേഖലകള്‍ കൈകാര്യം ചെയ്തിരുന്നത്. വാഗ്ബത്ത എന്ന യുവ ഇന്ത്യന്‍ ഭിഷഗ്വരനും ആറാം നൂറ്റാണ്ടിന്റെ സംഭാവനയായിരുന്നു.

ഇക്കാലത്ത് വരാഹമിഹിറ രചിച്ച ഗണിതത്തിലെയും ഗോളശാസ്ത്രത്തിലെയും ഗ്രന്ഥങ്ങളാണ് അന്നത്തെ ഇവ്വിഷയകമായ ഏറ്റവും വലിയ പഠനങ്ങള്‍. ഇന്ത്യന്‍ ത്രികോണമിതി (ഠൃശഴീിീാലൃ്യ), ജ്യോതിഷം (അൃീഹീഴ്യ) എന്നിവയുടെയും ഗ്രീക്ക് ത്രികോണമിതി, ജ്യോതിഷം എന്നിവയുടെയും ഒരു സങ്കരരൂപമായിരുന്നു ഇത്. പതിനൊന്നാം നൂറ്റാണ്ടില്‍ ഇദ്ദേഹത്തിന്റെ രണ്ട് ഗ്രന്ഥങ്ങളിലെ വൈരുധ്യങ്ങളെ വിമര്‍ശിച്ച് അല്‍ബിറൂനി അവയുടെ വിവര്‍ത്തനം നടത്തിയിട്ടുണ്ട്. ഗണിതത്തില്‍ ചൈന മുന്നേറിക്കൊണ്ടിരുന്ന ഇക്കാലത്തുതന്നെ ഇന്ത്യന്‍ ഗോളശാസ്ത്രവും ചൈനയില്‍ വ്യാപിച്ചുകഴിഞ്ഞിരുന്നു.

മഹാനായ സസാനിയന്‍ രാജാവ് അനൂശിര്‍വാന്‍ ചക്രവര്‍ത്തിക്ക് കീഴില്‍ ജന്തിഷാപൂര്‍ പുരോഗതിയുടെ പരമകോടി പ്രാപിച്ച സമയമായിരുന്നു ഇത്. നെസ്റോറിയന്‍ വിഭാഗത്തില്‍ പെട്ട ക്രൈസ്തവര്‍ ഇതിനെ ജ്ഞാനത്തിന്റെ കേന്ദ്രമാക്കി മാറ്റിയിരുന്നു. (അനൂശിര്‍വാന്‍ പേര്‍ഷ്യ ഭരിക്കുന്ന കാലത്തായിരുന്നു മക്കയില്‍ നബി-സ്വ-യുടെ ജനനം.) 489 കളില്‍ ഏദസ്സ(ഋറലമൈ)യിലെ വൈദ്യകലാലയങ്ങള്‍ അടക്കപ്പെടുകയും വിദ്യയെ സ്നേഹിച്ച നെസ്റോറിയന്‍ വിഭാഗം ഓര്‍ത്തോഡക്സ് ക്രിസ്ത്യന്‍ ചര്‍ച്ചിന്റെയും ബൈസാന്തിയന്‍ ചക്രവര്‍ത്തി സിനോ വിന്റെയും മൃഗീയ പീഡനങ്ങള്‍ക്ക് ഇരയാവുകയും ചെയ്തപ്പോള്‍ ഇവര്‍ ജന്തിഷാപൂര്‍ പാഠശാലയില്‍ ഗ്രീക്ക് വൈദ്യശാസ്ത്ര ഗ്രന്ഥങ്ങള്‍ക്ക് സുരിയാനീ വിവര്‍ത്തനം കൊണ്ടുവന്നുതുടങ്ങി. ജസ്റിനിയന്‍ (ഖൌിശിെേശമി) 529 കളില്‍ ഏതന്‍സ് പാഠശാല അടച്ചുപൂട്ടിയതോടെ നിയോപ്ളാറ്റോണിസ്റായ ശാസ്ത്രകാരന്മാരും ചിന്തകരും ജന്തിഷാപൂരിലേക്കൊഴുകി. അനൂശിര്‍വാന്റെ ആജ്ഞപ്രകാരം അരിസ്റോട്ടില്‍-പ്ളാറ്റോ രചനകള്‍ ഇക്കാലത്ത് പേര്‍ഷ്യന്‍ വൈദ്യജ്ഞാനങ്ങളുടെ കേന്ദ്രമായി മാറി. മധ്യകാലത്ത് ഏറെ പ്രസിദ്ധനായ ലാറ്റിന്‍ ഗൈനൊക്കോളജിസ്റ് മോസ്ചിയനും ഇക്കാലക്കാനായിരുന്നു. സമകാലികനായ മറ്റൊരു ബൈസാന്തിയന്‍ ഫിസിഷ്യനാണ് ട്രാലിസിനെ അലക്സാണ്ടര്‍. വിശ്വവിശ്രുതനായ ഇദ്ദേഹത്തിന്റെ കൃതികള്‍ സുരിയാനി, അറബി, ഹിബ്രു, ലാറ്റിന്‍ തുടങ്ങിയ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

അലക്സാണ്ട്രിയയിലെ ഫിലോപണസ് അന്ന് ജീവിച്ച ഏറ്റവും വലിയ ഫിസിഷ്യനും ചിന്തകനുമായിരുന്നു. അരിസറ്റോട്ടിലിയന്‍ ചിന്തകള്‍ക്ക് വ്യാഖ്യാനമെഴുതിയ ഇദ്ദേഹത്തിന്റെ കൃതികള്‍ പിന്നീട് മുസ്ലിംകള്‍ക്ക് ആശ്രയമായി.

ക്രി. 610 ല്‍ മഹാനായ തിരുനബി ÷ വിശുദ്ധ ഖുര്‍ആനുമായി അറേബ്യയിലേക്ക് കടന്നുവന്നപ്പോള്‍ ഗ്രീസ്, റോം, അലക്സാണ്ട്രിയ, സിറിയ, പേര്‍ഷ്യ, ഇന്ത്യ, ചൈന എന്നിവിടങ്ങളിലുണ്ടായിരുന്ന ശാസ്ത്രീയ-നാഗരിക പുരോഗതിയുടെ സംക്ഷിപ്ത രൂപമാണിത്. യുദ്ധങ്ങളിലും കുലമഹിമയിലും മാത്രം ശ്രദ്ധ ചെലുത്തിയിരുന്ന അറബികളില്‍ നിന്ന് ഇത്തരത്തിലുള്ള പുരോഗമനാത്മകമായവയൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കാരണം, അറേബ്യന്‍ ഉപദ്വീപില്‍ ജീവിച്ചിരുന്ന ഇവര്‍ തികഞ്ഞ അന്ധതയിലായിരുന്നു. ശാസ്ത്രീയ പര്യവേക്ഷണങ്ങളിലുപരി അവര്‍ കാവ്യകല(ജീല്യ)യിലും വംശാവലിശാസ്ത്ര(ഏലിലീഹീഴ്യ)ത്തിലുമായിരുന്നു ശ്രദ്ധ ചെലുത്തിയിരുന്നത്. അക്ഷരജ്ഞാനമുള്ളവരന്ന് അംഗുലീപരിമിതമായിരുന്നു. വിശുദ്ധ ഖുര്‍ആനുമായി കടന്നുവന്ന തിരുനബി ÷ ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ടുതന്നെ തമസ്സിന്റെ മറ നീക്കി ലോകത്തെ വെളിച്ചത്തിന്റെ വിശുദ്ധിയിലേക്ക് കൊണ്ടുവരികയായിരുന്നു.

വിശുദ്ധ ഖുര്‍ആന്‍ മുസ്ലിം ശാസ്ത്രത്തിന്റെ മാര്‍ഗരേഖ

മതാന്ധത മസ്തിഷ്കത്തിനേറ്റ ലോകത്ത് ശാസ്ത്ര വിസ്മയങ്ങളുടെ ചുരുളഴിക്കാന്‍ മുസ്ലിംകളെ പ്രേരിപ്പിച്ചത് വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തുമായിരുന്നു. അജ്ഞതയുടെ ആഴിയില്‍ നിന്ന് ജ്ഞാനവെട്ടത്തിലേക്ക് ഖുര്‍ആന്‍ അവരെ വഴിനടത്തുകയായി. അദൃശ്യജ്ഞാനത്തിന്റെ അനന്തപ്രപഞ്ചത്തിലേക്ക് ഒരു വാതായാനം തുറുന്നുനല്‍കുകയായിരുന്നു. സൈകത ഭൂമിയിലെ മരുപ്പച്ചയും മരീചികയും മാത്രം പരിചയിച്ച അറബികള്‍ക്കു മുമ്പില്‍ ഖുര്‍ആന്‍ അവയുടെ കാരണങ്ങള്‍ തുറന്നുകാട്ടി. സുഷുപ്തി പൂണ്ട അവരുടെ ഹൃദയങ്ങളെ തട്ടിയുണര്‍ത്തി. മനുഷ്യന്റെ സാധാരണ ജീവിതവുമായി ബന്ധമുള്ള വസ്തുക്കളെക്കുറിച്ച് ചിന്തിക്കാനവരെ പ്രേരിപ്പിച്ചു. ഇതോടെ ഭൂമിയും ആകാശവും പരക്കെ വായിച്ചെടുക്കാന്‍ ദൈവകല്‍പനയായി.

സൂര്യനും ചന്ദ്രനും താരസമൂഹവും പാരാവാരവും ജലവും ഇരുട്ടും വെളിച്ചവും രഹസ്യങ്ങളുടെ കലവറയാണെന്നും ചിന്തിക്കുന്നവര്‍ക്കതില്‍ ദൃഷ്ടാന്തമുണ്ടെന്നും ഖുര്‍ആന്‍ ആവര്‍ത്തിച്ച് ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു. മനുഷ്യജീവിതം വൃഥാ നശിപ്പിക്കാനുള്ളതല്ലെന്നും പ്രാപഞ്ചിക വിസ്മയങ്ങളുടെ ഉള്ളറകളിലേക്ക് ഊര്‍ന്നിറങ്ങണമെന്നും ദ്യോതിപ്പിച്ചുകൊണ്ട് അല്ലാഹു പറയുന്നു: 'നിശ്ചയം ആകാശഭമൂമികളുടെ സൃഷ്ടിപ്പിലും രാപകലുകളുടെ മാറിവരവിലും ജനസമഷ്ടിക്ക് ഉപകാരമായി സമുദ്രങ്ങളില്‍ സഞ്ചരിക്കുന്ന കൂറ്റന്‍ യാനപാത്രങ്ങളിലും മൃത്യു വരിച്ച ഭൂമിക്ക് പുനരുജ്ജീവനം നല്‍കി അതില്‍ ഇതര ജീവികളെ ഇറക്കിവിടാന്‍ കാരണമായി ആകാശത്തുനിന്ന് നാം ഇറക്കിയ ജലത്തിലും ആകാശഭൂമികള്‍ക്കിടയില്‍ കീഴ്പ്പെടുത്തപ്പെട്ട കാര്‍മുകിലുകളുടെയും കാറ്റുകളുടെയും സഞ്ചാരത്തിലും ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട്' (അല്‍ബഖറ). ഭൂമിക്കു മുകളില്‍ അവസാനമായി പിറന്നുവീഴുന്ന കുഞ്ഞുവരെയുള്ള ജനകോടികള്‍ക്ക് ഉദ്ധൃത സൂക്തം മാത്രം ഗഹനപഠനത്തിന് വിധേയമാക്കിയാലും ഒരു സമാപ്തിയിലെത്താന്‍ കഴിയില്ല എന്നതാണ് വസ്തുത. ഇത്രമാത്രം കനവും ഗാംഭീര്യവുമുള്ള ജ്ഞാനങ്ങളുടെ അക്ഷയനിധിയാണ് വിശുദ്ധ ഖുര്‍ആന്‍. ഇവക്ക് പ്രവാചകന്റെ അപഗ്രന്ഥനവും കൂടി ലഭിച്ചപ്പോള്‍ അറബികള്‍ക്ക് ശാസ്ത്രലോകം ഏറെ കൌതുകമായി. ഇങ്ങനെയാണ് മുസ്ലിം ഖിലാഫത്തിനു കീഴില്‍ ശാസ്ത്രം ഔദ്യോഗികമായി പഠിപ്പിക്കപ്പെടാന്‍ തുടങ്ങിയത്.

ഇസ്ലാം ജ്ഞാനത്തിന്റെ മതമാണ്. മതപരവും ഭൌതികവുമായ അറിവുകളെ അത് പ്രോത്സാഹിപ്പിക്കുന്നു. അല്ലെങ്കിലും പ്രാപഞ്ചിക ജ്ഞാനങ്ങള്‍ ദൈവവിശ്വാസത്തെ രൂഢമൂലമാക്കുന്ന ശീലങ്ങളാണ്. ഖുര്‍ആനിന്റെ പ്രഥമ സൂക്തങ്ങളും ഇതിലേക്കാണ് വെളിച്ചം വീശുന്നത്. ശുഭപര്യവസായിയായ ഭൌതിക പരീക്ഷണ-നിരീക്ഷണങ്ങളെ ഭരണഘടനയായ ഖുര്‍ആന്‍ തന്നെ മുക്തകണ്ഠം പ്രശംസിക്കുന്നുണ്ട്. ഭൂമിയെ 480 തവണയും ആകാശം, സമുദ്രം, പര്‍വതം, കാറ്റ് എന്നിവയെ യഥാക്രമം 200, 40, 35, 25 തവണയും ഖുര്‍ആന്‍ പ്രതിപാദിക്കുന്നു. സത്യത്തില്‍ ഇസ്ലാമിന്റെ ഈ ജ്ഞാനതൃഷ്ണയായിരുന്നു ഇസ്ലാമിക നാഗരികതയുടെ മുഖ്യസ്തംഭങ്ങള്‍. എന്നല്ല ദൈവസത്തയുടെ സാമീപ്യം കരഗതമാക്കാനുള്ള സോപാനമാണീ ജ്ഞാനസപര്യ. ഈ നിലപാടും മുസ്ലിംകളെ ശാസ്ത്ര ഉദ്ഗ്രഥനത്തിലേക്ക് തിരിക്കാന്‍ കാരണമായി. 

ചരിത്രത്തിന്റെ ബാലപാഠമറിയാത്തവരായിരുന്നു അക്കാലത്തെ അറബികള്‍. അവര്‍ക്കു മുമ്പിലാണ് ഖുര്‍ആന്‍ അനിഷേധ്യമായ ശാസ്ത്ര വിസ്മയങ്ങള്‍ തുറന്നുവെച്ചത്. ഭ്രൂണശാസ്ത്രത്തിലും ഗോളശാസ്ത്രത്തിലും ഭൂമിശാസ്ത്രത്തിലും സമുദ്രശാസ്ത്രത്തിലും അടിസ്ഥാന ജ്ഞാനം പോലുമില്ലാത്ത കാലത്തുതന്നെ ഖുര്‍ആന്‍ ഇവയെല്ലാം സവിസ്തരം അപഗ്രഥിച്ചു. ആ പ്രവചനങ്ങള്‍ ഇന്നും വൈരുധ്യങ്ങളില്ലാതെ ശേഷിക്കുന്നു. പ്രശസ്ത ഫ്രഞ്ച് ശാസ്ത്രജ്ഞന്‍ മോറിസ് ബുക്കായ് തന്റെ 'ബൈബിള്‍, ഖുര്‍ആന്‍, ശാസ്ത്രം' എന്ന ഗ്രന്ഥത്തില്‍ പറയുന്നു, മോഡേണ്‍ സയന്‍സിന്റെ വീക്ഷണത്തോട് വിരുദ്ധമായ ഒന്നും ഖുര്‍ആനിലില്ലെന്ന്. ഖുര്‍ആനൊരിക്കലും ഒരു ശാസ്ത്രീയ ഗ്രന്ഥമല്ല. പക്ഷേ, അതിലൊരുപാട് ശാസ്ത്രീയ സത്യങ്ങളുണ്ടെന്നുമാത്രം. ഉദാഹരണത്തിന് ചില ശാസ്ത്രീയ സൂചനകള്‍ കാണുക.

ആധുനിക ശാസ്ത്രം ഏറെ പഠനങ്ങള്‍ നടത്തിയ ഒരു വിഷയമാണ് ഭ്രൂണശാസ്ത്രം. മനുഷ്യജന്മത്തിന്റെ പ്രാരംഭഘട്ടങ്ങളെയാണ് ഇത് കുറിക്കുന്നത്. കാലങ്ങളോളം യുറോപ്യരുടെ ജ്ഞാനമണ്ഡലങ്ങളില്‍ ആവൃതമായി കിടന്നിരുന്ന ഈ ശാസ്ത്രശാഖ ഇന്ന് ശാസ്ത്രത്തിന്റെ മേന്മയില്‍ അഹന്ത നടിക്കുന്ന വിഭാഗത്തിന് ബോധോദയമുണ്ടാവുന്നതിനുമുമ്പുതന്നെ ഖുര്‍ആന്‍ വെളിപ്പെടുത്തിയിരുന്നു. അറബികളിത് ഏറ്റുപാടുകയും ചെയ്തിരുന്നു.

ശുക്ളസ്രാവം മൊത്തമായി ഘനീഭവിച്ചാണ് ഒരു കുഞ്ഞ് ജനിക്കുന്നതെന്നായിരുന്നു കാലങ്ങളോളം ലോകം വിശ്വസിച്ചിരുന്നത്. മൈക്രോസ്കോപ്പിന്റെ കണ്ടുപിടുത്തങ്ങളോടെയാണ് ശാസ്ത്രം ഇതിനുള്ളിലെ രഹസ്യങ്ങള്‍ തിരിച്ചറിയുന്നത്. എന്നാല്‍ മൈക്രോസ്കോപ്പിനെക്കുറിച്ച് ചിന്തിക്കാന്‍പോലും കഴിയാത്ത ഒരു കാലത്തുതന്നെ ഖുര്‍ആന്‍ ഇവയ്ക്കുള്ളിലെ രഹസ്യങ്ങള്‍ പുറത്തുവിട്ടിരുന്നു. ശുക്ളത്തിലെ ലക്ഷക്കണക്കിനു ബീജങ്ങളില്‍ ഒരെണ്ണം മാത്രമാണ് അണ്ഡവുമായി കൂടിച്ചേരുന്നത്. സൂറത്തുല്‍ ഖിയാമയില്‍ അല്ലാഹു പറയുന്നു: 'അവന്‍ സ്രവിക്കപ്പെടുന്ന ശുക്ളത്തില്‍ നിന്നുള്ള ഒരു കണമായിരുന്നില്ലേ?' മാത്രമല്ല, ഇതിന്റെ വ്യാഖ്യാനമായി തിരുനബി ÷ പറയുകയുണ്ടായി, മുഴുവന്‍ ദ്രാവകത്തില്‍ നിന്നുമല്ല, അതിലെ ഒരു ചെറിയ അംശത്തില്‍ നിന്നു മാത്രമാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെടുന്നതെന്ന്. ഇതിനു പുറമെ, പുരുഷബീജത്തിലാണ് ശിശു കുടികൊള്ളുന്നെതന്നും അമ്മയുടെ ഗര്‍ഭാശയം അതിനെ വളര്‍ത്തുന്ന ഒരു ട്യൂബ് മാത്രമാണെന്നുമായിരുന്നു പതിനെട്ടാം നൂറ്റാണ്ടുവരെ വിശ്വസിക്കപ്പെട്ടിരുന്നത്. ഇതില്‍നിന്ന് വിരുദ്ധമായി പുരുഷബീജത്തിന്റെയും സ്ത്രീഅണ്ഡത്തിന്റെയും സമ്മിശ്ര രൂപത്തില്‍ നിന്നാണ് കുഞ്ഞ് രൂപം കൊള്ളുന്നതെന്നാണ് ഖുര്‍ആന്‍ പറയുന്നത്: 'കൂടിച്ചേര്‍ന്നുണ്ടാകുന്ന ഒരു ബീജത്തില്‍ നിന്ന് തീര്‍ച്ചയായും നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു' (76:2). ഇവിടെ അല്ലാഹു ഉപയോഗിച്ച പദം തന്നെ 'നുഥ്ഫത്തിന്‍ അംശാജ്' എന്നാണ്. കൂടിച്ചേര്‍ന്ന ബീജം എന്നാണിതിന്റെ വിവക്ഷ. സ്ത്രീ-പുരുഷ ബീജങ്ങള്‍ ചേര്‍ന്നുണ്ടാകുന്ന സിക്താണ്ഡത്തിന്റെ പ്രാഥമിക രൂപമാണിത്. കീത്ത്മൂറിന്റെ (ഗലല ങീീൃല) വാക്കുകളാണിത്. പതിനെട്ടാം നൂറ്റാണ്ടില്‍ സ്പലന്‍സനി (ടുമഹഹമിമിെശ) കണ്ടെത്തിയതോടെയാണ് ഇത് യൂറോപ്യരറിഞ്ഞതെങ്കിലും ഏഴാം നൂറ്റാണ്ടില്‍ തന്നെ ഖുര്‍ആന്‍ ഇത് വ്യക്തമാക്കയിരുന്നു. മോറിസ് ബുക്കായി ഈ കലര്‍ത്തപ്പെട്ട ദ്രാവകത്തെക്കുറിച്ച് വിശദമായി വിവരിക്കുന്നുണ്ട്. ങശിഴഹലറ ഘശൂൌശറ എന്നാണ് അദ്ദേഹമതിനെ സൂചിപ്പിക്കുന്നത്. പ്രാവചക വചനങ്ങളില്‍ സൂക്ഷ്മപഠനം നടത്തുമ്പോഴും ബീജങ്ങളുടെ സങ്കലിതത്തില്‍ നിന്നാണ് കുഞ്ഞുണ്ടാവുന്നത് എന്ന സത്യം കാണാന്‍ കഴിയുന്നു. തിരുമേനി ÷ പറയുന്നു: മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് രണ്ടില്‍ നിന്നും കൂടിയാകുന്നു. പുരുഷബീജത്തില്‍ നിന്നും സ്ത്രീബീജത്തില്‍ നിന്നും (അഹ്മദ്).

ശുക്ളങ്ങള്‍ തന്നെ അത്ഭുതങ്ങളുടെ കലവറയാണ്. മനുഷ്യദൃഷ്ടിക്ക് ഗോചരീഭവിക്കാത്ത ഒരത്ഭുതപ്രതിഭാസമാണ് പുരഷശുക്ളത്തിലെ ബീജങ്ങള്‍. ഒരു തുള്ളി ശുക്ളത്തില്‍ പത്തുകോടിയിലധികം ബീജങ്ങളുണ്ടെന്നാണ് കണക്ക്. മൈക്രോസ്കോപ്പിന്റെ സഹായത്താല്‍ മാത്രം കാണാവുന്നത്ര ചെറുതാണിവ. വാലും തലയുമുള്ള ഇവ ഒരു മത്സ്യത്തെപ്പോലെ നീന്തിക്കളിക്കുന്നു. ഇവയിലോരോന്നിനുള്ളിലും ഇരുപത്തിനാലുവീതം ക്രോമസോമുകള്‍ ക്രമീകരിക്കപ്പെട്ടിരിക്കുന്നു. പൈതൃക സ്വഭാവങ്ങളുടെ ഒളിത്താവളമാണിത്. ഇവിടെനിന്നുമാണ് ഇവ നമ്മുടെ ഭാവങ്ങളിലേക്ക് സംക്രമിക്കുന്നത്. മാതാവിന്റെ അണ്ഡത്തിന്റെ കഥയും ഇതുതന്നെ. പുരുഷബീജത്തേക്കാള്‍ വലിപ്പം കൂടതലാണെങ്കിലും നഗ്നനേത്രം കൊണ്ട് കാണാന്‍ പ്രയാസമാണ്. ഇവക്കുള്ളിലെ പദാര്‍ഥത്തിന് മധ്യത്തില്‍ ഒരു ന്യൂക്ളിയസുണ്ട്. അതിലും ഇരുപത്തിനാല് ക്രോമസോമുകള്‍ അടക്കം ചെയ്യപ്പെട്ടിരിക്കുന്നു. മാതൃപാരമ്പര്യത്തിന്റെ സ്വഭാവമുളകള്‍ വരുന്നത് ഇതുവഴിയാണ്. മാതാവിന്റെ ഗര്‍ഭാശയത്തില്‍ ഇവ കണ്ടുമുട്ടുന്നതോടെ പരസ്പരം കെട്ടിപ്പിണയുന്നു. തുടര്‍ന്ന് ക്രോമസോമുകള്‍ ഒന്നിച്ച് ഇരുപത്തിനാല് ജോഡികളായി രൂപാന്തരപ്പെടുന്നു. ഈ ക്രോമസോമുകള്‍ക്കുള്ളിലും അത്യന്തം സൂക്ഷ്മങ്ങളായ കണങ്ങളുണ്ട്. അവയാണ് ജീനുകള്‍. ഈ സമ്മിശ്ര ഘട്ടത്തെയാണ് ഭ്രൂണം (ഋായ്യൃീ) എന്ന് വിളിക്കുന്നത്.

ഭ്രൂണമാകുന്നതിന്റെ മുമ്പുള്ള അവസ്ഥാന്തരത്തെക്കുറിച്ചും ഖുര്‍ആന്‍ വിവരണം നല്‍കുന്നുണ്ട്. സൂറത്തുല്‍ ഇന്‍ഫിഥാറില്‍ അല്ലാഹു പറയുന്നു: 'ഓ മനുഷ്യാ, നിന്നെ സൃഷ്ടി നടത്തി സമപ്പെടുത്തുകയും അവനുദ്ദേശിച്ച രൂപത്തില്‍ നിന്നെ ക്രമപ്പെടുത്തുകയും ചെയ്ത രക്ഷിതാവിനെക്കൊണ്ട് നിന്നെ വഞ്ചിതനാക്കിയതെന്താണ്?' ഇതിനുപുറമെ സൂറത്തുനൂഹില്‍ മനുഷ്യസൃഷ്ടിപ്പിനെ പരാമര്‍ശിച്ച് അവന്‍ പറയുന്നു: 'നിങ്ങളെ നാം വ്യത്യസ്ത ഘട്ടങ്ങളിലായി സൃഷ്ടി നടത്തിയിരിക്കുന്നു.' ഈ രണ്ട് സൂക്തങ്ങളെ മുന്‍നിറുത്തി ഡോ. ബുക്കായി പറുയന്നത് ഈ സൂക്തങ്ങളിലൂടെ ഭ്രൂണമാവുന്നതിനുമുമ്പുള്ള ചില അവസ്ഥകളെയാണ് ദൈവം സൂചിപ്പിക്കുന്നത് എന്നാണ്. അഥവാ ബീജസംയോഗം നടക്കുന്നത് ദ്രാവകത്തിന്റെ ഏറ്റവും ചെറിയ കണികയുമായിട്ടാണെന്നതിനെയും ഇവിടെ മുഖ്യമായ ബീസംയോഗത്തെയും ഈ സമ്മിശ്ര രൂപത്തിന്റെ സ്ഥലനിര്‍ണയത്തെയും ഭ്രൂണത്തിന്റെ പരിണാമത്തെയും ഇത് കുറിക്കുന്നുണ്ടത്രെ.

ഭ്രൂണം ഗര്‍ഭാശയത്തിനകത്തുവെച്ചാണ് വളരുന്നത്. മാതാവിന്റെ ഗര്‍ഭാശയം മൂന്ന് അറകളാല്‍ സംവിധാനിക്കപ്പെട്ടതാണ്. അടിവയറിന്റെ ഭിത്തി, ഗര്‍ഭാശയഭിത്തി, ഗര്‍ഭാശയത്തിനകത്തെ ആംനിയോണ്‍ കോറിയോണ്‍ പാട എന്നിവയാണിവ. ഭ്രൂണത്തെ വെളിച്ചത്തില്‍ നിന്ന് സംരക്ഷിക്കാന്‍ സംവിധാനിക്കപ്പെട്ട ഈ ഭാഗങ്ങളെ ഇരുട്ടുകള്‍ എന്നാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. സൂറത്തുസ്സുമറില്‍ അല്ലാഹു പറയുന്നു: 'നിങ്ങളുടെ മാതാക്കളുടെ വയറുകളില്‍ മൂന്നു തരം ഇരുട്ടുകള്‍ക്കുള്ളിലായി സൃഷ്ടിയുടെ ഒരു ഘട്ടത്തിനു ശേഷം മറ്റൊരു ഘട്ടമായി നിങ്ങളെ അവന്‍ സൃഷ്ടിച്ചിരിക്കുന്നു.'
ഭ്രൂണവളര്‍ച്ചയെക്കുറിച്ചുള്ള ഖുര്‍ആനിലെ പരാമര്‍ശങ്ങളണ് ഏറെ വിസ്മയാവഹം. ആധുനിക ശാസ്ത്രത്തെപ്പോലും ഞെട്ടിപ്പിക്കുന്ന വിധമുള്ള പദപ്രയോഗമാണ് ഖുര്‍ആന്‍ ഇവിടെ നടത്തിയത്. സൂറത്തുല്‍ മുഅ്മിനൂനില്‍ ഭ്രൂണവളര്‍ച്ചയുടെ വ്യത്യസ്ത ഘട്ടങ്ങളെ വ്യാവര്‍ത്തിച്ച് ഖുര്‍ആന്‍ പറയുന്നു: 'തീര്‍ച്ചയായും മനുഷ്യനെ നാം കളിമണ്ണിന്റെ സത്തില്‍ നിന്നും സൃഷ്ടിച്ചിരിക്കുന്നു. പിന്നീട് ഒരു ബീജമാക്കി അവനെ നാം ഭദ്രമായ സ്ഥാനത്തു വെച്ചു. പിന്നെ ആ ബീജത്തെ അലഖയായി രൂപാന്തരപ്പെടുത്തി. പിന്നെ അലഖയെ മുദ്അയായി രൂപപ്പെടുത്തി. പിന്നെ ആ അസ്ഥികൂടത്തെ മാംസം കൊണ്ട് പൊതിഞ്ഞു. പിന്നീട് മറ്റൊരു സൃഷ്ടിയായി നാമവനെ വളര്‍ത്തിയെടുത്തു. അപ്പോള്‍ ഏറ്റവും നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു അനുഗ്രഹപൂര്‍ണനായിരിക്കുന്നു.' ആധുനികശാസ്ത്രം പോലുമിന്ന് ഇവ സ്വീകരിക്കാന്‍ നിര്‍ബന്ധിതമായിരിക്കയാണ്. അവരുടെ കണ്ടുപിടുത്തങ്ങളിലെ വൈകല്യങ്ങള്‍പോലും നികത്താന്‍ മാത്രം ഗംഭീരമായി ഇവ ഏഴാം നൂറ്റാണ്ടില്‍ വിസ്തരിക്കപ്പെട്ടുകഴിഞ്ഞിരുന്നു.

കനേഡിയന്‍ ട്രോണ്ടോ (ഠൃീിറീ) യൂണിവേഴ്സിറ്റിയിലെ മെഡിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് തലവനും അനാട്ടമി പ്രൊഫസറുമായിരുന്ന കീത്ത് മൂര്‍ (ഗലലവേ ങീീൃ) ഖുര്‍ആനിക സൂക്തങ്ങളെ മുന്‍നിറുത്തി ഭ്രൂണശാസ്ത്രം (ഋായ്യൃീഹീഴ്യ) പഠിച്ച ശാസ്ത്രവിശാരദനായിരുന്നു. ഖുര്‍ആനിലെ ഭ്രൂണശാസ്ത്ര സംബന്ധിയായ ഭാഗങ്ങള്‍ ഗഹനമായി പഠനം നടത്തിയ അദ്ദേഹം വിസ്മയം കൂറി വിളിച്ചുപറഞ്ഞു: 'ഖുര്‍ആനിന്റെ കൃത്യത എന്നെ അത്ഭുതപ്പെടുത്തുന്നു. ഏഴാം നൂറ്റാണ്ടില്‍ നടത്തപ്പെട്ട അതിലെ പ്രസ്താവനകളിന്നും തെല്ലും വൈരുധ്യങ്ങളില്ലാതെ പ്രസക്തമായിതന്നെ ശേഷിക്കുന്നു. ഗര്‍ഭാശയത്തിലെ ഭ്രൂണവളര്‍ച്ചയെക്കുറിച്ച് പതിനഞ്ചാം നൂറ്റാണ്ടിനു ശേഷമാണ് ചര്‍ച്ച നടന്നതെങ്കിലും ഏഴാം നൂറ്റാണ്ടില്‍ ഖുര്‍ആന്‍ പറഞ്ഞതുന്നെയാണ് അവരിന്ന് കണ്ടെത്തിയതും.'

ഉപര്യുക്ത സൂക്തത്തിലെ 'അലഖ്' എന്ന സംജ്ഞ ഖുര്‍ആന്‍ പഠിതാക്കളെ ഏറെ വിസ്മയിപ്പിച്ചിട്ടുണ്ട്. ഖുര്‍ആനില്‍ അഞ്ചു തവണ ആവര്‍ത്തിച്ച ഈ പദത്തിന് വ്യക്തമായ അര്‍ഥതലങ്ങളുണ്ട്. ഒരു ചെറിയ പദപ്രയോഗത്തിലൂടെ മാത്രം ഖുര്‍ആനിന്റെ അപ്രമാദിത്വവും ഗാംഭീര്യവും ലോകത്തിന് കാണിച്ചുകൊടുക്കാനും അല്ലാഹുവിന് സാധിച്ചു. മോറിസ് ബുക്കായ് 'ബൈബിള്‍, ഖുര്‍ആന്‍, സയന്‍സി'ലൂടെ മുന്നോട്ടുവെക്കുന്നു: അലഖ് എന്ന പദത്തിന്റെ കൃത്യമായ അര്‍ഥം ഒട്ടിപ്പിടിക്കുന്നത്, പറ്റിപ്പിടിക്കുന്നത് (ടീാല വേശിഴ ംവശരവ രഹശിഴ) എന്നാണ്. ഗര്‍ഭാശയത്തിലെ ഭ്രൂണത്തിന്റെ ആദ്യത്തെ അവസ്ഥയെ കുറിക്കുന്ന പദമാണിത്. ബീജസങ്കലനം നടന്ന് ഏഴാമത്തെ ദിവസം ഭ്രൂണം ഗര്‍ഭാശയത്തിന്റെ ആന്തരപാളിയായ എന്‍ട്രോമെട്രിയത്തില്‍ പറ്റിപ്പിടിക്കും. ഇവ കണ്ടാല്‍ ശരീരത്തില്‍ പറ്റിപ്പിടിച്ച അട്ടയാണെന്ന് തോന്നിപ്പോകും. അലഖ് എന്ന പദത്തിന് അട്ടയെന്നും അര്‍ഥമുണ്ട്. ബുക്കായ് തുടരുന്നു- അലഖിന്റെ മറുമൊഴിയാണ് അള്ളിപ്പിടിക്കുന്ന വസ്തു എന്നത്. ഇതിന്റെ സാക്ഷാല്‍ അര്‍ഥവും ഇതുതന്നെ. തെളിയിക്കപ്പെട്ട യാഥാര്‍ഥ്യങ്ങളില്‍ നിന്ന് ഇണങ്ങുന്ന അര്‍ഥവും തഥൈവ. തന്തുക്കള്‍ വളര്‍ന്ന് സിക്താണ്ഡം ഗര്‍ഭാശയത്തില്‍ അള്ളിപ്പിടിക്കുന്നു. വളര്‍ച്ചക്കാവശ്യമായ പോഷകങ്ങള്‍ ഗര്‍ഭാശയത്തില്‍ നിന്ന് സ്വീകരിക്കുകയും ചെയ്യുന്നു. മറിച്ച് അലഖ എന്നതിന് രക്തപിണ്ദം (ആഹീീറ രഹീ) എന്ന ഭാഷാന്തരം തീരെ അനുയോജ്യമല്ല. കാരണം, ഈ കാലയളവിലൊന്നും മനുഷ്യന് രക്തപിണ്ഡമാവുക എന്ന ഒരു കടമ്പ വിട്ടുകടക്കേണ്ടിവരുന്നില്ല. 
കീത്ത്മൂര്‍ തന്റെ പഠനങ്ങളില്‍ തുറന്നുപറയുന്നുണ്ട്: നിശ്ചയം ലോകം ഭ്രൂണത്തിന്റെ ചുറ്റുപാടുകളെയും ഗര്‍ഭാശയത്തിലെ മൂന്ന് അറകളെയും കുറിച്ച് മനസ്സിലാക്കുന്നത് 1940 കള്‍ക്കു ശേഷമാണത്രെ. എന്നാല്‍ ഖുര്‍ആന്‍ 39:6 സൂക്തത്തിലൂടെ ഇതുസംബന്ധമായി കൃത്യമായ വിവരം നല്‍കി.
'മുദ്അ' എന്നതുകൊണ്ട് വിവക്ഷ ചവച്ചരക്കപ്പെട്ടത് (ഇവലംലറ ളഹലവെ) എന്നാണ്. 24 ദിവസം കഴിഞ്ഞ ഒരു ഭ്രൂണം ഒരു പ്രത്യേക ലായനിയുടെ രൂപത്തിലും 27,28 ദിവസമാകുമ്പോഴേക്ക് ഇവ ചവച്ചരക്കപ്പെട്ട മാംസത്തിന്റെ പരുവത്തിലേക്കും മാറ്റപ്പെടുന്നു എന്നാണ് കീത്ത് മൂര്‍ പറയുന്നത്. ചവച്ചുതുപ്പിയതെന്ന് തോന്നിക്കുന്ന പല്ലടയാളങ്ങള്‍ പോലും അതിന്മേലുണ്ടായിരിക്കും. അലഖയില്‍ നിന്ന് മുദ്അയായി രൂപാന്തരപ്പെടുത്തിയെന്ന ഖുര്‍ആനിക പരാമര്‍ശം സത്യസന്ധമാണെന്ന വസ്തുത ഇവിടെ അനാവൃതമാകുകയാണ്. ചവച്ചരക്കപ്പെട്ട മാംസപിണ്ഡം പോലെ തോന്നിക്കുന്ന ഈ അവസ്ഥയില്‍ നിന്ന് അഞ്ചാഴ്ച പ്രായമായാല്‍ അസ്ഥികള്‍ രൂപപ്പെടാന്‍ തുടങ്ങുന്നു. ക്രമേണ അസ്ഥികള്‍ രൂപപ്പെട്ട് അതില്‍ മാംസപേശികള്‍ പൊതിയുന്നതോടെയാണ് രൂപം തെളിഞ്ഞ ശിശുവായിത്തീരുന്നത്. ചുരുക്കത്തില്‍ വിശുദ്ധ ഖുര്‍ആനിന്റെ ശാസ്ത്രപാഠങ്ങള്‍ക്ക് മുമ്പില്‍ ഇന്ന് മോഡേണ്‍ സയന്‍സിനു പോലും ജാള്യതയോടെ പഞ്ചപുച്ഛമടക്കി നില്‍ക്കേണ്ടിവരുന്നു.
വിശുദ്ധ ഖുര്‍ആനിന്റെ അനിഷേധ്യവും അജയ്യവുമായ ശാസ്ത്രജ്ഞാനസപര്യയെക്കുറിച്ച് മോറിസ് ബൂക്കായിയുടെ വാക്കുകള്‍ വിശ്വമൊന്നടങ്കം ഖുര്‍ആനിന്റെ സ്വീകാര്യതയെയാണ് കുറിക്കുന്നത്. അദ്ദേഹം പറയുന്നു: 'ഖുര്‍ആനും ശാസ്ത്രത്തിനുമിടയിലെ ബന്ധം അഭേദ്യം തന്നെ. പക്ഷേ, അവക്കിടയില്‍ സംഘര്‍ഷങ്ങള്‍ രൂപമെടുക്കാത്ത കാലത്തോളം. വാസ്തവത്തിലെന്താണ് ഖുര്‍ആന്‍ പഠിതാക്കളെ അത്ഭുതപരതന്ത്രരാക്കുന്നത്? സൃഷ്ടിപ്പ്, ഗോളശാസ്ത്രം, ഭൂമിയുമായി ബന്ധപ്പെട്ട ജ്ഞാനങ്ങള്‍, ജന്തുലോകം, മനുഷ്യനിലെ പ്രത്യുല്‍പാദനം തുടങ്ങി ഖുര്‍ആനില്‍ അനാവരണം ചെയ്യപ്പെട്ട വിഷയങ്ങളുടെ സമഗ്രതയും സമ്പുഷ്ടതയുമാണോ? ഇതൊരു മനുഷ്യകരങ്ങളുടെ സൃഷ്ടിയാണെങ്കില്‍, ആധുനിക ശാസ്ത്രത്തെ വെല്ലുമാര്‍ ഏഴാം നൂറ്റാണ്ടില്‍ എങ്ങനെ അവനിത് രചിക്കാന്‍ കഴിയും? ഈ ഭൂമിയുടെയും ഹെവന്‍ലി ബോഡികളുടെയും രൂപീകരണം ഏകത്വത്തില്‍ നിന്നുള്ള ഒരു വ്യതിചലനമാണെന്നാണ് ശാസ്ത്രം പറയുന്നത്. എന്നാല്‍ ഈ ഘോഷണത്തിന്റെ നൂറ്റാണ്ടുകള്‍ മുമ്പുതന്നെ ഇതേ സത്യം നാം ഖുര്‍ആനിലൂടെ വായിച്ചെടുക്കുന്നു.'
ഖുര്‍ആനിലെ ശാസ്ത്ര സൂചനകള്‍ നിരവധിയാണ്. പ്രപഞ്ചത്തിന്റെ ഉത്ഭവവും വികാസവും ഖുര്‍ആന്‍ വിവരിച്ചിട്ടുണ്ട്. 1929 ല്‍ പ്രശസ്ത ബ്രിട്ടീഷ് ജ്യോതിശാസ്ത്രജ്ഞന്‍ എഡ്വിന്‍ പി. ഹബ്ള്‍ ഗാലക്സികളില്‍ നിന്നുള്ള  പ്രകാശ തരംഗങ്ങളുടെ ഫലമായി അനുഭവപ്പെടുന്ന അരുണ ഭ്രംശം (ഞലറ ടവശള) ഗാലക്സികള്‍ പരസ്പരം അകലാന്‍ ഹേതുവാകുന്നുവെന്നും അതുവഴി പ്രപഞ്ചം വികസിക്കുന്നുവെന്നും കണ്ടെത്തുകയുണ്ടായി. ഈ അരുണഭ്രംശം വാസ്തവമാണെന്നും ഈ വര്‍ഷം കാണുന്ന പ്രപഞ്ചമല്ല അടുത്ത വര്‍ഷം കാണുന്നതെന്നും അനന്തരമായി ഈ വിഷയത്തില്‍ പഠനം നടത്തിയവര്‍ ഉറപ്പുവരുത്തി. ഇരുപതാം നൂറ്റാണ്ടിലാണ് ആധുനിക ശാസ്ത്രമിത് കണ്ടെത്തിയതെങ്കില്‍ പതിനാലു നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ ഖുര്‍ആനിത് വ്യക്തമാക്കി: 'ആകാശമാകട്ടെ നാമതിനെ കരങ്ങളാല്‍ നിര്‍മിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം അതിനെ വികസിപ്പിക്കുന്നവനാകുന്നു.' (51:47)
പ്രപഞ്ചം ആദിയില്‍ കത്തിജ്വലിച്ചിരുന്ന ഒരു ഗോളമായിരുന്നു. ഇതിനിടെ ഗാഢസാന്ദ്രമായ പദാര്‍ഥം അതിബൃഹത്തായ സ്ഫോടനത്തിന് വിധേയമായി. ഭൂമിയും ഇതരഗ്രഹങ്ങളും സൃഷ്ടിക്കപ്പെട്ടു. മഹാവിസ്ഫോടന സിദ്ധാന്തം (ആശഴയമിഴ ഠവല്യീൃ) എന്നാണ് ഇതറിയപ്പെടുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ ജീവിച്ച ബെല്‍ജിയന്‍ കോസ്മോളജിസ്റായ ആബേ ജോര്‍ജസ് ലെമിട്രേ ആണ് ഈ തിയറിയുടെ ഉപജ്ഞാതാവ്. പ്രപഞ്ചത്തിലെ സര്‍വതും ഒരൊറ്റ അതിപിണ്ഡത്തില്‍ നിന്നാണെന്ന് ശാസ്ത്രം പറയുമ്പോള്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ ഖുര്‍ആന്‍ അത് വ്യക്തമാക്കിയിരുന്നു: 'ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നുവെന്നും എന്നിട്ട് നാം അവയെ വേര്‍പെടുത്തുകയാണ് ചെയ്തതെന്നും സത്യനിഷേധികള്‍ കണ്ടില്ലേ? ജലത്തില്‍ നിന്ന് എല്ലാ ജീവവസ്തുക്കളെയും നാം ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവര്‍ വിശ്വസിക്കുന്നില്ലേ?' (21:30)
തേനീച്ചയോടുള്ള അഭിസംബോധനയാണ് വിസ്മയകരമായ മറ്റൊന്ന്. സൂറത്തുന്നഹ്ലില്‍ അല്ലാഹു പറയുന്നു: 'നിന്റെ നാഥന്‍ തേനീച്ചക്ക് ഇപ്രകാരം ബോധനം നല്‍കുകയും ചെയ്തിരിക്കുന്നു; മലകളിലും മരങ്ങളിലും മനുഷ്യന്‍ കെട്ടിയുയര്‍ത്തുന്നതിലും നീ പാര്‍പ്പിടങ്ങള്‍ ഉണ്ടാക്കിക്കൊള്ളുക. പിന്നെ എല്ലാ ഫലങ്ങളില്‍ നിന്നും നീ ഭക്ഷിച്ചുകൊള്ളുക. അവയുടെ ഉദരങ്ങളില്‍ നിന്ന് വ്യത്യസ്ത വര്‍ണങ്ങളുടെ പാനീയം പുറത്തുവരുന്നു. അതില്‍ മനുഷ്യര്‍ക്ക് രോഗശമനമുണ്ട്. ചിന്തിക്കുന്നവര്‍ക്കിതില്‍ തീര്‍ച്ചയായും ദൃഷ്ടന്തമുണ്ട്.' ഈ അഭിമുഖത്തില്‍ അധികവും അല്ലാഹു സ്ത്രീലിംഗ ക്രിയകളാണ് ഉപയോഗിച്ചിരിക്കുന്നത്. പാര്‍പ്പിടമൊരുക്കുന്നതും ഭക്ഷണം ശേഖരിക്കുന്നതും തേന്‍ ഒരുമിച്ചുകൂട്ടുന്നും പെണ്‍തേനീച്ചയുടെ ബാധ്യതയാണെന്നാണ് ഇതിലൂടെ അവന്‍ സൂചിപ്പിക്കുന്നത്.
എന്നാല്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ മാത്രമാണ് അഭൌതികമായി ലോകമിതറിയുന്നത്. 1876 ല്‍ ഹോളണ്ടുകാരനായ സ്വാമര്‍ഡാം എന്ന ശാസ്ത്രജ്ഞന്‍ തേനീച്ചകളുടെ സാമൂഹ്യജീവിതത്തെക്കുറിച്ചും ജോലി വിഭജനത്തെക്കുറിച്ചും പഠനങ്ങള്‍ നടത്തി പെണ്‍തേനീച്ചയാണ് ജോലികള്‍ ചെയ്യുന്നതെന്ന് കണ്ടെത്തുകയുണ്ടായി.

ഭൂമിക്കു പുറമെ ഒരുപാട് ഗ്രഹങ്ങളുണ്ടെന്നതിനും ഖുര്‍ആന്‍ സാക്ഷിയാണ്. അല്ലാഹു പറയുന്നു: 'സപ്താകാശങ്ങളെ സൃഷ്ടി നടത്തിയ നാഥന്‍ ഭൂമിയുടെ ഇനത്തില്‍ നിന്ന് അവയെപ്പോലുള്ളവയെ സൃഷ്ടിച്ചു' (65:12). ഭൂഗുരുത്വാകര്‍ഷണത്തെ വ്യംഗ്യമായി ദ്യോതിപ്പിക്കുന്നുണ്ട് അല്ലാഹു. ലുഖ്മാന്‍ സൂറയില്‍ 'ദൃശ്യമാകുന്ന തൂണുകളില്ലാതെ ആകാശത്തെ ഉയര്‍ത്തിയവനാണ് അല്ലാഹു' എന്ന് പറയുന്നു. ഭൂമി ഉരുണ്ടതാണെന്ന് സൂചന നല്‍കി സൂറത്തുര്‍റ്ഹമാനില്‍ അവന്‍ പറയുന്നു: 'രണ്ട് ഉദയസ്ഥലങ്ങളുടെയും രണ്ട് അസ്തമയ സ്ഥലങ്ങളുടെയും രക്ഷിതാവ്.' നീണ്ടുപോകുന്നു ഈ പട്ടിക.

ജ്ഞാനങ്ങള്‍ക്ക് ഉയിര് ലഭിച്ചുകൊണ്ടിരുന്ന അക്കാലത്ത് ശാസ്ത്രസത്യങ്ങള്‍ നിറഞ്ഞ ഈ അമൂല്യഗ്രന്ഥം അറബികളെ ജിജ്ഞാസുക്കളാക്കുകയായിരുന്നു. ഇടക്കിടെ വന്ന സുമോഹന വാഗ്ദാനങ്ങളും ഭീഷണികളും അവരെ ഇതിലേക്ക് ഊളിയിട്ടിറങ്ങാന്‍ പ്രേരിപ്പിച്ചു. താമസിയാതെ ഖുര്‍ആന്‍ മുന്‍നിറുത്തി അവര്‍ മുന്നോട്ട് കുതിച്ചു. അങ്ങനെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ ശാസ്ത്രലോകത്തെ പിടികിട്ടാവിസ്മയങ്ങളിലേക്ക് വഴിനടത്തുകയായി.

ബഗ്ദാദ്

ഇസ്ലാമിക ശാസ്ത്രീയ നാഗരിക അഭിവൃദ്ധിയില്‍ ബഗ്ദാദ് വഹിച്ച  പങ്ക് അദ്വിതീയമാണ്. ടൈഗ്രീസിന്റെ സ്വപ്നമായിരുന്ന ഈ ഭൂമി ഒരിക്കല്‍ ഇസ്ലാമിക വിജ്ഞാനീയങ്ങളുടെ കളിത്തൊട്ടിലായിരുന്നു. ക്രി. 762 ല്‍ അബ്ബാസീ ഖലീഫ അബൂജഅ്ഫറുല്‍ മന്‍സ്വൂറാണ് ഈ നഗരം പണികഴിച്ചത്. പേര്‍ഷ്യന്‍ തത്ത്വജ്ഞാനിയായിരുന്ന നൌബക്തിന്റെയും വാനശാസ്ത്രജ്ഞന്‍ മാശാ അല്ലായുടെയും സ്വപ്നസാക്ഷാല്‍ക്കാരം പോലെ വന്ന ഈ നഗരം പ്രാചീന കാലത്ത് സ്റെസിഫോണ്‍ (ഇലേശുെവീി) എന്നായിരുന്നു അറിയപ്പെട്ടത്. ദാറുസ്സലാം എന്നും പേരുണ്ട്. ലോകത്തെ ഏറ്റവും പ്രഗത്ഭരായ ശില്‍പികളും കല്‍പണിക്കാരും ഒരുലക്ഷത്തോളം തൊഴിലാളികളും വര്‍ഷങ്ങളോളം അധ്വാനിച്ചാണ് കണ്ണഞ്ചിപ്പിക്കുന്ന പൂന്തോട്ടങ്ങളും മനോഹരങ്ങളായ കൊട്ടാരങ്ങളും അത്യാകര്‍ഷകമായ പള്ളികളും അടങ്ങുന്ന ഈ നഗരം നിര്‍മിച്ചത്. ചുരുങ്ങിയ അമ്പത് വര്‍ഷത്തിനുള്ളില്‍തന്നെ കോണ്‍സ്റാന്റിനോപ്പിളിനെ പോലും കവച്ചുവെച്ച് അംബരചുംബികളായ കൊട്ടാരങ്ങളിലും രമ്യഹര്‍മങ്ങളിലും ജനസംഖ്യയിലും ബഗ്ദാദ് മികച്ചുനിന്നു. മഹാനായ അബുല്‍ഫറാജ് അല്‍ഇസ്വ്ബഹാനിയുടെ 'അല്‍ആഗാനി'യും ഇബ്നുഅബീ യഅ്ഖൂബിന്റെ 'അല്‍ഫിഹ്രിസ്തു'മാണ് ബഗ്ദാദിന്റെ ഒളിവിതറുന്ന സമൃദ്ധ സംസ്കൃതിയെക്കുറിച്ച് നമുക്ക് വിവരംനല്‍കുന്നത്.

എട്ടും ഒമ്പതും നൂറ്റാണ്ടുകള്‍ ബഗ്ദാദിന്റെ ചരിത്രത്തില്‍ സുവര്‍ണകാലമായിരുന്നു. ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗരം ബഗ്ദാദായിരുന്നുവെന്ന് സഞ്ചാരസാഹിത്യകാരനായിരുന്ന ഗോവിന്‍ യംഗ് എന്ന ഇംഗ്ളീഷുകാരന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ അധ്യായത്തില്‍ പ്രതിപാദിച്ച പോലെ ഖലീഫ മന്‍സ്വൂറിന്റെ രോഗം ചികിത്സിക്കാന്‍ ജന്തിഷാപൂരില്‍ നിന്ന് പ്രസിദ്ധ നെസ്റോറിയന്‍ ശാസ്ത്രജ്ഞന്‍ ജൂര്‍ജിസ്ബ്നു ബക്തിഷുവിനെ ബഗ്ദാദിലേക്ക് ക്ഷണിച്ചുവരുത്തിയതും ബഗ്ദാദിന്റെ കുതിപ്പിന് വേഗത കൂട്ടി. ബക്തിഷു കുടുംബം തന്നെ പില്‍ക്കാലത്ത് ബഗ്ദാദില്‍ സ്ഥിരതാമസമാക്കിയതോടെ അവിടം എല്ലാനിലക്കും സമ്പുഷ്ടമാവുകയായിരുന്നു. ഹിപ്പോക്രാറ്റസിന്റെയും ഗാലന്റെയും ചിന്തകള്‍ക്ക് അവര്‍ ബഗ്ദാദില്‍ ശക്തമായ പ്രചാരം നല്‍കിക്കൊണ്ടിരുന്നു.

773 ല്‍ സിദ്ധാന്ത(ടശററമിമേ)യെന്ന ഗോളശാസ്ത്ര സംബന്ധിയായ സംസ്കൃത കൃതിയുമായി ഇന്ത്യയില്‍ നിന്ന് വന്ന ഗോളഗണിതശാസ്ത്രജ്ഞന്‍ മന്‍സ്വൂറിന്റെ കോര്‍ട്ടിലേക്ക് വന്നതോടെ അദ്ദേഹത്തിന് ആത്മവിശ്വാസം വര്‍ധിച്ചു. ഉടനെതന്നെ സിദ്ധാന്തയുടെ അറബിവിവര്‍ത്തനത്തിന് കല്‍പനയിറക്കി. താമസംവിനാ മുഹമ്മദുബ്നു ഇബ്റാഹീം അല്‍ഫസാരീ ചില സഹപ്രവര്‍ത്തകരുടെ സഹായത്തോടെ അതിന്റെ അറബിഭാഷ്യം തയ്യാറാക്കി രാജിവന് കൈമാറി. പിന്നീട് ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ ബഗ്ദാദില്‍ ഗോളശാസ്ത്രജ്ഞന്മാര്‍ വര്‍ധിച്ചു. ക്രമേണ പന്തലിച്ച ഈ ജ്ഞാനശാഖ പതിനാലാം നൂറ്റാണ്ടുവരെ അവര്‍ക്കിടയില്‍ ചിറക് വിരിച്ചുകൊണ്ടേയിരുന്നു. സൂര്യന്റെയും ചന്ദ്രന്റെയും സഞ്ചാരവും പ്രകാശത്തിന്റെ വ്യതിയാനങ്ങളും മനസ്സിലാക്കിയ അവര്‍ അതില്‍ നിന്ന് സമയം മനസ്സിലാക്കിയെടുത്തു. അറബികളും ഇസ്ലാമാശ്ളേഷിച്ച വിദേശ പൌരന്മാരും ഗോളശാസ്ത്രത്തെ കുറിച്ചറിഞ്ഞതോടെ ബഗ്ദാദിലേക്കൊഴുകിത്തുടങ്ങി.

ഇക്കാലത്തുതന്നെ ബഗ്ദാദിന് ബൈസാന്റിയന്‍ സിറ്റികളില്‍ നിന്ന് ഒട്ടേറെ ഗണിത-ഗോള-വൈദ്യ-തത്ത്വശാസ്ത്ര-യവനകൃതികള്‍ ലഭിച്ചു. ഇതോടെ അബൂയഹ്യയുടെ നേതൃത്വത്തില്‍ മന്‍സ്വൂറിനു വേണ്ടി പല ഗാലന്‍-ഹിപ്പോക്രാറ്റസ് കൃതികളും അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. മാത്രമല്ല, യൂക്ളിഡിന്റെ ഇലമെന്റ്സ് (ഋഹലാലി), ടോളമിയുടെ അല്‍മാജസ്റ് തുടങ്ങി അത്യാവശ്യമായ പല കൃതികളും വിവര്‍ത്തനം ചെയ്യപ്പെട്ടെങ്കിലും ഇവയില്‍ പലതും ഹാറൂന്‍ റശീദിന്റെയും മകന്‍ മഅ്മൂനിന്റെയും കാലത്തും പുനഃവിവര്‍ത്തനത്തിന് വിധേയമാക്കേണ്ടിവന്നു. ഗ്രീക്കു ഭാഷയുമായി  പലര്‍ക്കും നല്ല ബന്ധമില്ലാത്തതിനാല്‍ പല ഗ്രന്ഥങ്ങളും ആദ്യം സുരിയാനിയിലേക്കും പിന്നീട് അറബിയിലേക്കും ഭാഷാന്തരം ചെയ്യപ്പെട്ടു. ഇക്കാലത്ത് സിറിയന്‍ ക്രൈസ്തവര്‍ ദാര്‍ശനിക ജ്ഞാനത്തിന്റെ കൈമാറ്റത്തില്‍ വന്‍സംഭാവനകള്‍ അര്‍പ്പിച്ചിട്ടുണ്ട്.

അല്‍ഫള്ലുബ്നു നൌബക്തിന്റെ വിവര്‍ത്തനങ്ങള്‍ പുറത്തുവന്നതോടെ ബഗ്ദാദിന് റശീദിന്റെ കാലത്ത് ചില ഇറാനിയന്‍ ഗോളശാസ്ത്രജ്ഞാനങ്ങളും ലഭിച്ചുതുടങ്ങി.
ഹാറൂന്‍ റശീദിന്റെ മരണത്തോടെ ഭരണത്തിലേറിയത് മകന്‍ അല്‍മഅ്മൂനായിരുന്നു. 813 മുതല്‍ 833 വരെ ഖലീഫയായി ഭരണം നടത്തിയ അദ്ദേഹം ആദ്യമായി ബഗ്ദാദ് പുനഃസ്ഥാപിച്ചു. നിരവധി പരിഷ്കാരങ്ങള്‍ നടപ്പാക്കി. ശാസ്ത്ര-സാംസ്കാരിക രംഗങ്ങളില്‍ ശക്തമായ മുന്നേറ്റം നടത്തി. ദാറുല്‍ഹിക്മ (വിജ്ഞാനത്തിന്റെ ഭവനം) എന്ന വിവര്‍ത്തന കേന്ദ്രം വിപുലീകരിച്ചു. കൈവിട്ടുപോയ നിരവധി ഗ്രീക്കു കൈയെഴുത്തു പ്രതികള്‍ അറബിയിലേക്ക് ഭാഷാന്തരം ചെയ്യപ്പെട്ടു. ഇതോലെ ഇസ്ലാമിക ലോകത്തും പുറത്തും ഈ നഗരത്തിന്റെ സ്വാധീനം പടര്‍ന്നുപിടിച്ചു. പുതിയൊരു സംസ്കാരത്തിന്റെ കേദാരായി ഇത് ഗണിക്കപ്പെട്ടു.

ഇസ്ലാമിക ചരിത്രത്തില്‍ അതിപ്രധാനവും പ്രശസ്തവുമായ ബൈത്തുല്‍ ഹിക്മയെന്ന ഗ്രന്ഥാലയം തുടങ്ങിവെച്ചത് മന്‍സ്വൂറായിരുന്നു. സാഹിത്യവും കലയും പ്രോത്സാഹിപ്പിച്ച അദ്ദേഹം പൊതുജനങ്ങള്‍ക്കും പണ്ഡിതര്‍ക്കും ഈ മേഖലയില്‍ അതീവ പ്രോത്സാഹനം നല്‍കി. ഇക്കാലത്ത് പല പുരാതന ഗ്രന്ഥങ്ങളും പ്രാചീന തത്ത്വശാസ്ത്രങ്ങളും അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. ശേഷം വന്ന റശീദ് ഇത് പുതുക്കിയതോടെ പല നൂതന പദ്ധതികള്‍ക്കും തുടക്കമായി. ഇക്കാലത്ത് ബൈത്തുല്‍ ഹിക്മയിലെ പ്രധാന വിവര്‍ത്തകന്‍ നെസ്റോറിയന്‍ വിഭാഗത്തില്‍ പെട്ട ഹുനൈനുബ്നു ഇസ്ഹാഖായിരുന്നു. ഗ്രീക്ക് തത്ത്വചിന്ത, വൈദ്യം തുടങ്ങിയ സങ്കീര്‍ണ വിഷയങ്ങളിലായിരുന്നു തനിക്ക് താല്‍പര്യം. മൊഴിമാറ്റം ചെയ്യപ്പെട്ട പുസ്തകത്തിന്റെ തൂക്കത്തിനനുസരിച്ച് അദ്ദേഹത്തിന് സ്വര്‍ണം പ്രതിഫലമായി ലഭിച്ചു.
ലഭിക്കുന്ന ഗ്രന്ഥങ്ങളൊക്കെ മൊഴിമാറ്റം നടത്തി മുസ്ലിം ശാസ്ത്രം പരിപോഷിപ്പിക്കണമെന്നായിരുന്നു മുസ്ലിം ഖലീഫമാരുടെ ലക്ഷ്യം. വിവര്‍ത്തനം ചെയ്യപ്പെടാത്ത ഗ്രന്ഥങ്ങള്‍ തേടിപ്പിടിച്ച് വിവര്‍ത്തനം ചെയ്യലാണ് അവരുടെ ഹോബി തന്നെ. ഈ ആവശ്യാര്‍ഥം ചൈന, ഇന്ത്യ, ഗ്രീസ്, പേര്‍ഷ്യ തുടങ്ങിയ സ്ഥലങ്ങളില്‍ അവര്‍ പണമിറക്കി അന്വേഷിച്ചുനടന്നു. 

ഈ ഘട്ടത്തില്‍ മോചനദ്രവ്യം പോലും ഗ്രന്ഥങ്ങളായിരുന്നു. ഒരിക്കല്‍ ഏഷ്യാ മൈനറിലെ അങ്കാറ, അമോറിയ നാടുകള്‍ ഹാറൂന്‍ റശീദ് അധീനപ്പെടുത്തി. അവിടത്തുകാര്‍ സന്ധിയാവശ്യപ്പെട്ടപ്പോള്‍ നിങ്ങളുടെ കൈവശമുള്ള യവന കൈയെഴുത്തു പ്രതികള്‍ ഏല്‍പിക്കണമെന്നാണ് അദ്ദേഹം നിബന്ധന വെച്ചത്. ഈ നിബന്ധ കേട്ട അവര്‍ സന്തോഷഭരിതരായി. കാരണം, ഭീമന്‍ തുടക മോചനദ്രവ്യമായി നല്‍കേണ്ടിവരുമെന്നായിരുന്നു അവര്‍ കരുതിയിരുന്നത്. ഇതുപോലെ ബൈസന്റൈന്‍ ചക്രവര്‍ത്തി മീക്കായേല്‍ മൂന്നാമനോട് നഷ്ടപരിഹാരമായി മഅ്മൂന്‍ ആവശ്യപ്പെട്ടത് പ്രാചീന ഗ്രന്ഥങ്ങള്‍ ഒളിപ്പിച്ചുവെച്ച ഗ്രന്ഥപ്പുര തുറന്നുനല്‍കാനായിരുന്നു. കാരണം, ആ ഗ്രന്ഥപ്പുരക്ക് അവര്‍ തീരെ പ്രാധാന്യം നല്‍കിയിരുന്നില്ല. അതേ സമയം ഗ്രന്ഥപ്പുര കണ്ട മഅ്മൂനിന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. മുസ്ലിം ഭരണാധികാരികളുടെ പ്രീതി നേടാനും അവരുമായി സൌഹൃദം പങ്കുവെക്കാനുമായി പാശ്ചാത്യ-ക്രിസ്ത്യന്‍ ഭരണാധികാരികള്‍ അന്ന് വ്യാപകമായി ഉപയോഗപ്പെടുത്തിയത് പ്രാചീന ഗ്രന്ഥങ്ങളുടെ കൈയെഴുത്ത് പ്രതികളായിരുന്നു. മണ്ണും കറയും പിടിച്ച ഗ്രന്ഥങ്ങള്‍ നല്‍കി സ്വര്‍ണവും രത്നവും അവര്‍ സ്വന്തമാക്കി. ചങ്ങാത്തം ശക്തിപ്പെടുത്താനായി ബൈസന്റൈന്‍ ചക്രവര്‍ത്തി സ്പെയ്ന്‍ ഭരണാധികാരിയായിരുന്ന അബ്ദുര്‍റഹ്മാന് ഗ്രന്ഥങ്ങള്‍ നിറച്ച സഞ്ചികള്‍ അയക്കാറുണ്ടായിരുന്നു. ഇതൊരു ലാഭക്കച്ചവടമായിക്കണ്ട ക്രൈസ്തവര്‍ ആഗോളഗ്രന്ഥങ്ങള്‍ ശേഖരിച്ച് നല്‍കി പണവും ആഭരണങ്ങളും സമ്പാദിച്ചു.

അറബ്ശാസ്ത്രജ്ഞരുടെ ലൈബ്രറികളെക്കുറിച്ചറിയുമ്പോള്‍ നാം അത്ഭുതസ്തബ്ധരാകുന്നു. ഖലീഫാ അസീസിന്റെ കൈറോയിലെ ലൈബ്രറിയില്‍ പതിനാറു ലക്ഷം പുസ്തകങ്ങളുണ്ടായിരുന്നുവത്രെ. എ.ഡി. 891 ല്‍ ബഗ്ദാദില്‍ മാത്രം ആയിരം ഗ്രന്ഥപ്പുരകളുണ്ടായിരുന്നു. 400 മില്യണ്‍ രൂപ പുസ്തകം വാങ്ങാനായി മാത്രം മദ്റസതുന്നിസാമിയ്യ വര്‍ഷാന്തം നീക്കിവെച്ചിരുന്നുവത്രെ.
ഹാറൂന്‍ റശീദിന്റെ കാലത്ത് ബഗ്ദാദ് കലാ-സാംസ്കാരിക രംഗങ്ങളിലും ഏറെ തിളങ്ങി. തന്റെ കൊട്ടാരം തന്നെ അതിന്റെ കേന്ദ്രമായി ഗണിക്കപ്പെട്ടു. ഖലീഫയുടെ കീഴില്‍ ബൈതുല്‍ഹിക്മയിലെ പണ്ഡിതന്മാരായിരുന്നു ഇതിനെല്ലാം നേതൃത്വം നല്‍കിയിരുന്നത്. വാനനിരീക്ഷണ ശാസ്ത്രവും ഇക്കാലത്ത് ഏറെ പുരോഗതി പ്രാപിച്ചുകഴിഞ്ഞിരുന്നു.

മഅ്മൂനിന്റെ കാലഘട്ടം കലാ-സാംസ്കാരിക-വൈജ്ഞാനിക രംഗത്തെ സമ്പൂര്‍ണ ഘട്ടമായിരുന്നു. മഹാപണ്ഡിതന്‍ കൂടിയായിരുന്ന ഖലീഫ അക്കാലത്തുണ്ടായിരുന്ന എല്ലാ പണ്ഡിതന്മാരെയും കലാകാരന്മാരെയും സാംസ്കാരിക നായകന്മാരെയും പ്രോത്സാഹിപ്പിക്കുന്നതില്‍ അതീവ താല്‍പര്യം പ്രകടിപ്പിക്കുകയും അര്‍ഹമായ സ്ഥാനമാനങ്ങള്‍ നല്‍കി ആദരിക്കുകയും ചെയ്തു. ഈ സമയം രണ്ടു ലക്ഷം ദീനാര്‍ ചെലവഴിച്ച് ബൈത്തുല്‍ഹിക്മ അദ്ദേഹം വിപുലീകരിച്ചു. പരിഭാഷാ സമിതിയില്‍ കൂടുതള്‍ ആളുകളെ ചേര്‍ത്തു. പരീക്ഷണ നിരീക്ഷണ രംഗത്ത് പുതിയ പദ്ധതികള്‍ ആവിഷ്കരിച്ചു. ഇതോടെ ബൈത്തുല്‍ഹിക്മ സര്‍വോപരി സൌകര്യങ്ങളോടെ പുതിയൊരു സ്ഥാപനമായി വിളങ്ങി.

ബൈത്തുല്‍ഹിക്മ വിശ്വപ്രസിദ്ധി നേടിയത് ഇക്കാലത്താണ്. ഓരോ വിജ്ഞാനശാഖയും വേര്‍തിരിച്ച് ഓരോന്നിനും പ്രഗത്ഭ പണ്ഡിതരെ ചുമതലപ്പെടുത്തി. ലൂക്കിന്റെ പുത്രനായ കോസ്റ (ഇീമെേ), യഹ്യബ്നു ഹാറൂന്‍, ദുബാന്‍ (ഊയമി) തുടങ്ങിയവരായിരുന്നു ഗ്രീക്ക്, സുരിയാനി, പേര്‍ഷ്യന്‍, സംസ്കൃതം എന്നീ ഭാഷകളില്‍ നിന്ന് അറബിയിലേക്ക് വിവര്‍ത്തനം നടത്തിയിരുന്നവരുടെ മേധാവികള്‍. പ്രസിദ്ധ മുസ്ലിം വിശാരദനായിരുന്ന അല്‍കിന്‍ദി ബൈത്തുല്‍ഹിക്മയിലെ പ്രൊഫസറായിരുന്നു. യവനദാര്‍ശനികരായിരുന്ന അരിസ്റോട്ടിലിന്റെയും യൂക്ളിഡിന്റെയും ആര്‍ക്കമഡീസിന്റെയും ദര്‍ശനങ്ങളും ബൈത്തുല്‍ഹിക്മയെ ഏറെ സമ്പുഷ്ടമാക്കി.
ശാസ്ത്ര ഗവേഷണങ്ങളില്‍ അമിതാഭിനിവേഷം കാണിച്ച മഅ്മൂന്‍ യൂഫ്രട്ടീസിന്റെ ഓരമളക്കാന്‍ പോലും തയ്യാറായി. ലോകത്തിന്റെ നാനാഭാഗത്തുനിന്നും ഇക്കാലത്തും ഒട്ടനേകം ഗ്രന്ഥങ്ങള്‍ ബഗ്ദാദിലേക്കൊഴുകി. യുദ്ധങ്ങളില്‍ പരാജയപ്പെടുന്നവരുമായി മഅ്മൂന്‍ സന്ധിക്കായി നിബന്ധന വെച്ചതും നഷ്ടപരിഹാരങ്ങള്‍ തേടിയിരുന്നതും ശാസ്ത്രീയ കൃതികളായിരുന്നു.

അല്‍മുതവക്കിലിന്റെ കാലത്തും ബഗ്ദാദില്‍ വൈജ്ഞാനിക പുരോഗതികളുടെ തുടര്‍ക്കഥകളുണ്ടായി. ഇക്കാലത്ത് സാബിയന്‍ ഗണിതജ്ഞനായിരുന്ന സാബിതുബ്നു ഖുര്‍റയും തന്റെ ശിഷ്യന്മാരും ക്ഷേത്രഗണിത(ഏലീാലൃ്യ)ത്തിലെയും ഗോളശാസ്ത്രത്തിലെയും ഗ്രീക്ക് സംഭാവനകള്‍ അറബിയിലേക്ക് മൊഴിമാറ്റം നടത്തി. അപ്പോളനിയസി(അുുീഹഹീിശൌ)ന്റെയും ആര്‍ക്കമഡീസിന്റെയും ക്ളാസിക്കല്‍ കൃതികള്‍ വരെ വിവര്‍ത്തനം ചെയ്യപ്പെട്ടു. ഇതോടെ സാബിതിന്റെ കുടുംബം തന്നെ വിവര്‍ത്തനരംഗത്തേക്ക് കടന്നുവന്നു. മക്കളായ സാബിത്, ഇബ്റാഹീം തുടങ്ങി പലരും ഈ വിപ്ളവത്തില്‍ ഭാഗവാക്കുകളായി. അരിത്മെറ്റിക്സിലും ആള്‍ജിബ്രയിലും ഏറെ മുന്‍പന്തിയിലായിരുന്ന അല്‍ഖവാരിസ്മിയും സമകാലികനായിരുന്നു. ഗണിതശാസ്ത്രത്തില്‍, യവനചിന്തകളില്‍ പോലും എത്തിനോക്കാത്ത ഖവാരിസ്മിയുടെ കണ്ടെത്തലുകള്‍ ബഗ്ദാദിനെ ഉയരങ്ങളില്‍ നിന്ന് ഉയരങ്ങളിലേക്കുയര്‍ത്തി. അഹയമലീിേശൌ എന്ന് ലാറ്റിനില്‍ പ്രസിദ്ധനായ സാബിയ ഗോളശാസ്ത്രജ്ഞന്‍ അല്‍ബത്താനിയും ബഗ്ദാദിന്റെ സംഭാവനയായിരുന്നു.
അറബികള്‍ വൈദ്യത്തില്‍ ഏറെ തല്‍പരരായിരുന്നു. ബഗ്ദാദില്‍ ആദ്യമായി പൊതുജന ഹോസ്പിറ്റല്‍ പണികഴിപ്പിച്ചത് ഹാറൂന്‍ റശീദാണ്. തുടര്‍ന്ന് ബഗ്ദാദില്‍ തന്നെ സഞ്ചരിക്കുന്ന ഹോസ്പിറ്റലുകളും ജയിലാളികള്‍, സൈനികര്‍ എന്നിവര്‍ക്ക് പ്രത്യേക ഹോസ്പിറ്റലുകളും പ്രചാരത്തില്‍ വന്നു. മധ്യകാലഘട്ടത്തില്‍ ലോകമറിഞ്ഞ ജ്ഞാനങ്ങളുടെ സങ്കേത ഭൂമിയായിരുന്നു സത്യത്തില്‍ ബഗ്ദാദ്. ജോര്‍ജ് സാള്‍ട്ടണ്‍ പറഞ്ഞപോലെ മധ്യനൂറ്റാണ്ടിലെ സകല പുരോഗതിയുടെയും കാരണക്കാര്‍ മുസ്ലിംകളായിരുന്നു. അടിസ്ഥാന കാര്യങ്ങള്‍ പ്രതിപാദിക്കുന്ന ഗഹനമായ ശാസ്ത്രീയ ഗ്രന്ഥങ്ങളെല്ലാം അറബി ഭാഷയിലാണുള്ളത്. അറബി ഭാഷ പുരോഗതിയുടെയും വിജ്ഞാനത്തിന്റെയും ഭാഷ കൂടിയായിരുന്നു.

അമവീ ഖിലാഫത്തിന്റെ അവസാനകാലത്ത് തുടങ്ങിയ ഈ തര്‍ജമാവിപ്ളവം അബ്ബാസീ ഭരണകാലത്തും അഭംഗുരം മുന്നേറിക്കൊണ്ടിരുന്നു. വിദ്യ  വ്യാപിച്ചുതുടങ്ങിയതോടെ മുസ്ലിം ആസ്ഥാനങ്ങളായിരുന്ന ബഗ്ദാദ്, കൈറോ, ഡമസ്കസ്, കൊര്‍ദോവ തുടങ്ങിയവ ജ്ഞാനകേന്ദ്രങ്ങളായി. ഒരു മില്യനിലധികം വൈവിധ്യമാര്‍ന്ന വീക്ഷണങ്ങളിലെ ഗ്രന്ഥങ്ങള്‍ അറബികള്‍ക്ക് സ്വന്തമായി. ഇവയില്‍ ഒരു ലക്ഷം മാത്രമാണ് വെളിച്ചം കണ്ടതെന്നും ഒന്‍പത് ലക്ഷം ഇനിയും വെളിച്ചം കാണാനിരിക്കുന്നു എന്നുമാണ് പറയപ്പെടുന്നത്. ശേഷം മുസ്ലിം ലോകം തകര്‍ന്നതോടെ ലക്ഷക്കണക്കിന് ഗ്രന്ഥങ്ങള്‍ ഇസ്ലാമിക വിരുദ്ധ ശക്തികളുടെ കരങ്ങളിലായി. ബെര്‍ലിന്‍, പാരിസ്, ലണ്ടന്‍, ലെയ്പ്സിസ് (ഘലശ്വുശ), മാഡ്രിഡ് (ങമറൃശറ) തുടങ്ങിയ വന്‍ഗ്രന്ഥാലയങ്ങളില്‍ ഇന്നും കാണപ്പെടുന്ന അപൂര്‍വം അറബ് ഗ്രന്ഥങ്ങള്‍ മധ്യകാല അറബികള്‍ക്ക് കൈമോശം വന്നവയായിരുന്നു.

ഇക്കാലത്തെ ഗ്രന്ഥങ്ങള്‍ വിവര്‍ത്തനം മാത്രമായിരുന്നില്ല. അവയിലെ അബദ്ധങ്ങള്‍ക്ക് തിരുത്തലും തങ്ങളുടെ കണ്ടെത്തലുകള്‍ അവയോട് ചേര്‍ത്തുവായിക്കലുമുണ്ടായിരുന്നു.
ജനസംഖ്യ പത്ത് ലക്ഷത്തോളമായതോടെ ബഗ്ദാദ് ക്ഷയിച്ചുതുടങ്ങി. 1258 ഫെബ്രുവരി 10 ആയപ്പോഴേക്കും മംഗോളിയക്കാര്‍ ബഗ്ദാദിനെ വിപ്ളവത്തിലൂടെ തകര്‍ത്തുതരിപ്പണമാക്കി. അഞ്ച് ശതാബ്ദങ്ങളിലൂടെ നേടിയെടുത്ത പുരോഗതി ചെങ്കിസ്ഖാന്റെ മകന്‍ ഹുലൂഗുഖാന്‍ തച്ചുടക്കുകയായിരുന്നു. ഒരു ലക്ഷത്തോളം ജനങ്ങളെ അരിഞ്ഞുവീഴ്ത്തിയ ശേഷമായിരുന്നു മംഗോളിയക്കാരുടെ ഈ അരങ്ങേറ്റം. ഇതോടെ ഇസ്ലാമിക ചരിത്രത്തില്‍ തങ്കലിപികളാല്‍ തുന്നിച്ചേര്‍ക്കപ്പെട്ട ബഗ്ദാദിന്റെ സുവര്‍ണ കാലഘട്ടം എന്നെന്നേക്കുമായി കണ്ണടച്ചു.

ബീജഗണിതവും ചില പ്രശ്ന നിര്‍ധാരണ ശൈലികളും

അറബികള്‍ ഏറെ സംഭാവനകളര്‍പ്പിച്ച ഒരു ഗണിത അധ്യായമാണ് ബീജഗണിതം (അഹഴലയൃമ). അല്‍ജബ്ര്‍ എന്ന അറബി പദത്തില്‍ നിന്നാണ് നിഷ്പത്തി. ഉപര്യുക്ത ശാസ്ത്ര വിശാരദന്‍ മുഹമ്മദുബ്നു മൂസല്‍ ഖവാരിസ്മിയാണ് ഈ ഗണിത ശാസ്ത്ര ശാഖയുടെ പിതാവായി അറിയപ്പെടുന്നത്. ക്രിസ്തുവര്‍ഷം ഏകദേശം 850 ല്‍ അദ്ദേഹം രചിച്ച 'കിതാബുല്‍ മുഖ്തസ്വരി ഫീ ഹിസാബില്‍ ജബ്രി വല്‍ മുഖാബല' യിലൂടെയാണ് ഈ ഗണിതം ലോകത്തിനു മുമ്പില്‍ വെളിപ്പെടുന്നത്.

അറബി ബീജഗണിതത്തില്‍ അജ്ഞാതരാശിയെ സൂചിപ്പിക്കാന്‍ അവര്‍ 'ശൈഅ്' എന്നായിരുന്നു കുറിച്ചിരുന്നത്. ഈ അറബി പദത്തിന്റെ സ്പാനിഷ് രൂപഭേദമാണ് ഇന്നും അള്‍ജിബ്രയില്‍ ഉപയോഗിക്കുന്ന എക്സ് (ത). ഹിജ്റ 3-ാം നൂറ്റാണ്ടില്‍ ഖവാരിസ്മി വികസിപ്പിച്ചെടുത്ത ഈ ശാസ്ത്രത്തില്‍ സംഭാവനകളര്‍പ്പിച്ചവര്‍ നിരവധിയാണ്. ഉമര്‍ ഖയ്യാം ബീജഗണിതത്തിന് പുതിയ മാനങ്ങള്‍ കണ്ടെത്തി. എന്‍സൈക്ളോപീഡിയ ബ്രിട്ടാനിക്കാ പറയുന്നപോലെ ഖവാരിസ്മിയുടെ 'കിതാബുല്‍ ജബ്രി വല്‍മുഖാബല' യൂറോപ്പിനെ വല്ലാതെ സ്വാധീനിച്ചിരുന്നു. ഇതിന്റെ നാമം തന്നെ ഗണിതത്തിലെ ഒരധ്യായത്തിന്റെ ശീര്‍ഷകമായി മാറി. 13-14 നൂറ്റാണ്ടുകളിലായിരുന്നു അറബ് ലോകത്തുനിന്നും യൂറോപ്പിലേക്ക് ഇത് പ്രവഹിച്ചുകൊണ്ടിരുന്നത്. ബ്രിട്ടാനിക്കയുടെ തന്നെ വെളിപ്പെടുത്തലുകളാണിവ.

പൊട്ടിയ രണ്ട് വസ്തുക്കള്‍ കൂട്ടിച്ചേര്‍ക്കുക, പ്രശ്നങ്ങള്‍ പരിഹരിക്കുക തുടങ്ങിയവയാണ് അല്‍ജബ്ര്‍ എന്ന അറബി പദം കൊണ്ട് വിവക്ഷിക്കുന്നത്. പൊട്ടിയ അസ്ഥികള്‍ കൂട്ടിച്ചേര്‍ക്കുന്നതിനും വൈദ്യശാസ്ത്രത്തില്‍ ഇതേ പ്രയോഗം തന്നെയാണ്. അസ്ഥികളുടെ ചികിത്സകന്നും ബീജഗണിതശാസ്ത്രജ്ഞന്നും സ്പാനിഷ് ഭാഷയില്‍ അല്‍ജബ്രിസ്ത എന്നുതന്നെയാണ് പറയുന്നത്. വൈദ്യശാസ്ത്ര സംജ്ഞ കടമെടുത്ത് ഗണിതശാസ്ത്രത്തില്‍ പ്രയോഗിക്കുകയായിരുന്നു ഇവിടെ അല്‍ഖവാരിസ്മി. അള്‍ജിബ്രയില്‍ അക്ഷരങ്ങളും ചിഹ്നങ്ങളുമായിരുന്നു അവര്‍ ഉപയോഗിച്ചിരുന്നത്. മുഹമ്മദ് ഫരീദ് വജ്ദി ബീജഗണിതത്തെ ഇങ്ങനെ നിര്‍വചിക്കുന്നു: 'ഗണിശാസ്ത്ര വിജ്ഞാനത്തിലെ ഒരു പ്രധാന ശാഖയാണ് അള്‍ജിബ്ര. അംഗഗണിതത്തെ ചരങ്ങളുപയോഗിച്ച് ലഘൂകരിക്കുകയാണ് ഇതിന്റെ ഉപയോഗം. അക്ഷരങ്ങളും ചിഹ്നങ്ങളും ഉപയോഗിച്ച് ജ്ഞാതവും അജ്ഞാതവുമായ രാശികളെ അതുവഴി സമീകരിക്കുന്നു. സങ്കലനം, ഗുണനം, മൂലനം എന്നിവക്കും ചിഹ്നങ്ങളുപയോഗിക്കുന്നു. ഇസ്ലാമിക ചരിത്രത്തിലെ അബ്ബാസി ഖിലാഫത്തിന്റെ കാലത്തായിരുന്നു അറബികള്‍ ഇതാവിഷ്കരിച്ചത്. മുഹമ്മദുബ്നു മൂസല്‍ ഖവാരിസ്മിയാണ് ഉപജ്ഞാതാവ്.'

ഖവാരിസ്മിയും പിന്‍ഗാമികളായിരുന്ന അബൂകാമില്‍ സുജാഅ്, അബൂഅബ്ദില്‍ മഹാനി, അബൂജഅ്ഫറുല്‍ഖാസിം, ഇബ്നുല്‍ബഗ്ദാദ്, സഹ്ലുദ്ദീന്‍ ഖൂഫി, ഇബ്നുഹൈത്തം തുടങ്ങിയവര്‍ അള്‍ജിബ്രയുടെ വളര്‍ച്ചയില്‍ അനര്‍ഘമായ സംഭാവനകള്‍ നല്‍കിയവരാണ്.
ഖവാരിസ്മിയുടെ കിതാബുല്‍ ജബ്റില്‍ പലതരം ഫോര്‍മുലകള്‍ നിര്‍ധാരണം ചെയ്യുന്ന രീതിയും വര്‍ഗവും വര്‍ഗമൂലവും വിവരിക്കുന്നുണ്ട്. പ്രതീകങ്ങളിലൂടെയായിരുന്നു ക്രിയകള്‍ അവതരിപ്പിക്കപ്പെട്ടത്. കേവലം സംഖ്യകളെ ദിര്‍ഹമെന്നും സാമാന്യരാശികളെ മാല്‍ എന്നും ഖവാരിസ്മി വിശേഷിപ്പിച്ചു. അജ്ഞാത രാശിയെക്കുറിക്കാന്‍ ശൈഅ് എന്നും. രേഖീയ സമവാക്യങ്ങളില്‍ അജ്ഞാതരാശിയെ കുറിക്കുന്നതിനുപുറമെ സഹായകരാശിയെ സൂചിപ്പിക്കുന്ന സാമാന്യവ്യജ്ഞകള്‍ക്കും ഖവാരിസ്മി ശൈഅ് എന്ന് പ്രയോഗിച്ചിരുന്നു. ചിലപ്പോള്‍ വര്‍ഗമൂല(ജിദ്ര്‍)ത്തെ കുറിക്കാനും ഇത് ഉപയോഗിച്ചുപോന്നു.

അള്‍ജിബ്രയില്‍ ഖവാരിസ്മിക്കു ശേഷം ഏറെ  തിളങ്ങിയത് രണ്ടാം ഖവാരിസ്മി എന്നറിയപ്പെടുന്ന അബൂകാമില്‍ ശുജാആണ്. അഞ്ച് അജ്ഞാതരാശികള്‍ വരെയുള്ള ബീജഗണിത പ്രശ്നങ്ങള്‍ അദ്ദേഹം നിര്‍ധാരണം ചെയ്തിരുന്നു. ആധാരമായി പലയിനം നാണയങ്ങളായിരുന്നു അദ്ദേഹം ഉപയോഗിച്ചിരുന്നത്.  ഇന്ത്യന്‍ ഗണിതത്തില്‍ വ്യാപിച്ചുകിടന്നിരുന്ന സഞ്ചിതമൂല്യനിര്‍ണയ സംവിധാനത്തിലും അദ്ദേഹത്തിന് പരിജ്ഞാനമുണ്ടായിരുന്നു. ബീജഗണിതത്തില്‍ അബൂഅബ്ദില്ല അല്‍ഹമദാനിയുടെ കണ്ടെത്തലുകള്‍ ഇന്നും അവിസ്മരണീയം തന്നെ. രണ്ട് ഭാഗങ്ങളും പരസ്പരാനുപാതത്തില്‍ വരുംവിധം ഗോളാകൃതിയെ തലം കൊണ്ട് പരിച്ഛേദിക്കുക വഴി ആര്‍ക്കമഡീസ് പോലും പരീക്ഷണങ്ങള്‍ നടത്തി പരിഹാരം കാണാതെവിട്ട പല പ്രശ്നങ്ങളും നിര്‍ധാരണം ചെയ്തു അദ്ദേഹം. ഃ3+9=രഃ2 എന്ന സമീകരണം നിര്‍ധാരണം ചെയ്യുകവഴി മഹാനിയുടെ പേരിലറിയപ്പെടുന്ന ഒരു സമീകരണം തന്നെ ഗണിതശാസ്ത്രത്തില്‍ സ്ഥാനം പിടിച്ചു. ശേഷം വന്ന അബൂജഅ്ഫറുല്‍ ഖാസിന്‍ കോണീയ ഭാഗങ്ങളുടെ പരസ്പര വിച്ഛേദനം വഴി ഇതേ പ്രശ്നങ്ങള്‍ പരിഹരിച്ച വ്യക്തിയായിരുന്നു. 10-ാം നൂറ്റാണ്ടില്‍ വന്ന അല്‍ഖുജന്‍ദിയും ഈ രംഗത്ത് തിളങ്ങി. ഃ3+്യ3=്വ3എന്ന ഫോര്‍മുലയില്‍ ഃ, ്യ, ്വ എന്നിവ പൂര്‍ണാങ്കങ്ങളാണെങ്കില്‍ ഇതൊരിക്കലും പരിഹാരം കാണാന്‍ കൊള്ളില്ലെന്ന് അദ്ദേഹം സമര്‍ഥിക്കുകയുണ്ടായി. 'കിതാബുല്‍ ഫഖ്രി'ല്‍ അല്‍ഖറാജി അനാവരണം ചെയ്യുന്നതും ഇതേ വിഷയങ്ങള്‍ തന്നെ. എഫ്. വോപ്കെ (എ. ണീലുസല) ഈ ഗ്രന്ഥം സമഗ്രമായി ഭാഷാന്തരം നടത്തി. ഈ കൃതിയിലൂടെയാണ് യൂറോപ്യര്‍ ഖറാജിയുടെ രചനകള്‍ പരിചയപ്പെടുന്നത്. അനിയത ബീജഗണിതത്തെക്കുറിച്ചും ഖറാജി ചര്‍ച്ച ചെയ്തു. ം, ഃ, ്യ, ്വ എന്നീ രാശികളെ മ, യ എന്നീ നിശ്ചിത രാശികള്‍ക്കിടയില്‍ വിന്യസിച്ച് ഇബ്നുഹൈത്തം അവക്കിടയില്‍ ഒരു ബന്ധം കണ്ടെത്തി. അല്‍ഹേസന്‍ പ്രശ്നം (ജൃീയഹലാ ീള അഹവമ്വലി) എന്നറിയപ്പെടുന്ന ചതുര്‍ഘാത പ്രശ്നവും ഇബ്നു ഹൈത്തം കൈകാര്യം ചെയ്തു.
അള്‍ജിബ്രയെ ഒരു പുതിയ വഴിത്തിരിവിലെത്തിച്ചത് ഗിയാസുദ്ദീന്‍ എന്ന ഉമര്‍ഖയ്യാമായിരുന്നു. ഗണിതശാസ്ത്രം, വാനശാസ്ത്രം, വൈദ്യശാസ്ത്രം, ഭൌതികശാസ്ത്രം എന്നീ മേഖലകളിലെല്ലാം ഏറെ വിളങ്ങിനിന്ന ഇദ്ദേഹത്തിന്റെ അല്‍ജബ്ര്‍ എന്ന ഗ്രന്ഥമാണ് ഇതിനേറ്റവും വലിയ ആധാരം. ശാസ്ത്രജ്ഞന്‍ എന്നതിലുപരി മഹാകവിയും കൂടിയായിരുന്നു അദ്ദേഹം. തന്റെ മധുവൂറുന്ന കാവ്യതല്ലജങ്ങളിലൂടെ മനുഷ്യമനസ്സുകളില്‍ അദ്ദേഹം കൂടാരം പണിതു. ബല്‍ഖില്‍ നിന്ന് ഉപരിപഠനം പൂര്‍ത്തിയാക്കിയ ഉമര്‍ ഖയ്യാം അള്‍ജിബ്ര പഠിക്കാന്‍ സമര്‍ഖന്ദില്‍ പോയി. അധികം താമസിയാതെതന്നെ ഈ രംഗത്ത് നിപുണത കൈവരിച്ച് ഗണിത ശാസ്ത്രത്തിന്റെ ഉത്ഥാനത്തിനുവേണ്ടി യത്നിച്ചു. 

1074 ല്‍ സല്‍ജുഖീ സുല്‍ഥാന്‍ മാലിക് ഷാ അദ്ദേഹത്തിന് മികച്ച പരിഗണന നല്‍കിത്തുടങ്ങി. ഉമര്‍ ഖയ്യാമിന്റെ ഗണിതകഴിവറിഞ്ഞ രാജാവ് അദ്ദേഹത്തെ പേര്‍ഷ്യന്‍ ജലാലീ കലണ്ടറിന്റെ പരിഷ്കരണത്തിനുവേണ്ടി ക്ഷണിച്ചു. 27 വയസ്സുള്ള ഇക്കാലത്തുതന്നെ അവിടെ ഒരു നിരീക്ഷണ ശാല നിര്‍മിക്കാനും അദ്ദേഹം ചുമതലയേല്‍പിക്കപ്പെട്ടു. രാജപ്രേരണകളോടെ ഘട്ടംഘട്ടമായി ശാസ്ത്രലോകത്ത് വളര്‍ന്നുപന്തലിച്ച അദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ അള്‍ജിബ്രയില്‍ കേന്ദ്രീകൃതമായി. ഇവ്വിഷയകമായി അദ്ദേഹത്തിന്റെ സംഭാവനകള്‍ നിസ്സീമമാണ്. ദ്വികാതരാശികള്‍ വരെയുള്ള കാനോനിക് സമീകരണത്തിന്റെ മുഴുവന്‍ പ്രശ്നങ്ങളും ചര്‍ച്ച ചെയ്തു. ജ്യാമിതീയ തെളിവുകളെയും ബിജീയ തെളിവുകളെയും വ്യാവര്‍ത്തിച്ചെടുക്കാനും അദ്ദേഹത്തിന് സാധിച്ചു. ത്രിഘാത സമവാക്യങ്ങള്‍ പഠന വിഷയമാക്കുകയും അവയുടെ നിര്‍ധാരണത്തിന് കോണിക ഖണ്ഠങ്ങള്‍ ഉപയോഗപ്പെടുത്തുകയും ചെയ്ത ആദ്യഗണിതജ്ഞന്‍ എന്ന നിലക്കും ഉമര്‍ ഖയ്യാം ഏറെ പ്രശസ്തനാണ്. ഉമര്‍ ഖയ്യാമിന്റെ അല്‍ജബ്ര്‍ യൂറോപ്യന്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 

ഖയ്യാമിന്റെ രചനാശൈലി ഏറെ ലഘൂകരമായിരുന്നു. വിദ്യാര്‍ഥികളെ അള്‍ജിബ്ര പഠിപ്പിക്കുന്ന രീതിയിലാണ് അദ്ദേഹം ഗ്രന്ഥങ്ങള്‍ രചിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഗണിതത്തിലെ പല കൃതികളെക്കാള്‍ ഇവക്ക് മുന്‍ഗണന ലഭിച്ചു.
ഹിജ്റ 9-ാം നൂറ്റാണ്ടില്‍ സ്പെയ്നില്‍ ജീവിച്ച അബുല്‍ ഹസനില്‍ ബസ്തിയാണ് ബീജഗണിതത്തിന്റെ പുതിയ ഭാഗങ്ങളെ യൂറോപ്യര്‍ക്ക് പരിചയപ്പെടുത്തിയത്. തന്റെ 'കശ്ഫുല്‍ അസ്റാര്‍ അന്‍ ഇല്‍മില്‍ ജബ്ര്‍' എന്ന കൃതിയില്‍ നിന്നായിരുന്നു യൂറോപ്യര്‍ ബീജഗണിത ചിഹ്നങ്ങളായ അറബിഅക്ഷരങ്ങള്‍ (ശീന്‍, മീം, ജീം) പരിചയപ്പെട്ടത്.

അറബികള്‍ ഏറെ ശ്രദ്ധ പതിപ്പിച്ച മറ്റൊരു അധ്യായമായിരുന്നു ക്ഷേത്രഗണിതം (ജ്യാമിതി-ഏലീാലൃ്യ). അബ്ബാസീ കാലം മുതല്‍തന്നെ അറബികള്‍ക്കീ രംഗവുമായി പരിചയമുണ്ടായിരുന്നു. ബനൂമൂസയുടെ രചനകളിലൂടെയാണ് ബഗ്ദാദിലിതിന് പ്രചാരം ലഭിച്ചത്. രൂപങ്ങളുടെ വിസ്തൃതിയെക്കുറിച്ച ജ്ഞാനം എന്ന നാമത്തില്‍ പുറത്തുവന്ന അവരുടെ കൃതികളിലൂടെയാണ് ഈ ജ്ഞാനങ്ങള്‍ വെളിച്ചം കാണുന്നത്. ഇതിന്റെ ലാറ്റിന്‍ ഭാഷ്യം പരിചയപ്പെട്ടതുകൊണ്ട് തന്നെ യൂറോപ്യന്‍ ഗണിതത്തെ ഇതേറെ സ്വാധീനിക്കുകയുണ്ടായി. ഹിജ്റ വര്‍ഷം 250 കളില്‍ ജീവിച്ച സാബിത് ബിന്‍ ഖുര്‍റ അല്‍ഹര്‍റാനി ക്ഷേത്രഗണിതത്തിന്റെ പരിപോഷണത്തിന് ഏറെ സംഭാവനകളര്‍പ്പിച്ച വ്യക്തിയാണ്. ജ്യോതിശാസ്ത്രത്തിലും ഗണിതസാസ്ത്രത്തിലും അറിയപ്പെട്ട ഇദ്ദേഹം ഘനമൂല്യം, സമചതുരപ്പെരുക്കം എന്നിവയില്‍ ഗ്രന്ഥങ്ങളെഴുതി. ബഗ്ദാദിലെ പ്രഗത്ഭ ഗണിതജ്ഞനായിരുന്ന മുഹമ്മദ് ബിന്‍ ശാകിറാണ് അദ്ദേഹത്തിന്റെ ഗുരു. വിഭിന്ന ശാസ്ത്ര വിഷയങ്ങള്‍ സംബന്ധമായി ധാരാളം രചന നടത്തിയ ഇദ്ദേഹത്തിന്റെ ജ്യാമിതീയ പഠനങ്ങളും സാര്‍ഥകമാണ്. ഹിജ്റ 4-ാം നൂറ്റാണ്ടില്‍ കഴിഞ്ഞുപോയ അബുല്‍വഫാ അല്‍ ബുസ്ജാനി രചിച്ച 'ഫീ മാ യഹ്താജു ഇലൈഹിസ്സ്വാനിഉ മിന്‍ അഅ്മാലില്‍ ഹന്‍ദസ' (ജ്യമിതിയില്‍ പണിക്കാരനാവശ്യമുള്ളത്) എന്ന കൃതി ജ്യാമിതിയുടെ നാനാവശങ്ങള്‍ അനാവരണം ചെയ്യുന്ന ഒന്നാണ്. ഇതുസംബന്ധമായി യവനജ്ഞാനികളായ അപ്പോളനിയസ്, ആര്‍ക്കമെഡീസ് തുടങ്ങിയവര്‍ക്കുപോലും പരിഹരിക്കാന്‍ കഴിയാത്ത പ്രശ്നങ്ങള്‍ ഇക്കാലത്തുതന്നെ അബൂസ്വലാഹില്‍കൂഫിയെപോലുള്ളവര്‍ നിര്‍ധാരണവുമായി മുന്നോട്ടുവന്നിരുന്നു. ഹിജ്റ 5-ാം നൂറ്റാണ്ടില്‍ അബുല്‍ജൂദ് വൃത്തത്തെ ഒമ്പത് സമഭാഗമായി വിഭജിക്കുന്ന ജ്യാമിതീയ രീതി ആവിഷ്കരിക്കുകയുണ്ടായി. ഇവര്‍ക്കുപുറമെ ജ്യാമിതീയ പഠനത്തില്‍ പുതിയ അധ്യായങ്ങള്‍ തുറന്നവരായിരുന്നു ഖയ്യാമും ഥൂസിയും. പല യവനചിന്തകരെയും തിരുത്തിയ അറബികള്‍ ഈ രംഗത്ത് അതിശീഘ്രം കുതിക്കുകയായിരുന്നു.

ത്രികോണമിതിയും മുസ്ലിം സംഭാവനകളുടെ ഒരു മൂര്‍ത്തീകരണമാണ്. ത്രികോണ വശങ്ങളുടെ അനുപാതം, പ്രയോഗം തുടങ്ങിയവയെക്കുറിച്ച പഠനമാണിത്. ഈ ഗണിതപാഠവും ലോകത്തിന് പരിചയപ്പെടുത്തിയത് അറബികളായിരുന്നു. ഇതിലുപയോഗിച്ചുകൊണ്ടിരിക്കുന്ന സൈന്‍ എന്ന പദത്തിന്റെ നിഷ്പത്തി തന്നെ അറബിപദമായ ജൈബില്‍ നിന്നാണത്രെ. ഹിജ്റ 3-ാം നൂറ്റാണ്ടില്‍ അല്‍ബത്താനി തന്റെ ഗോളശാസ്ത്ര പഠനത്തില്‍ ത്രികോണമിതിയെ സഹായത്തിനായി കൂട്ടുപിടിച്ചിരുന്നു. ഇക്കാലത്തെ മറ്റൊരു ഗോളശാസ്ത്രജ്ഞനായിരുന്ന ഹശ്ബുല്‍ ഹസീബാണ് ആദ്യമായി ടാഞ്ചെന്റ് (ഠമിഴലി-ളില്ല്) കണ്ടെത്തിയത്. അബുല്‍വഫാ അല്‍ബുസ്ജാനി ത്രികോണമിതിക്ക് സംഭാവനകളര്‍പ്പിച്ച മറ്റൊരു വ്യക്തിയാണ്. അദ്ദേഹത്തിന്റെ അല്‍മാജസ്റില്‍ പ്രധാന ചര്‍ച്ചയും ത്രികോണമിതി തന്നെയാണ്. ഒരു പൊതുഗോള ത്രികോണത്തിന് സൈന്‍ തയറം എങ്ങനെ ഉപയോഗിക്കണമെന്ന് ആദ്യം വ്യക്തമാക്കിയതവരായിരുന്നു.

ത്രികോണമിതിയില്‍ അല്‍ബിറൂനി നല്‍കിയ സംഭാവനകള്‍ വിലപ്പെട്ടതാണ്. ഗോള ത്രികോണമിതിയിലെ ആദ്യത്തെ സ്വതന്ത്ര കൃതി തന്നെ അദ്ദേഹത്തിന്റേതായാണ് അറിയപ്പെടുന്നത്. നാസ്വിറുദ്ദീന്‍ ഥൂസിയുടെ കിതാബ് 'ശിക്ലുല്‍ ഖിഥാഅ' (ഛേദങ്ങളുടെ രൂപം) ത്രികോണമിതിക്ക് കനപ്പെട്ട മുതല്‍കൂട്ടായിരുന്നു. ചുരുക്കത്തില്‍ എല്ലാ ശാസ്ത്ര ശാഖകളുമായും ബന്ധമുണ്ടായിരുന്ന അറബികള്‍ക്ക് ഗണിതവും ഒരു പ്രശ്നമായിരുന്നില്ല. ഏറെ പ്രയാസം നിറഞ്ഞ ഗണിത പ്രശ്നങ്ങള്‍ സമീകരണത്തിലൂടെ നിര്‍ധരിക്കലായിരുന്നു അവര്‍ക്കേറ്റവും ആനന്ദദായകം.

ഭൂമിശാസ്ത്രം

ഭൌമോപരിതലത്തിലെ സിവശേഷതകള്‍ പ്രതിപാദിക്കുന്ന വിജ്ഞാനശാഖയാണ് ഭൂമിശാസ്ത്രം (ഏലീഴൃമുവ്യ). അന്വേഷണ തല്‍പരത, സാഹസിക യാത്രകള്‍ എന്നിവയാണിതിന്റെ പുരോഗതിയുടെ മാനദണ്ഡങ്ങള്‍. ചരിത്ര രചനക്ക് പ്രാരംഭം കുറിച്ചതോടെ ഭൂമിശാസ്ത്ര പഠനത്തിനും തുടക്കം കുറിച്ചിരിക്കണം. കാരണം, സ്ഥലങ്ങള്‍ കണ്ടെത്തി വസ്തുനിഷ്ഠമായ വിവരങ്ങള്‍ ശേഖരിക്കലാണല്ലോ ഇതിന്റെ ലക്ഷ്യം.

ഇസ്ലാമിക ഭൂമിശാസ്ത്രവിജ്ഞാനീയങ്ങളുടെ മുഖ്യ സ്രോതസ്സ് വിശുദ്ധ ഖുര്‍ആന്‍ തന്നെയാണ്. ഭൂമിയുടെ വിന്യാസം, പര്‍വതങ്ങള്‍, സമതലങ്ങള്‍, മരുഭൂമികള്‍, സമുദ്രങ്ങള്‍ എന്നിവയെക്കുറിച്ച് ചിന്തിക്കാനും പഠിക്കാനും ഖുര്‍ആന്‍ ഇടക്കിടെ ആഹ്വാനം ചെയ്യുന്നുണ്ട്. മധ്യകാല മുസ്ലിം ഭൂമിശാസ്ത്രജ്ഞര്‍ക്ക് ഇതുസബന്ധമായി വ്യക്തമായ വീക്ഷണമുണ്ടായിരുന്നു. ഇന്ത്യന്‍, പേര്‍ഷ്യന്‍, ഗ്രീക്ക് ഭൂമിശാസ്ത്രത്തില്‍ നിന്ന് പ്രേരണയുള്‍ക്കൊണ്ട അവര്‍ തങ്ങള്‍ പരീക്ഷിച്ചുണ്ടാക്കിയ ജ്ഞാനങ്ങളുടെ അകമ്പടിയോടെ ഇവരുടെ ഗ്രന്ഥങ്ങളുടെ അറബി വിവര്‍ത്തനം കൊണ്ടുവന്നു. ടോളമിയുടെ ഭൂമിശാസ്ത്രവുമായി മുസ്ലിംകള്‍ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. പ്ളാറ്റോയുടെയും അരിസ്റോട്ടിലിന്റെയും ഭൂമിശാസ്ത്ര പരാമര്‍ശങ്ങളില്‍ നിന്നും അറബികള്‍ ജ്ഞാനമഭ്യസിച്ചുകൊണ്ടിരുന്നു.

മഹാനായ അബ്ബാസീ ഖലീഫ മഅ്മൂനിന്റെ കാലത്താണ് ഇസ്ലാമിക ഭൂമിശാസ്ത്ര പഠനങ്ങളുടെ ആദ്യഫലങ്ങള്‍ പ്രത്യക്ഷമായത്. അസ്സ്വൂറത്തുല്‍ മുഅ്മൂനിയ്യ എന്ന മഅ്മൂനിന്റെ ഭൂപടം ഇക്കാലത്ത് ഏറെ പ്രസിദ്ധി നേടിയ ഒന്നായിരുന്നു. ടോളമിയുടെ ഭൂപടത്തേക്കാള്‍ ഏറെ കൃത്യവും വ്യക്തവും ഇതുതന്നെയാണെന്ന് അബുല്‍ഹസന്‍ അല്‍മസ്ഊദി നേരത്തെ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ഭൂമിശാസ്ത്രപരമായി ഇക്കാലത്ത് രചന നടത്തിയവരായിരുന്നു അല്‍കിന്‍ദിയും അഹ്മദ് സറാക്ഷിയും. ചില അവസരങ്ങളില്‍ ജ്യോതിശാസ്ത്ര പഠനത്തിന് ഭൂമിശാസ്ത്രജ്ഞാനം ആവശ്യമായി വരാറുണ്ട്. അബൂഅബ്ദില്ലാഹ് അല്‍ബക്താനിയും അബുല്‍അബ്ബാസ് അല്‍ഫര്‍ഗാനിയും ജ്യോതിശാസ്ത്ര പഠനത്തിന് ഭൂമിശാസ്ത്രജ്ഞാനങ്ങളെ കൂട്ടുപിടിച്ചവരാണ്. പ്രസിദ്ധ സമൂഹശാസ്ത്രജ്ഞന്‍ ഇബ്നുഖല്‍ദൂനിന്റെ 'അല്‍മസാലികു വല്‍മമാലിക്' എന്ന കൃതി ഭൂമിശാസ്ത്രത്തിന്റെ ഒരു വിവരണാത്മക സ്വഭാവത്തെ പ്രതിനിധീകരിക്കുന്നു. ഭൂമിയുടെ അളവും ആകൃതിയും വിസ്തരിച്ച കൃതികളില്‍ പ്രധാനമാണ് മുഹമ്മുദ്ബനു മൂസാ അല്‍ഖവാരിസ്മിയുടെ 'സ്വൂറത്തുല്‍ അര്‍ള്' (ഭൂമിയുടെ രൂപം). ഇബ്നു റുശ്ദിന്റെ 'അല്‍അലഖുന്നഫീസ' എന്ന കൃതിയും ഈ ഗണത്തില്‍ ശ്രദ്ധേയം തന്നെ.

പുതിയ പുതിയ കണ്ടെത്തലുകളും പര്യവേക്ഷണങ്ങളും വര്‍ധിച്ചതോടെ ഹിജ്റ നാല്-അഞ്ച് നൂറ്റാണ്ടുകളില്‍ ഭൂമിശാസ്ത്ര പഠനം ഏറെ സജീവമായി. മുന്‍ഗാമികള്‍ നേരിട്ടുനടത്തിയ ചില ഗവേഷണങ്ങളായിരുന്നു ഇതിന് കാരണം. ചരിത്രത്തിന്റെ ഒരനിവാര്യ ഘടകമായാണ് അഹ്മദ് അല്‍യഅ്ഖൂബി എന്ന ഹിസ്റോറിയന്‍ ഭൂമിശാസ്ത്രത്തെ കണ്ടത്. മുസ്ലിം പ്ളിനി എന്ന അപരനാമത്തിലറിയപ്പെടുന്ന പ്രകൃതി ചരിത്രകാരന്‍ അബുല്‍ ഹസന്‍ അല്‍മസ്ഊദി പ്രപഞ്ച ശാസ്ത്രത്തെയും ഭൂമിശാസ്ത്രത്തെയും 'മുറൂജുദ്ദഹബ്' എന്ന തന്റെ വിജ്ഞാന കോശത്തില്‍ സമന്വയിപ്പിക്കുകയുണ്ടായി. പുരോഗതി നേടിയ ശാസ്ത്രലോകം പിന്നീടിത് ഏറ്റുപാടുകയായിരുന്നു.
ഭൂമിശാസ്ത്രത്തില്‍ പ്രഥമ പേര്‍ഷ്യന്‍ കൃതി വിരചിതമായത് ഇക്കാലത്താണ്. 'ഹുദൂദുല്‍ ആലം' (ലോകത്തിന്റെ അതിര്‍ത്തികള്‍) എന്നാണതിന്റെ നാമം. അബുല്‍ഇസ്ഹാഖ് അല്‍ഇസ്നാക്കിനിയുടെ ഗ്രന്ഥം അവലംബിച്ചെഴുതിയ ഈ കൃതിയുടെ കര്‍ത്താവാരാണെന്നത് ഇന്നും അജ്ഞാതമാണ്.

അറബികള്‍ നടത്തിയിരുന്ന സമുദ്ര സഞ്ചാരങ്ങളിലൂടെ സമുദ്ര ഭൂമിശാസ്ത്രത്തിനും അവര്‍ ജന്മം നല്‍കി. സഞ്ചാരിയായിരുന്ന സുലൈമാന്റെ 'അഖ്ബാറുസ്സ്വീന്‍' (ചൈനയുടെ വൃത്താന്തങ്ങള്‍), 'അഖ്ബാറുല്‍ ഹിന്ദ്' (ഇന്ത്യയുടെ വൃത്താന്തങ്ങള്‍) എന്നീ കൃതികളില്‍ ഭൂമിശാസ്ത്രപരമായ പല സൂചനകളുമുണ്ട്. ബുസുര്‍ഗുബ്നു മൂസിയുടെ 'അജാഇബുല്‍ ഹിന്ദ്' (ഇന്ത്യയിലെ വിസ്മയങ്ങള്‍) ഈ ഗണത്തില്‍ ശ്രദ്ധേയമാണ്. ഘട്ടംഘട്ടമായുള്ള മുന്നേറ്റത്തിലൂടെ യവന-ഇന്ത്യന്‍-പേര്‍ഷ്യന്‍ ഭൂമിശാസ്ത്രത്തില്‍ പിണഞ്ഞ പോരായ്മകള്‍ നികത്താന്‍ പര്യാപ്തമായിരുന്നു ഇവയിലധികവും.
ഹിജ്റ മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഇബ്നുഖുര്‍ദാദ് ബെഹ് ഇവ്വിഷയകമായി ഏറെ പരിജ്ഞാനമുള്ള വ്യക്തിയാണ്. ബഗ്ദാദില്‍ ജീവിച്ച അദ്ദേഹം മഅ്മൂനിന്റെ ഗവര്‍ണര്‍ കൂടിയായിരുന്നു. 'അദബുസ്സമാഅ്', 'അത്ത്വബീബ്' തുടങ്ങിയവയാണ് ഭൂമിശാസ്ത്രപരമായ രചനകള്‍. നജ്ദിലെ വശ്മ് ഗ്രാമത്തില്‍ ജനിച്ച ഇബ്നുബുലൈഹിദാണ് അറേബ്യന്‍ ഭൂമിശാസ്ത്രത്തില്‍ ശ്രദ്ധേയനായ മറ്റൊരു വ്യക്തി. യോദ്ധാവും കച്ചവടക്കാരനും നികുതി പിരിവുകാരനുമായി വര്‍ഷങ്ങളോളം പലയിടത്തും ചുറ്റിനടന്ന ഇദ്ദേഹം താമസിയാതെ ഭൂമിശാസ്ത്രത്തെക്കുറിച്ച് പ്രാമാണിക വിവരം നേടി. ലോകത്ത് അറിയപ്പെടാതെ കിടന്ന പല ഭൂമിശാസ്ത്ര വിസ്മയങ്ങളും തന്റെ 'സ്വഹീഹുല്‍ അഖ്ബാര്‍ ഫീ ബിലാദില്‍ അറബി മിനല്‍ ആസാര്‍' എന്ന ഗ്രന്ഥത്തില്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്.

ചരിത്രത്തിനും ഭൂമിശാസ്ത്രത്തനും അഭേദ്യബന്ധമാണ് ഇക്കാലത്തുണ്ടായിരുന്നത്. ചരിത്രം രചിക്കപ്പെടുന്നിടത്തെല്ലാം ഗോപ്യമായി മറുവശത്ത് ഭൂമിശാസ്ത്ര ജ്ഞാനങ്ങളും അനാവരണം ചെയ്യപ്പെട്ടു. ടോളമിയുടെ 'അല്‍മാജസ്റി'ല്‍ (അഹാമഷല) നിന്നും ഇന്ത്യയില്‍ നിന്ന് ലഭിച്ച 'കിതാബു സിന്ദ് ഹിന്ദി'(സിദ്ധാന്ത)ല്‍ നിന്നും സ്വാംശീകരിച്ചെടുത്ത ഭൂമിശാസ്ത്രവിജ്ഞാനീയങ്ങള്‍ അറബി ഭൂമിശാസ്ത്ര ശാഖകള്‍ക്ക് കൊഴുപ്പ് കൂട്ടി. ഇസ്ത്വബ്രിയുടെ 'മസാലികുല്‍ മമാലിക്', യാഖൂതുല്‍ ഹമവിയുടെ 'മജ്മൂഉല്‍ ബുല്‍ദാന്‍' തുടങ്ങി അതിബൃഹത്തായ ഭൂമിശാസ്ത്ര ഗ്രന്ഥങ്ങള്‍ ഇക്കാലത്ത് വിരചിതമായി.
ഇസ്ലാമിക ഭൂമിശാസ്ത്ര പഠനങ്ങള്‍ക്ക് ഏറ്റവും ഉജ്ജ്വലമായ സംഭാവനകള്‍ നല്‍കിയ ശാസ്ത്രജ്ഞനായിരുന്നു അബൂറൈഹാന്‍ അല്‍ബിറൂനി. 'തഹ്ദീബു നിഹായാത്തില്‍ അമാക്കിന്‍' എന്ന അദ്ദേഹത്തിന്റെ കൃതി ഭൂമിശാസ്ത്ര വിജ്ഞാനീയങ്ങളിലെ അനുപമ സൃഷ്ടിയാണ്. 'താരീഖുല്‍ ഹിന്ദ്' സാംസ്കാരികമായി കുറേകൂടി ഉയര്‍ന്നുനില്‍ക്കുന്നു.

14-ാം നൂറ്റാണ്ടിന്റെ പൂര്‍വാര്‍ധത്തില്‍ ഡാന്‍ജിയേഴ്സില്‍ നിന്ന് തുടങ്ങി വിശ്വവിശ്രുത സംസ്കാരങ്ങളുടെ കളിത്തൊട്ടിലായ ചരിത്ര പ്രദേശങ്ങളിലൂടെ ലോകസഞ്ചാരം നടത്തിയ ഇബ്നുബത്ത്വൂത്ത്വയുടെ സഞ്ചാരകഥകളും മുസ്ലിം ഭൂമിശാസ്ത്രത്തെ ഏറെ സമ്പുഷ്ടമാക്കി. വേണ്ടവിധം യാത്രാസൌകര്യമില്ലാത്ത കാലത്തുപോലും ലോകത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ അദ്ദേഹം സഞ്ചരിച്ചു. മാസ്റര്‍ പീസായി അറിയപ്പെടുന്ന 'തുഹ്ഫത്തുന്നുള്ളാര്‍ ഫീ ഗറാഇബില്‍ അംസ്വാര്‍' എന്ന തന്റെ കൃതി ഭൂമിശാസ്ത്ര വിജ്ഞാനീയങ്ങളുടെ അക്ഷയഖനിയാണ്. 1333 ല്‍ ഇന്ത്യയിലെത്തിയ താന്‍ അന്നത്തെ ഭരണാധികാരിയായിരുന്ന സുല്‍ഥാന്‍ മുഹമ്മദുബ്നു തുഗ്ളക്കുമായി കണ്ടുമുട്ടി. മുന്‍കാല ഭൂമിശാസ്ത്ര പഠനങ്ങളും തന്റെ കണ്ടെത്തലുകളും സവിസ്തരം പ്രതിപാദിക്കുന്ന ഇബ്നുബത്തൂത്വയുടെ തുഹ്ഫ ഒരുപാട് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഭൂമിശാസ്ത്ര രചനകളില്‍ മധ്യകാലത്ത് ഏറെ ഗൌനിക്കപ്പെട്ട ഒരു കൃതിയാണിത്.

ഹിജ്റ 6-ാം നൂറ്റാണ്ടു മുതല്‍ യൂറോപ്യന്‍ നവോത്ഥാനം വരെ മുസ്ലിംകളുടെ ഭൂമിശാസ്ത്ര പഠനങ്ങള്‍ ക്രമാനുക്രമം വളര്‍ന്നുകൊണ്ടിരുന്നു. ശംസുദ്ദീന്‍ ദിമശ്ഖിയുടെ നഖ്ബത്തുദ്ദഹ്ര്‍, സകരിയ്യാ അല്‍ഖസ്വീനിയുടെ അജാഇബുല്‍ ബുല്‍ദാന്‍ എന്നിവ ഭൂമിശാസ്ത്രത്തിലെ സര്‍വ വിജ്ഞാനകോശങ്ങളായി അറിയപ്പെടുന്നു.
ഭൂമിശാസ്ത്രം, കപ്പലോട്ടം തുടങ്ങിയവക്ക് ഏറെ സംഭാവന നല്‍കിയിരുന്നു ഉസ്മാനിയ ഖിലാഫത്തിന്റെ കാലം. സുലൈമാന്‍ ഖാനൂനിയുടെ നാവിക മേധാവിയായിരുന്ന പീറി റഈസ് തുര്‍ക്കി ഭാഷയിലെഴുതിയ 'ബഹ്രിയ്യ' എന്ന ഗ്രന്ഥം ഭൂമിശാസ്ത്രപരമായ വിജ്ഞാനീയങ്ങളിലെ കുതിച്ചുചാട്ടമാണ്. ഈജിയന്‍-റോമന്‍ കടലിലെ ജലപ്രവാഹങ്ങള്‍, തീരദേശങ്ങള്‍, തുറമുഖങ്ങള്‍ എന്നിവയുടെ വിവരണത്തിനു പുറമെ അമേരിക്കയുടെ കിഴക്കന്‍ തീരവും യൂറോപ്പിന്റെയും ആഫ്രിക്കയുടെയും പടിഞ്ഞാറന്‍ തീരവും വരെ വിവരിക്കുന്ന ഒരു ഭൂപടവും പീറി റഈസ് ഇതില്‍ ഒരുക്കിയിട്ടുണ്ട്. ഇക്കാലത്തെ തന്നെ മറ്റൊരു നാവികസേനാ മേധാവിയാണ് സയ്യിദ് അലി റഈസ്. ഇദ്ദേഹത്തിന്റെ 'കിതാബുല്‍ മുഹീഥ്' മധ്യധരണ്യാഴിയിലെ കപ്പലോട്ടക്കാര്‍ക്ക് വഴികാട്ടിയായിരുന്നു. അമേരിക്കയെക്കുറിച്ച് ഇതില്‍ ഒരധ്യായം തന്നെയുണ്ട്. ഇദ്ദേഹത്തിന്റെതന്നെ 'മിര്‍ആത്തുല്‍ മമാലികി'ല്‍ വൈവിധ്യങ്ങളായ രാഷ്ട്രങ്ങളുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍ അലങ്കാരത്തോടെ അനാവൃതമാകുന്നു. മുഹമ്മദ് അലി ആശിഖ്, ഹാജി ഖലീഫ തുടങ്ങിയവരും ഭൂമിശാസ്ത്രത്തില്‍ ഗ്രന്ഥ രചന നടത്തിയ മുന്‍ഗാമികളാണ്.

ബഹുമുഖ പ്രതിഭയായിരുന്നു ഹാജി ഖലീഫ. കാതിബ് ചലീപിയെന്ന് തുര്‍ക്കികള്‍ വിശേഷിപ്പിച്ച ഇദ്ദേഹം തുര്‍ക്കിയിലെ സൈനികനായിരുന്നു. സുല്‍ഥാന്‍ മുറാദ് നാലാമന്റെ കാലത്ത് ബഗ്ദാദ് വിജയത്തില്‍ പങ്കെടുത്ത  താന്‍ പിന്നീട് ഹജ്ജിനായി മക്കയിലേക്ക് പോയി. മടങ്ങിവന്ന ശേഷം സര്‍ക്കാര്‍ ജോലിയില്‍ നിന്ന് രാജി വെച്ച് സ്വതന്ത്രമായി ഗ്രന്ഥരചനക്കിരിക്കുകയായിരുന്നു. വൈജ്ഞാനിക ലോകത്ത് കീര്‍ത്തി നേടിയ ഉന്നത നിലവാരമുള്ള ഇരുപതില്‍പരം രചനകള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. 'ജഹാന്‍ നുമാ' എന്ന ഭൂമിശാസ്ത്ര ഗ്രന്ഥമാണ് ഏറെ പ്രസിദ്ധം. ഭൂമിശാസ്ത്രപരമായ ഒരു ഉന്നത അറ്റ്ലസും അദ്ദേഹം തയ്യാറാക്കി.

ബഗ്ദാദില്‍ നിന്നെന്ന പോലെ സ്പെയ്നില്‍ നിന്നും ഭൂമിശാസ്ത്രത്തിന് അസംഖ്യം സംഭാവകള്‍ ലഭിച്ചു. കൊര്‍ദോവയില്‍ ജനിച്ച അബൂഉബൈദ് അല്‍ബക്രിയാണ് ഇവരില്‍ പ്രസിദ്ധന്‍. ഭാഷാശാസ്ത്രത്തിലും കാവ്യശാസ്ത്രത്തിലും ഏറെ പരിജ്ഞാനമുള്ള ഇദ്ദേഹം ഭൂമിശാസ്ത്രത്തില്‍ 'അല്‍മസാലിക് വല്‍മമാലിക്' എന്ന വിഖ്യാതമായ രചന നടത്തി. തന്റെ 'മുഅ്ജമു മസ്തുഅ്ജിമ' എന്ന ഗ്രന്ഥം അറബിക്കവിതകളില്‍ പരാമൃഷ്ടമായ രാജ്യങ്ങളെപറ്റിയുള്ള ഗഹന പഠനമാണ്. 

ഹിജ്റ നാലാം നൂറ്റാണ്ടില്‍ ജീവിച്ച ശരീഫുല്‍ ഇദ്രീസിയാണ് മറ്റൊരാള്‍. പ്രസിദ്ധ സഞ്ചാരിയും ഭൂമിശാസ്ത്രജ്ഞനുമായിരുന്ന ഇദ്ദേഹം സ്പെയ്നിലെ സബ്തയിലാണ് ജനിച്ചത്. കൊര്‍ദോവയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ശേഷം ഈജിപ്ത്, ഫ്രാന്‍സ്, റോം, ഗ്രീസ്, ബ്രിട്ടന്‍ തുടങ്ങി പല രാഷ്ട്രങ്ങളും സന്ദര്‍ശിച്ചു. 'നുസ്വ്ഹതുല്‍ മുശ്താഖ്' എന്ന തന്റെ ഭൂമിശാസ്ത്ര ഗ്രന്ഥം മധ്യകാലഘട്ടത്തില്‍ ഇവ്വിഷയകമായി രചിക്കപ്പെട്ടതില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. വിവിധ യൂറോപ്യന്‍ ഭാഷകളിലേക്ക് ഭാഷാന്തരം ചെയ്യപ്പെട്ട ഈ കൃതി വര്‍ഷങ്ങളോളം യൂറോപ്പില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. പ്രസിദ്ധ സ്പാനിഷ് മുസ്ലിം സഞ്ചാരിയായിരുന്ന അബൂഅബ്ദില്ല അല്‍മാസിനിയും മുസ്ലിം ഭൂമിശാസ്ത്രത്തിന് അനിഷേധ്യമായ അഭിവൃദ്ധി നല്‍കി. ഈജിപ്ത്, ബഗ്ദാദ്, ഖുറാസാന്‍, ഹെലപ്പോ, ആഫ്രിക്ക തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച അദ്ദേഹം അവയെക്കുറിച്ച് ഭൂമിശാസ്ത്രപരമായ വിജ്ഞാനീയങ്ങള്‍ ശേഖരിച്ചു. 'നുഖ്ബതുല്‍ അദ്ഹാന്‍ ഫീ അജാഇബില്‍ ബുല്‍ദാന്‍' എന്ന തന്റെ യാത്രാവിവരണം ഒരു ഭൂമിശാസ്ത്രഗ്രന്ഥായി ഉപയോഗിക്കാനുതകുന്നതാണ്. 

സ്പെയ്നിലെ ബലന്‍സിയയില്‍ ജനിച്ച പ്രസിദ്ധ സഞ്ചാരിയും ഭൂമിശാസ്ത്രജ്ഞനുമായിരുന്ന ഇബ്നു ജുബൈറും (540-614) ഇതേ ഗണത്തില്‍ പെടുന്നു. ഫിഖ്ഹിലും ഹദീസിലും സാഹിത്യത്തിലും അഗ്രഗണ്യനായിരുന്ന അദ്ദേഹം അലക്സാണ്ട്രിയ, കൈറോ, മക്ക, മദീന, കൂഫ, മൌസ്വില്‍, ഹെലപ്പോ, ഡമസ്കസ്, സിസിലി തുടങ്ങിയ മഹാനഗരങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായി. അതിപ്രധാനമായ തന്റെ മക്കായാത്രയെപ്പറ്റി ഇബ്നുജുബൈര്‍ സ്വന്തം കൃതിയായ 'രിഹ്ല'യില്‍ വിവരിക്കുന്നുണ്ട്.
യൂറോപ്യന്‍ നവോത്ഥാനത്തിന് തൊട്ടുമുമ്പുള്ള കാലത്ത് ഭൂമി-സമുദ്രശാസ്ത്രങ്ങളില്‍ കാര്യമായ പുരോഗതിയുണ്ടായി. സുലൈമാന്‍ അല്‍മഹ്രിയുടെ 'ഉംദതുല്‍ മഹ്രിയ്യ' (മഹ്രിയുടെ തൂണുകള്‍), ഇബ്നു മാജിദിന്റെ 'കിതാബുല്‍ വാഇദ് ഫീ ഉസ്വൂലി ഇല്‍മില്‍ ബഹ്രി വല്‍ഖവാഇദ്' എന്നിവ സമുദ്രശാസ്ത്രത്തിന്റെ പഠന മേഖലയെ വിസ്തൃതമാക്കി. വാസ്കോഡഗാമയുടെ കപ്പലിന് പൂര്‍വാഫ്രിക്കയില്‍ നിന്ന് കോഴിക്കോട്ടേക്ക് വഴികാണിച്ചത് ഇബ്നുമാജിദ് എഴുതിവെച്ച സമുദ്രശാസ്ത്ര രേഖകളായിരുന്നു.
പേര്‍ഷ്യന്‍, തുര്‍ക്കി ഭാഷയിലായിരുന്നു ഹിജ്റ 9-ാം നൂറ്റാണ്ടിലെ മുസ്ലിം ഭൂമിശാസ്ത്ര ഗ്രന്ഥങ്ങള്‍ പുറത്തുവന്നിരുന്നത്. ഇന്ത്യക്കാരായിരുന്ന മുസ്ലിം ശാസ്ത്രകാരന്മാരും ഇക്കാലത്ത് രചനക്ക് പേര്‍ഷ്യന്‍ ഭാഷ തന്നെ സ്വീകരിച്ചു. ഉസ്മാനികള്‍ മാത്രമാണ് അറബിയില്‍ രചന നടത്തിയത്. അവര്‍ ഭൂമിശാസ്ത്രത്തിന് ഗംഭീരമായ സംഭാവനകള്‍ നല്‍കി. ഇബ്നു ആശിഖിന്റെ 'മനാളിറുല്‍ ആലം' (ലോകക്കാഴ്ചകള്‍) അനാതോലിയയെയും ബാല്‍ക്കണ്‍ ദ്വീപുകളെയും കുറിച്ച് അറിവ് നല്‍കുന്നതായിരുന്നു. സയ്യിദ് അഖീ അക്ബര്‍ ബിതാഇയുടെ ഭൂമിശാസ്ത്ര ഗ്രന്ഥത്തില്‍ ചൈനയെ കുറിച്ച വിവരണങ്ങളും ഉണ്ടായിരുന്നു.

സിസിലി ഭരണാധികാരി റോജര്‍ രണ്ടാമന്റെ കൊട്ടാര ശാസ്ത്രജ്ഞരില്‍ പ്രധാനിയാണ് ശരീഫുല്‍ ഇദ്രീസി. കാണിക്കയെന്നോണം 'കിതാബുര്‍റൂജാരി' (റോജറിന്റെ ഗ്രന്ഥം) എഴുതിയ അദ്ദേഹത്തിന്റെ കൃതികളുടെ പ്രാധാന്യം ഇന്നും അനശ്വരമാണ്. ഏഷ്യ വരെ സഞ്ചരിച്ചെത്തിയ ഇദ്രീസിയെ തന്റെ ജ്ഞാനവത്തായ യാത്രകളായിരുന്നു ഒരുന്നത ഭൂമിശാസ്ത്രജ്ഞനാക്കി മാറ്റിയത്. അന്ന് അറിയപ്പെട്ടിരുന്ന ഭൂഭാഗങ്ങളെ ഉള്‍പ്പെടുത്തി ഗോളാകോതിയില്‍ അദ്ദേഹം വെള്ളികൊണ്ടൊരു ഗ്ളോബുണ്ടാക്കി. മധ്യകാല ഭൂമിശാസ്ത്രജ്ഞര്‍ക്ക് ഇതേറെ ഉപകാരപ്രദമായി. പില്‍ക്കാലത്ത് യൂറോപ്യര്‍ ഇതവലംബിച്ചാണ് മാപ്പുകള്‍ ഉണ്ടാക്കിയിരുന്നത്. 

ഇദ്രീസി തന്റെ ഭയാനകമായ സമുദ്രയാത്രകളെ പരാമര്‍ശിക്കവെ ഒരുകഥ പറയുന്നുണ്ട്. സ്പെയ്നിനെക്കുറിച്ച് പറയുന്നതനിടയില്‍ അദ്ദേഹം പറയുന്നു: 'ഒരിക്കല്‍ സ്പെയ്നില്‍ നിന്ന് എട്ടംഗ സംഘം കപ്പലില്‍ യാത്ര തിരിച്ചു. ഒരു മാസത്തിനാവശ്യമായ ഭക്ഷണവും വെള്ളവും കൂടെയുണ്ടായിരുന്നു. പടിഞ്ഞാര്‍ ലക്ഷ്യം വെച്ച് അറ്റ്ലാന്റിക് സമുദ്രത്തിലൂടെ ദിവസങ്ങള്‍ താണ്ടി. പിന്നീട് തെക്കുഭാഗത്തേക്ക് മൂന്നാഴ്ച സഞ്ചരിച്ചു. ഇളകിമറിഞ്ഞ സമുദ്രത്തിലൂടെ വീണ്ടും മുന്നോട്ട്. പെട്ടെന്നാണൊരു ദ്വീപ് അവരുടെ ദൃഷ്ടിയില്‍ പെട്ടത്. ആരോഗ്യദൃഢഗാത്രരായ പുരുഷന്മാരും സൌന്ദര്യവതികളായ സ്ത്രീകളുമുണ്ടായിരുന്നു അവിടെ. കണ്ടയുടനെ രാജാവ് ഇവരെ ബന്ദിയാക്കാന്‍ ആജ്ഞാപിച്ചു. താമസിയാതെ കല്‍പന മാനിക്കപ്പെട്ടു. നരകാനുഭവങ്ങളുമായി ദിനങ്ങള്‍ കഴിഞ്ഞുപോയി. കാലങ്ങള്‍ക്കു ശേഷം പൌരസ്ത്യന്‍ തരംഗം അവിടെയും എത്തി. താമസിച്ചില്ല, രാജാവ് അവരെ കണ്ണുകെട്ടി കപ്പലില്‍ കയറ്റി പറഞ്ഞുവിട്ടു. ദിവസങ്ങളോളം സഞ്ചരിച്ച അവര്‍ അവസാനം സൌത്ത്-വെസ്റ് തീരത്ത് ഇറങ്ങി.' ഈ യാത്രയുടെ വിശദവിവരം തേടുമ്പോള്‍ അതുവരെ അപ്രത്യക്ഷമായി കിടന്നിരുന്ന ചില ഭൂഭാഗങ്ങളുടെ കണ്ടുപിടുത്തമാണിതെന്ന് സുതരാം വ്യക്തമാകുന്നു. പക്ഷേ, ഇദ്രീസിയുടെ കൃതികളില്‍ മാത്രമേ ഈ വിസ്മയ സംഭവം നമുക്ക് കാണാന്‍ കഴിയുന്നുള്ളൂ. ശേഷം യൂറോപ്യര്‍ അറ്റ്ലാന്റിക് സമുദ്രത്തില്‍ പര്യവേക്ഷണം നടത്തി പല ദ്വീപുകളും കണ്ടെത്തുകയുണ്ടായി. ഇദ്രീസിയുടെ 'നുസ്ഹതുല്‍ മുശ്താഖി'ന്റെ പ്രതികള്‍ ഇന്നും പാരീസ്, ഒക്സ്ഫോര്‍ഡ്, ഇസ്തംബൂള്‍, കൈറോ എന്നിവിടങ്ങളിലെ ലൈബ്രറികളില്‍ സൂക്ഷിച്ചുവെച്ചിരിപ്പുണ്ടെന്നാണ് ഗണിക്കപ്പെടുന്നത്. 17-ാം നൂറ്റാണ്ടിലിത് ലാറ്റിനിലേക്ക് ഭാഷാന്തരം ചെയ്യപ്പെട്ടെങ്കിലും ഇതിന്റെ പൂര്‍ണ രൂപമടങ്ങുന്ന അറബി വിവര്‍ത്തനം ഇന്നേവരെ പുറത്തുവന്നിട്ടില്ലെന്നതാണ് വാസ്തവം.

ടോളമിയടക്കം യവന തത്ത്വചിന്തകര്‍ക്ക് വന്ന അബദ്ധങ്ങള്‍ തിരുത്തിനല്‍കിയത് മധ്യകാല മുസ്ലിം ഭൂമിശാസ്ത്രജ്ഞരായിരുന്നു. മധ്യധരണ്യാഴിയുടെ നീളമളക്കുന്നതില്‍ വരെ ടോളമിക്ക് പിഴവ് പിണഞ്ഞത് മുസ്ലിംകള്‍ തിരുത്തുകയുണ്ടായി. ലബോന്‍ (ഘലയീി) പറഞ്ഞ പോലെ അറബികള്‍ അവതരിപ്പിച്ച വിവരങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ ഭൂമിശാസ്ത്രത്തില്‍ യൂറോപ്പ് എവിടെയുമെത്തുമായിരുന്നില്ല. ദിശനോക്കിയന്ത്രങ്ങളായിരുന്നു മുസ്ലിംകളെ സമുദ്രയാത്രയില്‍ സഹായിച്ചിരുന്നത്. ഇതുകണ്ടെത്തിയത് ചൈനക്കാരായിരുന്നുവെങ്കിലും യഥായോഗ്യം ഉപയോഗിച്ചിരുന്നത് മുസ്ലിം സമുദ്രയാത്രികരായിരുന്നു. ഈ ഉപകരണം കപ്പല്‍ യാത്രയില്‍ ഉപയോഗിക്കാന്‍ പറ്റുമെന്ന് ആദ്യമായി നിര്‍ദ്ദേശിച്ചതും മുസ്ലിംകള്‍ തന്നെ. മാത്രമല്ല, യൂറോപ്പിന് ഈ ഉപകരണവും ഉപയോഗവും പഠിപ്പിച്ചുകൊടുത്തതും അവരാണ്. ഇവ നിര്‍മിച്ചിട്ടും ഉപയോഗിക്കാന്‍ കഴിയാതെ വന്നത് ചൈനക്ക് വന്‍തിരിച്ചടിയായി. കാരണം, അവര്‍ക്ക് കടല്‍ യാത്രയില്‍ തീരെ കഴിവുണ്ടായിരുന്നില്ല. ജോര്‍ജ് യഅ്ഖൂബ് പറയുന്നു: 'അറബികള്‍ ഇതിനു മുമ്പ് കപ്പലില്‍ ദിശ കാണാന്‍ ഉപയോഗിച്ചിരുന്നത് മത്സ്യത്തിന്റെ ആകൃതിയിലുള്ള കാന്തക്കഷ്ണങ്ങളായിരുന്നു.'

ലോകത്തിന്റെ ഏതുഭാഗത്തുനിന്നും ഖിബ്ലയുടെ സ്ഥാനം നിര്‍ണയിക്കേണ്ടത് ഇതിനവര്‍ക്ക് പ്രചോദനമേകി. ദിവസങ്ങളുടെ ദൈര്‍ഘ്യം മനസ്സിലാക്കുന്ന ഗണിതവിദ്യകളും മുസ്ലിംകള്‍ അന്നുപയോഗിച്ചിരുന്നു. അക്ഷാംശ, രേഖാംശ പഠനങ്ങള്‍ക്കും അല്‍ബിറൂനിയും ഇബ്നുയൂസുഫും പ്രധാന സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അഥവാ മുസ്ലിംകളായിരുന്നു ഭൂമിശാസ്ത്രശാഖയെ ഏറെ സമ്പുഷ്ടമാക്കിയതെന്ന് ചുരുക്കും.

രസതന്ത്രം

പ്രാചീന ആല്‍കമി(അഹരവല്യാ)യില്‍ നിന്നാണ് രസതന്ത്രം (ഇവലാശൃ്യ) രൂപമെടുക്കുന്നത്. ചില താണയിനം ലോഹങ്ങള്‍ പ്രത്യേക അളവില്‍ സംവിധാനിച്ച് സ്വര്‍ണവും വെള്ളിയും നിര്‍മിക്കുന്ന നിഗൂഢ വിദ്യയായിരുന്നു ആല്‍കമി. സ്വര്‍ണവും വെള്ളിയും അതിന്റേതല്ലാത്ത ഉറകളില്‍ ഖനനം ചെയ്യപ്പെടല്‍ എന്നാണ് മുന്‍കാല അറബ് ഗ്രന്ഥങ്ങള്‍ ഇതിനു നല്‍കുന്ന നിര്‍വചനം. മൂലകങ്ങളുടെയും അവ ചേര്‍ന്നുണ്ടാകുന്ന യൌകികങ്ങളുടെയും ഘടന, സ്വഭാവം, ഗുണധര്‍മങ്ങള്‍, പ്രതിപ്രവര്‍ത്തനങ്ങള്‍ ആദിയായവയെക്കുറിച്ചുള്ള അനാവരണമാണ് ഇതെന്നാണ് ആധുനിക ഭാഷ്യം. 
രസതന്ത്രത്തിന്റെ വളര്‍ച്ചക്ക് അറബികള്‍ ചെയ്ത സംഭാവനകള്‍ അനിഷേധ്യമാണ്. ഥൂസില്‍ ജനിച്ച ജാബിറുബ്നു ഹയ്യാനാണ് ഈ ശാസ്ത്രശാഖയുടെ പിതാവായി ഗണിക്കപ്പെടുന്നത്. 

അറബികള്‍ കീമിയാഅ് എന്ന് വിളിക്കുന്ന ഈ ജ്ഞാനരൂപമിന്ന് നിത്യോപയോഗ സാമഗ്രികള്‍, ഔഷധങ്ങള്‍, കൃത്രിമ വളങ്ങള്‍ എന്നിവയുടെ നിര്‍മാണത്തില്‍ വരെ ഉപയോഗിച്ചുവരുന്നു. നെസ്റോറിയന്‍ ക്രൈസ്തവ വര്‍ഗമായിരുന്നു അറേബ്യയില്‍ ആദ്യമായി ആല്‍കമിയെ പരിചയപ്പെടുത്തിയത്. സിറിയ കേന്ദ്രീകരിച്ച അവരുടെ രചനകള്‍ 8, 9 നൂറ്റാണ്ടുകളില്‍ അറബിയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു. ഇക്കാലങ്ങളിലിത് പുരോഹിത വര്‍ഗത്തിന്റെ കുത്തകയായിരുന്നു. ചരിത്രത്തില്‍ ആല്‍ക്കമിസ്റുകള്‍ എന്നറിയപ്പെടുന്ന ഇവരാണ് ആല്‍ക്കമിചിന്തകള്‍ക്ക് ബീജാവാപം നല്‍കിയതും പരിപോഷിപ്പിച്ചതും. എല്ലാ വസ്തുക്കളും വിവിധ പദാര്‍ഥങ്ങള്‍ കൂടിച്ചേര്‍ന്നതുണ്ടായതാണെന്നും അവയിലേതെങ്കിലും ഒന്നിന്റെ അളവില്‍ ചെറുമാറ്റം വന്നാല്‍ ആ വസ്തു തന്നെ മാറിപ്പോകുമെന്നും അന്നുതന്നെ മുസ്ലിംകള്‍ നിരീക്ഷണങ്ങളിലൂടെ മനസ്സിലാക്കിയിരുന്നു. ഇങ്ങനെയാണ് ജാബിറുബ്നു ഹയ്യാനെ പോലുള്ളവര്‍ സ്വര്‍ണവും വെള്ളിയും രൂപപ്പെടുത്തിയിരുന്നത്. അന്ധവിശ്വാസങ്ങള്‍ കൊണ്ട് നിബിഢമായിരുന്ന ആല്‍ക്കമിയെ ശുദ്ധീകരിച്ച് ഒരു പാഠ്യവിഷയമാക്കി ഉയര്‍ത്തിവാഴിച്ചത് മുസ്ലിംകളാണ്. 
പുരാതന യവനചിന്തകളില്‍ ആല്‍ക്കമിയെക്കുറിച്ച സൂചനകള്‍ കുറവല്ല. പ്ളാറ്റോയുടെ ശിഷ്യനായിരുന്ന അരിസ്റോട്ടില്‍ ഒരു വസ്തുവിനെ മറ്റൊന്നാക്കി മാറ്റാന്‍ കഴിയുമെന്ന് വിശ്വസിച്ചിരുന്നു. ഈ പരിണാമത്തിന് നിശ്ചിത പ്രക്രിയ ആവശ്യമാണെന്നും ചൂട്, തണുപ്പ്, ഈര്‍പ്പം, വരള്‍ച്ച എന്നിവയിലേതെങ്കിലുമൊത്ത അടിസ്ഥാനം അവക്കൊഴിവാക്കാനാകുമെന്നും അദ്ദേഹം അംഗീകരിച്ചു. സത്യത്തില്‍ ഇവയുടെ ആപേക്ഷിക പരിണാമമാണ് ഒരു വസ്തുവിന്റെ ജന്മത്തിന് കാരണമാകുന്നത്. താപവും ഈര്‍പ്പവും ചേര്‍ന്ന് വായുവും, തണുപ്പും വരള്‍ച്ചയും ചേര്‍ന്ന് ഭൂമിയും സൃഷ്ടി കൊള്ളുന്നുവെന്ന് അരിസ്റോട്ടില്‍ വാദിക്കുകയുണ്ടായി.

കച്ചവടത്തിലെന്ന പോലെ രസതന്ത്രത്തിലും അറബികള്‍ ഏറെ തല്‍പരരായിരുന്നു. ഈ ശാസ്ത്രശാഖയിലെ ജ്ഞാനവിസ്മയങ്ങള്‍ അറിഞ്ഞതോടെ അവര്‍ ഉലകം താണ്ടി രസതന്ത്രം സ്വന്തമാക്കി. ഹാജി ഖലീഫ, ഇബ്നു അബീ ഉസ്വൈബിയ്യ തുടങ്ങിയവര്‍ ഭാരതീയ വൈദ്യശാസ്ത്ര ഗ്രന്ഥങ്ങള്‍ അറബിയിലേക്ക് ഭാഷാന്തരം നടത്തി. ഭാരതമന്ന് രസതന്ത്രത്തിന്റെ ഈറ്റില്ലമായിരുന്നു. ഇക്കാലത്താണ് ചാന്ദ്ഘയെന്ന ഭിഷഗ്വരന്‍ സുശ്രുത സിംഹയെന്ന ഇന്ത്യന്‍ കൃതി അറബിയിലേക്ക് വിവര്‍ത്തനം ചെയ്തത്. രസതന്ത്രത്തിന്റെ രഹസ്യം തേടി അന്ന് അറബികള്‍ ഇന്ത്യ വരെ എത്തി. ഭാരതീയ രസതന്ത്രം അഗാധമായി പഠിച്ച മുസ്ലിം പണ്ഡിതനാണ് മഹാനായ അല്‍ബിറൂനി. ഗ്രീസ്, ചൈന എന്നിവിടങ്ങളില്‍ നിന്ന് അറബികള്‍ രസതന്ത്രചിന്തകള്‍ ആവാഹിച്ചു. അരിസ്റോട്ടില്‍ മുമ്പോട്ടുവെച്ച ചതുര്‍ഗുണങ്ങളെയും അവയില്‍ നിന്നുത്ഭൂതമാകുന്ന ചതുര്‍ഭൂതങ്ങളെയും അറബികളും സ്വീകരിച്ച് പല പരിഷ്കരണങ്ങള്‍ക്കും വിധേയമാക്കി. 

ജാബിറുബ്നു ഹയ്യാനെ പോലെയുള്ള രസതന്ത്രശാസ്ത്രജ്ഞരെക്കൊണ്ട് സമ്പുഷ്ടമായിരുന്ന 8-ാം നൂറ്റാണ്ടുതന്നെ ഇത്രമാത്രം പുരോഗതി കൈവരിച്ചിരുന്നുവെങ്കില്‍ യൂറോപ്പ് ഇത് പരിചയപ്പെടുന്നതുതന്നെ നൂറ്റാണ്ടുകള്‍ക്ക് ശേഷമാണ്. 12, 13 നൂറ്റാണ്ടുകളില്‍ അസംഖ്യം അറബി രസതന്ത്ര ഗ്രന്ഥങ്ങള്‍ ലാറ്റിനിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. പരീക്ഷണാത്മകായ രസതന്ത്ര പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന യൂറോപ്യന്‍ ലോഹപ്പണിക്കാര്‍ക്കും ഖനിവിദഗ്ധര്‍ക്കും ഇതേറെ ഗുണകരമായി. അവരിത് കഴിയും വിധം ചൂഷണം ചെയ്തു. പശ്ചിമ യൂറോപ്പില്‍ ഫ്രഡറിക് വഹ്ലര്‍ എന്ന ശാസ്ത്രജ്ഞനാണ് ആദ്യമായി ലവണങ്ങളില്‍ നിന്ന് ലോഹം വേര്‍തിരിച്ചത്. നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ അറബികള്‍ക്കിതില്‍ വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു.

ടീന്‍, ലെഡ്, അയേണ്‍ തുടങ്ങിയ അടിസ്ഥാന മൂലകങ്ങളെ പ്രത്യേക വസ്തുക്കളുമായി കൂട്ടിച്ചേര്‍ത്ത് സ്വര്‍ണമാക്കി മാറ്റാമെന്ന ധാരണയിലായിരുന്നു ജാബിറുബ്നു ഹയ്യാന്‍ പരീക്ഷണങ്ങള്‍ തുടങ്ങിയത്. ആദ്യമായി പരീക്ഷണങ്ങളുടെ പ്രാധാന്യം മനസ്സിലാക്കിയ അദ്ദേഹം ഒരേസമയം സൈദ്ധാന്തിക രസതന്ത്രത്തിലും പ്രായോഗിക രസതന്ത്രത്തിലും ശ്രദ്ധേയനായിരുന്നു. ഏഴ് രാസ സംയുക്തങ്ങള്‍ കണ്ടെത്തിയ ഈ ശാസ്ത്രജ്ഞന്‍ കെമിസ്ട്രി സംബന്ധമായി ഒട്ടേറെ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. 'കിതാബുര്‍റഹ്മാന്‍', 'അസ്സബാഖുശ്ശര്‍ബി', 'കിതാബുത്തജസ്സി' എന്നിവ അതില്‍ ചിലതാണ്. ഇവയില്‍ പലതുമിന്ന് ലാറ്റിന്‍ ഭാഷയില്‍ ലഭ്യമാണ്. ഹാറൂന്‍ റശീദിന്റെ രാജ്യസദസ്സിലെ രസതന്ത്രജ്ഞനായിരുന്ന ഇദ്ദേഹം എല്ലാ സമയവും ഗ്രന്ഥരചനക്കുവേണ്ടി ഉഴിഞ്ഞുവെക്കുകയുണ്ടായി. ഇബ്നുഹയ്യാന്റെ ചെറുതും വലുതുമായ ഗ്രന്ഥങ്ങളുടെ എണ്ണം 3000 ത്തിലേറെ വരുമത്രെ! കൊട്ടാരശാസ്ത്രജ്ഞനായ ഒരാള്‍ക്കെങ്ങനെ ഇത്രയധികം പുസ്തകങ്ങളെഴുതാന്‍ സാധിക്കുമെന്ന് പലരും സംശയിച്ചിട്ടുണ്ട്. '112 കിതാബുകള്‍' എന്ന അമൂല്യ ഗ്രന്ഥമാണ് അദ്ദേഹത്തിന്റെ മാസ്റര്‍ പീസ്. 

സ്വര്‍ണം, വെള്ളി തുടങ്ങിയ ആറ് ലോഹങ്ങളുടെ ഘടന സംബന്ധമായി അദ്ദേഹമൊരു സള്‍ഫര്‍ മെര്‍ക്കുറി തിയറി മുന്നോട്ടുവെച്ചു. സള്‍ഫറിന്റെയും മെര്‍ക്കുറിയുടെയും സ്വഭാവത്തിലും അനുപാതത്തിലുമുള്ള അന്തരം ബന്ധിതമായിട്ടാണ് വ്യത്യസ്ത ലോഹങ്ങള്‍ രൂപം കൊള്ളുന്നതെന്ന് കണ്ടെത്തി. അപ്ളൈഡ് കെമിസ്ട്രിക്ക് മികച്ച സേവനങ്ങള്‍  അവര്‍ സമര്‍പ്പിച്ചിട്ടുണ്ട്. ലോഹ സംസ്കരണം, സ്റീല്‍ നിര്‍മാണം, വസ്ത്രങ്ങള്‍ക്കും ലതറിനും ചായം തേക്കല്‍, വര്‍ണച്ചില്ലുകള്‍ക്കു വേണ്ടി മാംഗനീസ് ഡയോക്സൈഡിന്റെ ഉപയോഗം, സ്വര്‍ണനിറത്തിലുള്ള അയേണ്‍ പിറൈറ്റസിന്റെ ഉപയോഗം എന്നിവ വളരെ പ്രധാനപ്പെട്ടതാണ്. സള്‍ഫ്യൂരിക്, നൈട്രിക്, ഹ്രൈഡ്രോ ക്ളോറിക് തുടങ്ങിയ മിനറല്‍ ആസിഡുകള്‍ തയ്യാറാക്കുന്നതുള്‍പ്പെടെയുള്ള നിരവധി പ്രധാന ഗവേഷണങ്ങള്‍ ജാബിറിന്റേതായാണ് ചരിത്രത്തിലുള്ളത്. 

ചുരുക്കത്തില്‍, നിഗൂഢതകളും അന്ധവിശ്വാസങ്ങളും നിറഞ്ഞ പ്രാചീന ആല്‍കെമിയെ ആധുനിക രസതന്ത്രത്തിന്റെ പാതയിലേക്ക് പരിവര്‍ത്തിപ്പിച്ചത് ജാബിര്‍, റാസി, ഇബ്നുസീന തുടങ്ങിയവരാണ്. ആല്‍ക്കഹോല്‍, അക്വറെജിയ, സിട്രിക് ആസിഡ്, പൊട്ടാസ്യം, സാല്‍അമോണിയക്, സില്‍വര്‍ നൈട്രേറ്റ്, കോറൊസ്സീവ്, സബ്ളിലാറ്റ് തുടങ്ങിയവയുടെ കെഡിറ്റും ഈ അറബികള്‍ക്കു തന്നെ. 
ലോഹസംസ്കരണ രംഗത്ത് അറബികളുടെ സംഭാവനകള്‍ ഏറെ സ്തുത്യര്‍ഹമാണ്. രസതന്ത്രത്തില്‍ ഇന്നും ഉന്നതമായി ഗണിക്കപ്പെടുന്ന ലോഹശുദ്ധീകരണം (ജലൃളലരശീിേ ീള ങലമേഹ) എന്നതിന് മോഡേണ്‍ സയന്‍സ് നല്‍കുന്ന വിശകലനം നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ അറബികള്‍ അതിന് കല്‍പിച്ചിരുന്നു. നാല് മാര്‍ഗങ്ങളായിരുന്നു അറബികള്‍ അതിന് മുമ്പോട്ടുവെച്ചിരുന്നത്. അസംസ്കൃത വസ്തുക്കളുമായി അലിഞ്ഞുചേര്‍ന്ന ഈ ലോഹങ്ങളെ പ്രത്യേകം സജ്ജമാക്കിയ ലബോറട്ടറിയില്‍ വെച്ച് ഈ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുകവഴി ശുദ്ധ ലോഹങ്ങള്‍ ലഭിക്കുമെന്നാണ് അവര്‍ സമര്‍ഥിച്ചിരുന്നത്. ബാഷ്പീകരണം (ഢമുീൌൃശ്വമശീിേ), സ്വേദനം (ഉശശെേഹഹമശീിേ), നീരാവിവല്‍ക്കരണം (ടൌയഹശാമശീിേ), ഘനീകരണം (ടീഹശറശളശരമശീിേ) എന്നിവയാണവ.

ഇന്നും ഈ ശാസ്ത്രത്തില്‍ പല നാമങ്ങളും അറബിച്ചൂരുള്ളതാണെന്നതുതന്നെ, രസതന്ത്രരംഗത്ത് അറബികള്‍ക്ക് സ്വാധീനമുണ്ടായിരുന്നുവെന്നതിന് ശക്തമായ തെളിവാണ്. രസതന്ത്രത്തിലെ സംജ്ഞാവലികളായ ആല്‍കഹോള്‍, ആല്‍ക്കലി, എലിക്സിന്‍, ആലെംബിക്ക് എന്നിവയില്‍ പലതിന്റെയും ഉത്ഭവം അറബിയില്‍ നിന്നാണ്.
മുന്‍കാല സംസ്കാരങ്ങളിലും ആല്‍കമിയുടെ നിഗൂഢതകളെക്കുറിച്ച് വ്യംഗ്യമായെങ്കിലും സൂചനകളുണ്ടായിരുന്നു. അലക്സാണ്ട്രിയന്‍ ആല്‍കമിസ്റുകളോട് അറബികള്‍ക്ക് നല്ല ബന്ധമുണ്ടായിരുന്നുവത്രെ. ചിന്തകള്‍ക്ക് വൈകി ഉയിരൂതപ്പെട്ട പാശ്ചാത്യര്‍ക്ക് ഹെര്‍മസ്-സിഹ്റ്, മന്ത്രവാദം, രാസവിദ്യ-തുടങ്ങിയവ പരിചയപ്പെടുത്തിയതും അറബികള്‍ തന്നെ. ഇവ്വിഷയകമായി അറബിയില്‍ നിരവധി ഗ്രന്ഥങ്ങളുമുണ്ട്. അബുല്‍ മഹ്ശര്‍ സുഹ്റവര്‍ദി, ഇബ്നു അറബി, കശാനി തുടങ്ങിയവര്‍ അറബി ഹെല്‍മറ്റിക് സാഹിത്യത്തിന് അനവധി സംഭാവനകള്‍ നല്‍കിയവരാണ്. അമവീ രാജകുമാരനായിരുന്ന ഖാലിദുബ്നു യസീദും ഒരു പ്രശസ്ത മുസ്ലം ആല്‍കെമിസ്റായിരുന്നു. രസതന്ത്രത്തില്‍ നിരവധി ഗ്രന്ഥങ്ങള്‍ സമൂഹത്തിന് സമര്‍പ്പിച്ച അവരുടെ ഗ്രന്ഥങ്ങളൊന്നും ഇന്ന് നിലവിലില്ല. യൂറോപ്പില്‍ ഗബര്‍ (ഏലയലൃ) എന്നറിയപ്പെടുന്ന ജാബിറുബ്നു ഹയ്യാന്റെ ജാബിറിയന്‍ കോര്‍പ്പസ് എന്ന പുകള്‍പെറ്റ കിതാബു സബ്ഈന്‍, കിതാബുല്‍ മീസാന്‍ തുടങ്ങിയ ഗ്രന്ഥങ്ങളും രസതന്ത്രത്തിന്റെ കാണാക്കയങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

രസതന്ത്രത്തില്‍ ലാറ്റിന്‍ ഭാഷയില്‍ ഇന്ന് ലഭ്യാമയ പ്രധാനപ്പെട്ട ഗ്രന്ഥം 'തുര്‍ബ ഫിലസോഫറ' എന്ന കൃതിയുടെ മൂലം ആദ്യകാല മുസ്ലം ഗ്രന്ഥങ്ങളായിരുന്നു. ഹിജ്റ മൂന്നാം നൂറ്റാണ്ടില്‍ ഉസ്മാനുബ്നു സുവൈദ് രചിച്ചതായിരുന്നു ഇത്. യൂറോപ്യന്‍ നവോത്ഥാന കാലത്ത് ഇതിനേറെ പ്രാധാന്യം ലഭിച്ചു. ഇദ്ദേഹത്തിന്റെ സമകാലീനനായിരുന്ന ദുന്നൂനുല്‍മിസ്വ്രി എന്ന സ്വൂഫിയും ഇവ്വിഷയത്തില്‍ ഗ്രന്ഥരചന നടത്തിയിരുന്നുവത്രെ. ജുനൈദുല്‍ ബഗ്ദാദി, ഹല്ലാജ് തുടങ്ങിയ മഹാന്മാര്‍ക്കും തദ്വിഷയകമായി ഗഹനമായ അറിവുണ്ടായിരുന്നുവെന്നാണ് നിഗമനം.
തെറ്റിദ്ധരിക്കപ്പെട്ടിരുന്ന ആല്‍ക്കമിക്ക് പരിഷ്കാരത്തിന്റെ നൂതന മുഖം നല്‍കി പുറത്തുകൊണ്ടുവന്നത് മുഹമ്മദുബ്നു സകരിയ്യ അര്‍റാസിയാണ്. ഗതകാലമുസ്ളിംകള്‍ക്ക് രസതന്ത്രവുമായുള്ള സമീപനത്തില്‍ നിന്നും തുലോം ഭിന്നമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഈ ശാസ്ത്രശാഖയുടെ അഭൂതപൂര്‍വമായ വളര്‍ച്ചയില്‍ റാസിക്ക് വ്യക്തവും അനിഷേധ്യവുമായ പങ്കുണ്ട്. അവരുടെ കിതാബുസ്സിര്‍റും കിതാബുല്‍ അസ്റാറും തല്‍വിഷയകമായ ഉപരിപഠനഗ്രന്ഥങ്ങളായി ഗണിക്കപ്പെടുന്നു. ലോഹങ്ങളുടെ വര്‍ഗീകരണത്തില്‍ ജാബിറിയന്‍ ആശയങ്ങള്‍ സ്വീകരിച്ച അദ്ദേഹത്തെയാണ് ആധുനിക രസതന്ത്രത്തിന്റെ പിതാവായി സയ്യിദ് ഹുസൈന്‍ നസ്വ്ര്‍ വിശേഷിപ്പിക്കുന്നത്. വസ്തുക്കളുടെ വര്‍ഗീകരണമാണ് രസതന്ത്രത്തിന് റാസി നല്‍കിയ ഏറ്റവും വലിയ സംഭാവന. മുന്‍കാലങ്ങളില്‍ ജാബിറിയന്‍ ചിന്തകള്‍ കോറിയിട്ട രാസപ്രവര്‍ത്തനം സവിസ്തരം പ്രതിപാദിച്ചത് അദ്ദേഹമായിരുന്നു. ആല്‍ക്കെമിയെ വൈദ്യരംഗത്ത് ഉപയോഗപ്പെടുത്തിയതും മറ്റൊരു നേട്ടം തന്നെ. തന്റെ വൈദ്യ-ശാസ്ത്രഗ്രന്ഥമായ കിതാബുല്‍ അസ്റാര്‍ ഇവ്വിഷയകമായ സര്‍വ വിജ്ഞാനകോശമായി പരിഗണിക്കപ്പെടുന്നു.

ഉസാരിദുബ്നു മുഹമ്മദ് അല്‍ഹാസിബാണ് മറ്റൊരു രസതന്ത്രപണ്ഡിതന്‍. തന്റെ 'മനാഫിഉല്‍ അഹ്ജാറില്‍' പലയിനം രത്നങ്ങളുടെയും മറ്റും സ്വഭാവങ്ങള്‍ വിശകലനം ചെയ്യുന്നുണ്ട്. മാത്രമല്ല, ശിഹാബുദ്ദീന്‍ തൈഫാരി എഴുതിയ 'അസ്ഹറുല്‍ അഫ്കാര്‍ ഫീ ജവാഹിരില്‍ അഹ്ജാര്‍' അമൂല്യങ്ങളായ ഇരുപത്തനാല് രക്തനങ്ങളുടെ വില,ശുദ്ധി, പ്രഭവകേന്ദ്രം എന്നിവ പ്രതിപാദിക്കുന്നു. 'കിതാബുല്‍ ഉസ്വൂലില്‍ കബീര്‍' രചിച്ച ഇബ്നു വഹ്ശിയ്യും ഈ ശാസ്ത്രരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചിക്കുകയുണ്ടായി.
ഹിജ്റ 4-ാം നൂറ്റാണ്ടില്‍ ജീവിച്ച് തന്റെ 'കിതാബു മാഇല്‍ വരിഖി വല്‍അര്‍ളിന്നജ്മിയ്യ'(വെള്ളിജലത്തെയും നക്ഷത്രാങ്കിത ഭൂമിയെയും കുറിച്ച ഗ്രന്ഥം)യിലൂടെ ശ്രദ്ധേയനായ ഇബ്നു ഉമൈലിന്റെ സംഭാവനകളും വിസ്മരിക്കാവതല്ല. വിശാരദനും ചരിത്രകാരനുമായിരുന്നു മിസ്കവൈഹിക്കും രസതന്ത്രത്തില്‍ തുറന്ന മനസ്സുണ്ടായിരുന്നു. ചിന്തയിലും ആല്‍ക്കെമിയിലും ജ്ഞാനങ്ങള്‍ തുറന്നുവെച്ച ഇബ്നുസീനയുടെ ഗ്രന്ഥങ്ങളും ഇന്ത്യന്‍ ദര്‍ശനങ്ങള്‍ പഠനത്തിനു വിധേയമാക്കിയ മീര്‍ അബുല്‍ഖാസിം ഫിന്‍ദിസ്കിയുടെ ഗവേഷണങ്ങളും മുസ്ലിം ആല്‍ക്കെമിക്ക് പുരോഗതി കൈവരുത്തി. മുസ്ലിം മുന്നേറ്റ കാലത്ത് രാസപരീക്ഷണങ്ങള്‍ക്ക് അറബികള്‍ ഉപയോഗിച്ചിരുന്ന ഉപകരണങ്ങള്‍ ഇന്നും പലയിടങ്ങളിലായി സൂക്ഷിക്കപ്പെട്ടിരിക്കുന്നു. ഉല്‍പാദനം, സ്വേദനം, ദ്രവീകരണം, ക്രിസ്റീകരണം തുടങ്ങിയവക്ക് സഹായകമായ ഫര്‍ണസ്, അതെനോര്‍, അലെംബിക്, പക്ഷിയുടെ രൂപത്തില്‍ സംവിധാനിച്ച ഇള്‍ട്ടറി ഫ്ളക്സ് എന്നിവ ചില ജീവിക്കുന്ന തെളിവുകള്‍ മാത്രം.

റാസിയെപ്പോലെയുള്ളവര്‍ ആല്‍ക്കെമിയെ ഔഷധ നിര്‍മാണരംഗത്ത് ഉപയോഗപ്പെടുത്തിയതാണ് മുസ്ലിംകളുടെ ഇവ്വിഷയകമായുള്ള ഏറ്റവും വലിയ സംഭാവന. കര്‍പ്പൂരം സ്വേദനം ചെയ്ത വെള്ളം, പ്ളാസ്ററുകള്‍, സിറപ്പുകള്‍, ലേപനങ്ങള്‍ എന്നിവയുടെ വൈദ്യോപയോഗം മുസ്ലിംകളുടെ കണ്ടുപിടുത്തമാണ്. തോല്‍ സംസ്കരണം, പരുത്തിയില്‍ നിന്ന് കടലാസ് നിര്‍മാണം, വെടിമരുന്ന് നിര്‍മാണം തുടങ്ങിയവ ആല്‍ക്കമിസ്റുകളുടെ ശാസ്ത്രീയ പുരോഗതിയിലേക്ക് സൂചന നല്‍കുന്നു. പുളിച്ച അന്നജവും പഞ്ചസാരയും വാറ്റിയെടുത്ത് ആല്‍ക്കഹോളുണ്ടാക്കുന്ന രീതിയും സള്‍ഫ്യൂരിക്കാസിഡിന്റെ നിര്‍മാണരീതിയും റാസി വിവരിച്ചുതരുന്നുണ്ട്. വെടിമരുന്നിന്റെ കണ്ടുപിടുത്തം ഇന്ന് റോജര്‍ ബേക്കണിന്റെ ക്രെഡിറ്റായിട്ടാണ് അറിയപ്പെടുന്നതെങ്കിലും വാസ്തവത്തില്‍ ഇതിന്റെ ഉപജ്ഞാതാക്കള്‍ അറബികളായിരുന്നു. 1342 കാലത്ത് അല്‍ഫോണ്‍സെ ഒമ്പതാമന്‍ മുസ്ലിംകള്‍ക്കുനേരെ നടത്തിയ ആക്രമണം ചെറുക്കാന്‍ മുസ്ലിംകള്‍ വെടിമരുന്നുപയോഗിച്ചിരുന്നുവെന്നാണ് ചരിത്രം.

കൂഫയിലാണ് രസതന്ത്രം ഏറെ ശക്തി പ്രാപിച്ചത്. ലെഡ്, തകരം, ഇരുമ്പ്, കോപ്പര്‍ എന്നിവയില്‍ പഠനം നടത്തിയ കൂഫക്കാര്‍ ഇതിന്റെ ആഴിയിലേക്കിറങ്ങി. പരീക്ഷണങ്ങള്‍ക്കു വേണ്ടി ലാബുകളുണ്ടാക്കി. കൂഫയുടെ പതനത്തിനു രണ്ട് നൂറ്റാണ്ടിനു ശേഷം തെരുവ് കുഴിച്ചപ്പോള്‍ ലബോറട്ടറിയുടെ തകര്‍ന്ന ഭാഗങ്ങളും മനോഹരമായി കൊത്തുപണി ചെയ്തൊരു പാത്രവും അതില്‍ വലിയൊരു കഷ്ണം സ്വര്‍ണവും കണ്ടെടുക്കുകയുണ്ടായി. നാമിന്ന് ഉപയോഗിക്കുന്ന പല കെമിക്കല്‍ കോമ്പൌണ്ടുകളുടെ ക്രെഡിറ്റും അറബികള്‍ക്കുതന്നെയാണ്. പാശ്ചാത്യ ലോകം പോലും അവര്‍ക്കിത് അംഗീകരിച്ചുനല്‍കാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. എല്ലാ നിലക്കും പുരോഗമിച്ച ആധുനിക യുഗത്തില്‍ പോലും കെമിസ്ട്രിയില്‍ ലോകത്തറിയപ്പെടുന്ന ഇരുപത്തിരണ്ട് പ്രമുഖഗ്രന്ഥങ്ങളില്‍ നാലെണ്ണം എട്ടാം നൂറ്റാണ്ടില്‍ ജീവിച്ച മുസ്ലിം രസതന്ത്രജ്ഞന്‍ ജാബിറുബ്നു ഹയ്യാന്റെതായാണ് അംഗീകരിക്കപ്പെടുന്നത്. പതിനാലാം നൂറ്റാണ്ടിനു ശേഷം ഇവരുടെ കൃതികള്‍ക്ക് ഏഷ്യയിലും യൂറോപ്പിലും ഏറെ ജനപ്രീതി ലഭിക്കുകയുണ്ടായി. കെമിസ്ട്രിയുടെ മുഖ്യഘടകങ്ങളായ നീറ്റല്‍ (ഇമഹരശിമശീിേ), തരംതിരിക്കല്‍ എന്നിവ ജാബിര്‍തന്നെ ശാസ്ത്രീയമായി വ്യാഖ്യാനിച്ചിരുന്നു. 

അഗ്നി തുപ്പുന്ന ആയുധങ്ങള്‍ ഇക്കാലത്തുതന്നെ നിലവിലുണ്ടായിരുന്നു. ചൈനക്കാരാണ് ഇതിന്റെ പിന്നിലെന്ന് പറയപ്പെടുന്നുവെങ്കിലും മുസ്ലിംകളാണ് ആദ്യമായി ഉപയോഗിച്ചിരുന്നത് എന്നതിന് ചരിത്രം തെളിവാണ്. 13-ാം നൂറ്റാണ്ടിന്റെ അവസാനം ഹസനുരിമാഹ് എഴുതിയ ഗ്രന്ഥത്തില്‍ അവരന്നുപയോഗിച്ചിരുന്ന പല അഗ്നിആയുധങ്ങളെക്കുറിച്ചും വിവരം നല്‍കുന്നുണ്ട്. നിര്‍ഗളിച്ച് ചുട്ടുചാമ്പലാക്കുന്ന ഗോളമെന്നാണ് ഇതിലെ പരാമര്‍ശം. ഇബ്നുഖല്‍ദൂനും ഇക്കാലത്ത് പുരോഗമിച്ചുവന്ന ആയുധങ്ങളെപ്പറ്റി സൂചന നല്‍കുന്നു. ഇരുമ്പില്‍ നിന്ന് രൂപപ്പെടുത്തിയെടുത്ത കല്ലുകള്‍ ശത്രുവിനുനേരെ എയ്തുവിടുന്ന ഉപകരണങ്ങളെപ്പറ്റിയും അദ്ദേഹം പരാമര്‍ശിക്കുന്നുണ്ട്. ആധുനികജ്ഞാനത്തെപ്പോലും വെല്ലുവിളിക്കുന്ന രസതന്ത്രത്തിലെ അറബികളുടെ സംഭാവനകള്‍ അനുപമവും നിസ്സീമവും തന്നെ. ഇന്ന് പോലും ഈ വിഷയത്തില്‍ യൂറോപ്പിന് വരുന്ന ശങ്കകള്‍ക്കു മുമ്പില്‍ റഫറന്‍സായി പ്രവര്‍ത്തിക്കുന്നത് അവരുടെ ഗ്രന്ഥങ്ങളും വിജ്ഞാനകോശങ്ങളുമാണ്.

മനഃശാസ്ത്രം

മനുഷ്യരുടെയും ജന്തുക്കളുടെയും പെരുമാറ്റങ്ങളിലൂടെ ആവിഷ്കൃതമാകുന്ന ആന്തരസത്തകളെപ്പറ്റിയുള്ള വിജ്ഞാന ഭാഗമാണ് മനശ്ശാസ്ത്രം (ജ്യരവീഹീഴ്യ). ഇതരശാസ്ത്രശാഖകളിലെന്ന പോലെ മനശ്ശാസ്ത്രത്തിലും അറബികള്‍ നല്‍കിയ സംഭാവനകള്‍ നിസ്സീമമാണ്. 'ഇല്‍മുന്നഫ്സ്' എന്ന് അറബിയില്‍ വിളിക്കുന്ന ഈ ശാസ്ത്രശാഖ ഇന്നത്തെ സൈക്കോളജിയേക്കാള്‍ വിപുലമാണത്രെ. സചേതനമായ എല്ലാറ്റിന്റെയും എല്ലാതരത്തിലുമുള്ള സ്വഭാവ പെരുമാറ്റ രീതിയെ കുറിക്കുന്ന ഈ ശാസ്ത്രം ഇസ്ലാമികമായി നിര്‍വചിക്കുമ്പോള്‍ വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞ 'നഫ്സ്' എന്ന പദം വ്യവര്‍ത്തിക്കലാണ്. ഇമാം ഗസ്സാലി(റ) പെരുമാറ്റപഠനം എന്നാണിതിനെ വിശേഷിപ്പിച്ചത്. നൂറ്റാണ്ടുകള്‍ക്ക് ശേഷം 1950 ല്‍ ജര്‍മന്‍ പ്രൊഫസറായ നോഡോള്‍ഫ് ജെ. ക്ളീന്യൂസ് ഇതിന് മാനസിക പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പഠനം എന്ന് വിശേഷിപ്പിച്ചെന്നുമാത്രം. ആദ്യകാലങ്ങളിലിത് ആത്മാവിനെക്കുറിച്ച് മാത്രമുള്ള പഠനമായിരുന്നു. ആത്മാവ്, യുക്തിചിന്ത എന്നര്‍ഥമുള്ള സൈക്ക്, ലോഗോസ്എന്നീ രണ്ട് ഗ്രീക്ക് പദങ്ങളില്‍ നിന്നുള്ള സൈക്കോളജിയുടെ നിഷ്പത്തി തന്നെ ഇതിലേക്കാണ് സൂചന നല്‍കുന്നത്.

സചേതനവും അചേതനവുമായ വസ്തുക്കളുടെ പെരുമാറ്റമെന്ന നിലയില്‍ പ്രകൃത്യായുള്ള ദൈവികപ്രകാശനത്തെ കുറിച്ച പഠനമാണ് ഇസ്ലാമിക മനശ്ശാസ്ത്രം. പെരുമാറ്റരീതിയെക്കുറിച്ചുള്ള പഠനം ജീവിതം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന പ്രക്രിയയാണ്. വികാരങ്ങള്‍, അനുഭൂതികള്‍, ആശ, അഭിലാഷം തുടങ്ങി ബോധതലത്തിലും അബോധതലത്തിലും ഉള്‍പ്പെട്ട കാര്യങ്ങള്‍ ഈ പഠനപരിധിയില്‍ പെടുന്നു. ഇസ്ലാമിക മനഃശാസ്ത്രത്തിന് ഏറ്റവും വലിയ മാതൃക വിശുദ്ധ ഖുര്‍ആന്‍ തന്നെ. പ്രവാചകന്മാരെല്ലാം തങ്ങളുടെ സമൂഹത്തെ ഇസ്ലാമിലേക്ക് ക്ഷണിച്ച ശൈലി ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. വിഗ്രരാഹാധകരുടെ ചിന്താശക്തിയുയര്‍ത്താന്‍ കുട്ടിവിഗ്രഹങ്ങളുടച്ച് വലുതിന്റെ കഴുത്തില്‍ കോടാലി കെട്ടിയതും ചോദിച്ചപ്പോള്‍ വലിയതിനോട് ചോദിച്ചുകൊള്ളാന്‍ പറഞ്ഞതും ഖുര്‍ആനിലെ മനഃശാസ്ത്രസൂചനയുടെ നിദര്‍ശനങ്ങളാണ്. യുക്തിവിചാരത്തിന് പ്രാധാന്യം നല്‍കിയിരുന്ന അവര്‍ മതവിരുദ്ധതയില്‍ ഹൃദയം പൂണ്ട സമൂഹത്തിനു മുമ്പില്‍ നക്ഷത്രങ്ങളെയും സൂര്യനെയും ചന്ദ്രനെയും ദിവ്യസ്ഥാനത്ത് പ്രതിഷ്ഠിക്കുകയും അവ മറഞ്ഞപ്പോള്‍ അസ്തമിക്കുന്നത് ദൈവമാകാന്‍ കൊള്ളില്ലെന്നും അസ്തമിക്കാത്ത അജയ്യ ശക്തിയാണ് തന്റെ നാഥനെന്ന് പറഞ്ഞതും അനുയായികളുടെ യുക്തിവിചാരം തട്ടിയുണര്‍ത്താനായിരുന്നു. അപരന്റെ മനസ്സറിഞ്ഞുള്ള ഇത്തരം പ്രസ്താവനകള്‍ ഖുര്‍ആനിന്റെയും തിരുസുന്നത്തിന്റെയും നിത്യസ്വഭാവമാണ്. ഇസ്ലാമിക മനഃശാസ്ത്രത്തിന്റെ ഉത്ഥാനകഥയുടെ അനുസ്യൂതതയാണിവിടെ.

ആധുനിക മനഃശാസ്ത്രം അപഗ്രഥനത്തിന് വിധേയമാക്കുമ്പോള്‍ ഇസ്ലാമിക മനഃശാസ്ത്രത്തിന്റെ വളര്‍ച്ചയും വികാസവും ഇന്ന് കാണാന്‍ കഴിയില്ല. നാമിന്ന് അഭിമുഖീകരിക്കുന്ന മനഃശാസ്ത്രം യൂറോപ്യന്‍ താല്‍പര്യം പോലെ മെനഞ്ഞെടുത്തതാണ്. യൂറോപ്യന്റെ കൈയിലെ ഇന്നത്തെ മനഃശാസ്ത്രം സോക്രട്ടീസിനെയും അരിസ്റോട്ടിലിനെയും പ്ളാറ്റോയെയും മുക്തകണ്ഠം പ്രശംസിക്കുന്നു. അതേ സമയം, ഗ്രീക്കില്‍ നിന്നും തുടങ്ങി യൂറോപ്യന്‍ കരങ്ങളിലെത്തുന്നതിനിടയിലെ പുരോഗമനഘട്ടത്തെക്കുറിച്ച് എവിടെയും ചര്‍ച്ച ചെയ്യപ്പെടുന്നില്ലതാനും.
ഖുര്‍ആനിലെ മനഃശാസ്ത്ര പ്രഘോഷണങ്ങളെ ഏറ്റുപിടിച്ചായിരുന്നു മുസ്ലിം മനഃശാസ്ത്രജ്ഞര്‍ അതിന്റെ ധ്വജവാഹകരായി മാറിയത്. മധ്യകാല തത്ത്വജ്ഞാനികളായിരുന്ന അല്‍കിന്ദി, ഇബ്നുസീന, ഇബ്നുബാജ, ഇബ്നുഥുഫൈല്‍, ഇമാം ഗസ്സാലി, ഇബ്നുഖല്‍ദൂന്‍ തുടങ്ങിയവര്‍ മനസ്സിനെക്കുറിച്ച് പഠിക്കുകയും അഭിപ്രായപ്രകടനങ്ങള്‍ നടത്തുകയും ചെയ്തവരാണ്. പ്രാചീന മനസ്സിന്റെ സത്തയെക്കുറിച്ച് പഠനം നടത്തിയ ഇവര്‍ മനസ്സുമായി ബന്ധപ്പെട്ട വികാരം, ചിന്ത, ഭാവന, പഠനക്രിയ, ഓര്‍മ, മറവി എന്നിവയെക്കുറിച്ചും വെളിച്ചമേകി.

മനഃശാസ്ത്ര വിശകലനത്തില്‍ നഫ്സും ഹൃദയവുമാണ് കടന്നുവരുന്നത്. കാരണം, അവിടെയാണ് ഭാവങ്ങളുടെ വ്യതിയാനവും ഉത്ഥാനപതനവും സംഭവിക്കുക. ഇവിടെ നഫ്സ് മൂന്നായി പകുക്കപ്പെട്ടിരിക്കുന്നു. ആജ്ഞാപക മനസ്സ്, പ്രശാന്ത മനസ്സ്, ആക്ഷേപക മനസ്സ് എന്നിവയാണവ.  എന്നാല്‍ മുസ്ലിം മനഃശാസ്ത്രജ്ഞരുടെ ജ്ഞാനദര്‍പ്പണത്തില്‍ നഫ്സ് രണ്ട് വിധമാണ്-ഹൃദയവും മനസ്സും. ആധുനിക മനഃശാസ്ത്രം ഇത്ര പുരോഗമിച്ചിട്ടും വ്യവസ്ഥാപിത ശാസ്ത്രമെന്ന നിലക്ക് മനഃശാസ്ത്രം പിറകിലാണ്. കാരണം, ഭൌതിക ദര്‍പ്പണത്തില്‍ ഇതിന് പ്രായമേറെ കുറവാണ്. എന്നാല്‍,  ജ്ഞാനകുതുകികളായിരുന്ന മുസ്ലിം ദാര്‍ശനികരും സ്വൂഫികളും പതിനൊന്ന് നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ  ഈ രംഗത്ത് അദ്വിതീയമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. സ്വൂഫികള്‍ മനുഷ്യമനസ്സിന്റെ ചികിത്സകരായിരുന്നു. മനോരോഗ ചികിത്സയില്‍ അവര്‍ക്ക് ഗണ്യമായ സ്ഥാനമുണ്ട്. മനസ്സംസ്കരണ ഗ്രന്ഥങ്ങള്‍ക്കും അനതിസാധാരണമായ പങ്കുണ്ട്. കറപങ്കിലമായ ഹൃദയം വിമലീകരിക്കുകയാണവ. ഈജിപ്ത് പണ്ഡിതന്‍ അബ്ദുല്‍കരീം ഉസ്മാന്റെ 'അദ്ദിറാസത്തുന്നഫ്സിയ്യ ഇന്‍ദല്‍ മുസ്ലിമീന്‍' എന്ന ഗ്രന്ഥം മനഃശാസ്ത്ര സിദ്ധാന്തങ്ങളുടെ ക്രോഡീകരണമാണ്. മുസ്ലിം മനഃശാസ്ത്രത്തിന്റെ വൈജ്ഞാനിക വൈപുല്യം ഇതില്‍ അനാവൃതം ചെയ്യപ്പെട്ടിട്ടുണ്ട്. മനുഷ്യന്റെ സര്‍വ വികാരങ്ങളുടെയും ഊഷരഭൂമിയാണ് മനസ്സ്. ഇത് സ്ഫുടം ചെയ്തെടുക്കലാണ് മനഃശാസ്ത്രത്തിന്റെ ആത്യന്തിക ലക്ഷ്യം. തന്റെ സാമൂഹിക പശ്ചാത്തലവുമായി അഭേദ്യമായ ബന്ധമുണ്ട് ഇതിന്. ഒരു ശാസ്ത്രമെന്ന നിലക്ക് വര്‍ഷങ്ങളോളം ചര്‍ച്ച ചെയ്യപ്പെടാതെ കിടന്ന ഈ ജ്ഞാനശാഖ യൂറോപ്പിനൊരു നൂതന സംരംഭമാണ്.

ആത്മാവ്, മനസ്സ്, ബുദ്ധി, സ്വപ്നം, ദിവ്യമായ അന്തര്‍ജ്ഞാനം, അമാനുഷിക സിദ്ധി, സ്വൂഫികളുടെ സിദ്ധി എന്നിവയെക്കുറിച്ചെല്ലാം മുസ്ലിം ശാസ്ത്രം ചര്‍ച്ച ചെയ്തിട്ടുണ്ട്. സ്വൂഫിസത്തിലാണ് വ്യക്തമായും മനഃശാസ്ത്ര സൂചനകള്‍ ലഭിക്കുന്നത്. മനുഷ്യനെ മനസ്സിലാക്കി സാമൂഹിക തലത്തില്‍ സംസ്കൃതനായി വാഴാന്‍ ഇത് പ്രേരിപ്പിക്കുന്നു. മനുഷ്യമനസ്സിന്റെ പല സൂചനകളും ഖുര്‍ആനിലുണ്ട്. പക്ഷേ, അത് മനഃശാസ്ത്രമല്ല. ഊഹം, സന്ദേഹം, സ്വാര്‍ഥത തുടങ്ങിയവ മനസ്സിന്റെ വാസനകളാണ്. തിന്മയില്‍ അധിഷ്ഠിതമാണ് മനുഷ്യന്‍. ഇതുതന്നെയാണ് മനഃശാസ്ത്രത്തിന്റെ കേന്ദ്രവും.
ആത്മാവ് കേവലാസ്തിത്വമാണെന്നും ശരീരത്തില്‍ നിന്ന് വേറിട്ടുനില്‍ക്കാന്‍ അതിന് കഴിയുമെന്നും കിന്‍ദി പറയുന്നു. ശരീരമാകുന്ന അസ്ഥിപഞ്ജരത്തില്‍ തളച്ചിടപ്പെട്ടിരിക്കുകയാണതിപ്പോള്‍. ഈ ഭൌതിക ബന്ധം അറുക്കപ്പെടുന്നതോടെ ആത്മാവിന്റെ സ്വാതന്ത്യ്രം കൂടുകയായി. അഭൌതിക ലോകം വരെ അത് വിഹരിക്കും. ആത്മാവിന്റെ ബന്ധവിച്ഛേദനത്തിന്റെ ഇല്ലായ്മയാണ് സ്വപ്നങ്ങള്‍ക്ക് നിമിത്തമാകുന്നത്. ഉറങ്ങുന്ന പജ്ഞരത്തിലെ ഉറങ്ങാത്ത പക്ഷിയാണ് ആത്മാവ്. കിന്‍ദിയുടെ 'രിസാലത്തുന്‍ ഫില്‍അഖ്ല്‍' ധൈഷണിക കെട്ടിക്കുടുക്കുകളഴിച്ച് ഈ രംഗത്ത് അനുപമ സംഭാവനകള്‍ നല്‍കി. വിളഞ്ഞുനിന്ന പാശ്ചാത്യ ചിന്തയില്‍ വരെ ഈ കൃതി സ്വാധീനം നേടി. ഗ്രീക്ക് ചിന്തകളെ ഇസ്ലാമിക ജ്ഞാനവുമായി സമരസപ്പെടുത്താനുള്ള ശ്രമമാണ് അല്‍കിന്ദി ഇതില്‍ നടത്തുന്നത്.

ശരീരമാസകലം നിയന്ത്രിക്കുന്ന ഒരു പരമസത്തയാണ് നഫ്സ്. ആത്മാവുമായി അതിന് അഭേദ്യ ബന്ധമുണ്ട്. മനുഷ്യന്റെ സ്വഭാവ വ്യതിയാനങ്ങള്‍ മനസ്സിനെ ആശ്രയിച്ചിരിക്കുന്നു. ഭൂരിപക്ഷം മുസ്ലിം ദാര്‍ശനികന്മാരും മനഃശാസ്ത്ര പഠനം മനസ്സിനെയും ബുദ്ധിയെയും വിവരിക്കുന്നതില്‍ ചുരുക്കുകയായിരുന്നു. മുസ്ലിംകളില്‍ നിന്നുള്ള കൈമാറ്റശേഷം പാശ്ചാത്യരില്‍ വികാസം തുടങ്ങിയ ഈ ശാസ്ത്രം കൂടുതലും മനുഷ്യമനസ്സിനെ ഗ്രസിക്കുന്ന രോഗചികിത്സക്കായിരുന്നു ഉപയോഗിച്ചിരുന്നത്. പക്ഷേ, ദൈവസ്മരണയാണ് മനസ്സമാധാനത്തിന്റെ വഴിയെന്ന് ഇവരംഗീകരിക്കുന്നില്ല. നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഇബ്നുസീന മനഃശാസ്ത്രത്തിന് നല്‍കിയ സംഭാവനകള്‍ ഇന്നും മുഖ്യമായിത്തന്നെ അവശേഷിക്കുന്നു. 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഫ്രാന്‍സ് ഗാള്‍ (എൃമിരല ഏമഹഹ) അതിഗഹനമായൊരു പഠനം നടത്തി. പക്ഷേ, ഇയാള്‍ പുറത്തുവിട്ട റിസള്‍ട്ട് നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ ഇബ്നുസീന തന്റെ ഗ്രന്ഥത്തിലെഴുതിവെച്ചിരുന്നു. ഇബ്നുസീനയുടെ കാലം വരെ മനഃശാസ്ത്രത്തില്‍ വന്‍ പഠനങ്ങളൊന്നും നടന്നിരുന്നില്ല.

പാശ്ചാത്യമനഃശാസ്ത്രം ശരീരപഞ്ജരത്തോടു മാത്രമേ ബന്ധിക്കുന്നുള്ളൂ. എന്നാല്‍ മുസ്ലിം തത്ത്വചിന്തകള്‍ മുന്നോട്ടുവെച്ച മനഃശാസ്ത്രത്തിന് ഭൌതിക ശരീരബന്ധങ്ങള്‍ക്കുപരി അഭൌതികമായ ബന്ധങ്ങളുമുണ്ടായിരുന്നു. ശരീരഘടകമുള്ളതോടൊപ്പം മനസ്സിന്റെ അമിതകൊതികള്‍ കടിച്ചിറക്കുന്നവരാണ് ജ്ഞാനികള്‍ (ആരിഫുകള്‍). ഇബ്നുസീനയുടെ അഭിപ്രായമാണിത്. പ്രവാചകരും ജ്ഞാനികളും അദൃശ്യജ്ഞാനമുള്ളവരാണ്. മനുഷ്യമനസ്സിന് സമ്പൂര്‍ണത കൈവന്നാല്‍ അഭൌമശക്തികളില്‍ നിന്ന് ജ്ഞാനമാവാഹിക്കാനാകുമെന്നും ഇബ്നു സീന വിലയിരുത്തുന്നു.

തത്ത്വചിന്തകനും ഖുര്‍ആന്‍ വ്യാഖ്യാതാവുമായ ഇമാം റാസി(റ)യുടെ 'കിതാബുന്നഫ്സി വര്‍റൂഹ്' മനഃശാസ്ത്രം അനാവരണം ചെയ്യുന്നുണ്ട്. മനസ്സിനെ ആത്മാവിന്റെ പര്യായമായാണ് റാസി(റ) വീക്ഷിക്കുന്നത്. ഉറക്കത്തില്‍ ശരീരം അശ്രദ്ധമെങ്കിലും മനസ്സ് ജാഗ്രതയോടെ നിലനില്‍ക്കുന്നു. അതുകൊണ്ടാണ് ഉറക്കത്തില്‍ ഭാവിയില്‍ വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് മനസ്സിന് അറിവുണ്ടാകുന്നത്. ആദം നബി(അ)ന്റെ സൃഷ്ടിപ്പിനെക്കുറിച്ച് പറയവെ 'എന്റെ റൂഹില്‍ നിന്ന് ഞാന്‍ അവനിലൂതി' എന്ന് അല്ലാഹു പറഞ്ഞത് തെളിവായെടുത്ത് റാസി(റ) പറയുന്നത്, ആത്മാവും ശരീരവും വ്യത്യസ്തമാണെന്നാണ്. ഹൃദയമാണ് ശരീരത്തിന്റെ കേന്ദ്രം. ശരീരത്തില്‍ നിന്ന് വ്യതിരിക്തമാണ് മനസ്സ്. ശരീരവുമായി അതിന് ബന്ധമുണ്ടെന്നു മാത്രം. അഥവാ മനസിന്റെ സത്ത രാജാവും ശരീരം രാജ്യവുമാണ്. ഈ രാജ്യത്ത് കാണപ്പെടുന്നതും കാണപ്പെടാത്തതുമായ രണ്ട് സൈന്യമാണ് ബാഹ്യേന്ദ്രിയങ്ങളും ആന്തരിക ശക്തികളും. ശരീരത്തില്‍ മനസ്സിന്റെ സ്ഥാനം ഗവര്‍ണറുടേതാണ്. ശക്തികളും അവയവങ്ങളുമാണ് രാജ്യം. ബുദ്ധിശക്തി മാര്‍ഗനിര്‍ദേശകനും. വൈകാരികശക്തി പട്ടണത്തില്‍ നിന്ന് ഭക്ഷണം അന്വേഷിക്കാന്‍ നിയുക്തനായ ഭൃത്യനാണ്. ക്രോധശക്തി നഗരപാലകനും. വികാരങ്ങളാണ് മനുഷ്യനെ രോഗിയാക്കുന്നത്. അര്‍ഥാശയും അമിതാഗ്രഹവും മനസിന്റെ സമനില അവതാളത്തിലാക്കുന്ന രണ്ട് ഹിംസ്ര ജീവികളാണ്. ലുബ്ധത മര്‍ത്യനെ പരുഷഹൃദയനും കഠിന മനസ്കനുമാക്കുന്നു. പെട്ടെന്നുവരുന്ന സന്തോഷങ്ങളും വിഭ്രാന്തികളും മനസിനെ ഭ്രാന്തലോകത്തേക്ക് നയിക്കുന്നു. നിസ്സാരതയില്‍ നിന്ന് തുടങ്ങി ജീവനഷ്ടത്തില്‍ വരെ കലാശിക്കുന്ന ഇത്തരം രോഗങ്ങള്‍ക്ക് മഹാനായ ഇമാം റാസി പ്രതിവിധി നിരത്തിയിട്ടുണ്ട്. ഭൌതികവും ആധ്യാത്മികവുമായ സരണികളാണവ.

പ്രശസ്ത മധ്യകാല മുസ്ലിം ചിന്തകനായ ഇബ്നുബാജ മനഃശാസ്ത്ര സംബന്ധമായ തന്റെ 'കിതാബുന്നഫ്സ്', 'രിസാലത്തുല്‍ ഇത്തിസ്വാല്‍' തുടങ്ങിയവയില്‍ സൂചിപ്പിക്കുന്നത് മനഃശാസ്ത്രം സകല ഭൌതികവിജ്ഞാനങ്ങളേക്കാള്‍ ഉന്നതമാണെന്നാണ്. കാരണം, എല്ലാ ശാസ്ത്രങ്ങളും ഇതുമായി നിറഞ്ഞ ബന്ധമുണ്ട്. മനഃശാസ്ത്രമില്ലാതെ ഇതരശാസ്ത്രങ്ങളുടെ അടിസ്ഥാനം ഗ്രഹിക്കുക തന്നെ അസാധ്യമാണ്. സ്വന്തം മനസിനെക്കുറിച്ച് അജ്ഞനാണെങ്കില്‍ അപരന്റെ മനസിനെക്കുറിച്ച് എന്തറിയാന്‍ എന്നാണ് ഇബ്നുബാജ ചോദിക്കുന്നത്. മനസിന്റെ അനിവാര്യതയാണ് ശരീരം. മനസോടുകൂടിയ ശരീരമുണ്ടെങ്കില്‍ അവിടെ ആത്മാവുമുണ്ടാകുന്നു. ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍.

ഇമാം ഗസ്സാലി(റ) സ്വൂഫികളുടെ മനഃശാസ്ത്ര മുഖമായിരുന്നു ലോകര്‍ക്ക് പരിചയപ്പെടുത്തിയത്. മനസിന്റെ സത്തയെക്കാള്‍ ഭാവനക്ക് പ്രാമുഖ്യം നല്‍കിയ അവര്‍ നഫ്സിന് നല്‍കിയ നിര്‍വചനം ഇബ്നുസീനയുടെയും അരിസ്റോട്ടിലിന്റെയും ചിന്തയോട് ഏറെ സാദൃശ്യം പുലര്‍ത്തിയിരുന്നു. കാലങ്ങള്‍ക്കു ശേഷം വന്ന 'ഹുജ്ജത്തുല്ലാഹില്‍ബാലിഗ'യില്‍ വരെ ശാഹ് വലിയ്യുല്ലാഹിദ്ദഹ്ലവി മനഃശാസ്ത്രത്തിന്റെ കാണാമൂലകള്‍ വ്യാവര്‍ത്തിച്ച് ചര്‍ച്ച ചെയ്യുന്നുണ്ട്.

അരിസ്റോട്ടിലിന്റെ അഭിപ്രായത്തില്‍ ഹൃദയമാണ് ആത്മാവിന്റെ ആസ്ഥാനം. പ്ളാറ്റോ ഇവിടെ മൂന്നുതരം ആത്മാവുകളുണ്ടെന്നും അവയില്‍ ചിന്താശേഷിയുള്ള ആത്മാവാണ് മനുഷ്യന്റേതെന്നും നിശ്ചയിച്ചു. മധ്യകാലത്തുതന്നെ അറബികള്‍ ഈ ശാസ്ത്രം തിരിച്ചറിഞ്ഞുവെങ്കിലും യൂറോപ്യര്‍ വളരെ വൈകിയാണ് മനസ്സിലാക്കിയത്. 1879 ല്‍ വില്യം വൂണ്‍ഡ് മനഃശാസ്ത്രസംബന്ധമായി ലെവ്സിഗ് യൂണിവേഴ്സിറ്റിയില്‍ ഒരു പരീക്ഷണം നടത്തുകയുണ്ടായി. ഇതോടെയാണ് ഇവര്‍ക്കിടയില്‍ ഈ ശാസ്ത്രശാഖ വികസിച്ചുതുടങ്ങുന്നത്.

മനഃശാസ്ത്രം പുരോഗമിച്ചുതുടങ്ങിയതോടെ മാനസികരോഗങ്ങള്‍ക്കും ചിന്താപരമായ പ്രതിവിധികള്‍ മനസ്സിലാക്കപ്പെട്ടു. അലിയുത്ത്വബ്രി തന്റെ 'ഫിര്‍ദൌസുല്‍ ഹിക്മ' (ജമൃമറശലെ ീള ണശറീാെ) യില്‍ ഇത്തരം രോഗങ്ങള്‍ക്ക് പ്രതിവിധി നിശ്ചയിച്ചിട്ടുണ്ട്. ഇസ്ഹാഖുബ്നു ഇംറാനും റാസിയും തദ്വിഷയകമായി ഗ്രന്ഥങ്ങള്‍ രചിച്ചു. ദുഃഖം, ദേഷ്യം, വെറുപ്പ് തുടങ്ങിയവ മനസിനെ അല്‍പാല്‍പമായി കാര്‍ന്നുതിന്നുന്ന രോഗങ്ങളാണെന്നും അവരെഴുതി. ഇബ്നുസീനയും തന്റെ ഖാനൂനില്‍ മനഃശാസ്ത്രത്തെക്കുറിച്ചും അതിലെ വൈകല്യം കാരണം നേരിടുന്ന ആത്മത്തകര്‍ച്ചകളെക്കുറിച്ചും വിവരിക്കുന്നുണ്ട്. അവക്ക് പരിഹാരവും നിര്‍ദ്ദേശിക്കുന്നു. 

ഇബ്നുസീനയുടെ മനഃശാസ്ത്രചികിത്സാസംബന്ധമായി ഒരു കഥയുണ്ട്. ഒരിക്കല്‍ എന്തോ കണ്ട് ഭയന്ന് കൈകള്‍ക്ക് ചലനശേഷി പോലും നഷ്ടപ്പെട്ട ഒരു യുവതിയെ ഇദ്ദേഹത്തിനു മുമ്പില്‍ ഹാജറാക്കി. അവളെ വീക്ഷിച്ച ഇബ്നുസീനക്ക് രോഗം പിടികിട്ടി. തിങ്ങിനിന്ന ജനക്കൂട്ടത്തിനിടയില്‍ അവളെ നിറുത്തി. അവള്‍ പേടിച്ചു. ലജ്ജയില്‍ മുങ്ങി. ഓര്‍ക്കാപ്പുറത്ത് അവളുടെ ശിരോവസ്ത്രം വലിച്ചു. ലജ്ജയില്‍ മാത്രം മനസ്സ് കേന്ദ്രീകരിച്ചിരുന്ന അവള്‍ അറിയാതെ കൈയുയര്‍ത്തി വസ്ത്രം പിടിച്ചു. നിശ്ചലമായിരുന്ന അവളുടെ കരങ്ങള്‍ ചലിച്ചുതുടങ്ങി. രോഗം ഭേദമായി.

മറ്റൊരിക്കല്‍ ബുവൈഹിദ് രാജകുടുംബത്തിലെ ഒരു രാജ്ഞിക്ക് പിശാചുബാധയേറ്റു. പശുവിന്റെ സ്വഭാവം. ഭക്ഷണം കഴിക്കുന്നില്ല. ശരീരം ശോഷിച്ചു. തന്നെ അറുക്കാന്‍ അവള്‍ ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു. വിവരം ഇബ്നുസീനയുടെ അടുത്തെത്തി. രാജ്ഞിയെ ഹാജറാക്കി. പരിശോധിച്ചശേഷം മനഃശാസ്ത്രപരമായി ചികിത്സിക്കാന്‍ തീരുമാനിച്ചു. കശാപ്പുകാരന്‍ വരുന്നുണ്ടെന്ന് പറയാന്‍ ഒരാളെ ചുമതലപ്പെടുത്തി. അയാളങ്ങനെ പറഞ്ഞുകൊണ്ടിരുന്നു. കശാപ്പിനെന്ന ഭാവേന തറയില്‍ കിടന്നിരുന്ന അവളുടെയടുത്തേക്ക് ഇബ്നുസീന ചെന്നു. ഏതോ ഒരു ബോധം പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന അവള്‍  അവ്യക്തമായി എല്ലാം അറിയുന്നുണ്ടായിരുന്നു. കശാപ്പുകാരന്‍ പറഞ്ഞു: 'ഛെ! ഇതുകൊള്ളില്ല. ഇത്ര ശോഷിച്ച പശുവിനെ എങ്ങനെ അറുക്കും? ശരീരം കൊഴുക്കട്ടെ... പിന്നെ നോക്കാം.' എല്ലാം അബോധാവസ്ഥയില്‍ ശ്രവിച്ച രാജ്ഞിയുടെ മാനസികാവസ്ഥ നോര്‍മലായി... താനൊരു മനുഷ്യനാണെന്ന ബോധം കൈവന്നു. മനഃശാസ്ത്രത്തിന്റെ യഥാര്‍ഥ മുഖം കണ്ട ഇബ്നുസീനയുടെ ഇത്തരം മനഃശാസ്ത്ര ചികിത്സാകഥകള്‍ ധാരാളമുണ്ട്. അലിബ്നു രിള്വാന്‍, ഹിബത്തുല്ലാഹ്, അബ്ദുല്‍ബറകാത്ത്, അബ്ദുല്‍ മാലിക്ബിന്‍ സുഹ്ര്‍, ദാവൂദ് ബിന്‍ ഉമര്‍ തുടങ്ങിയവരും ഈ രംഗത്തെ അഗ്രഗണ്യരാണ്. സൈക്കോളജിക്കും സൈക്കോതെറാപ്പിക്കും വേണ്ടി ജീവിച്ചവരായിരുന്നു ഇവര്‍. അനന്തവിഹായസ്സില്‍ പക്ഷം വിടര്‍ത്തിപ്പറക്കുന്ന പറവകളെപ്പോലെ ഈ വിശാരദ വര്‍ഗമിന്നും മുസ്ലിം ജ്ഞാനികളുടെ ഹൃദയങ്ങളില്‍ പ്രതീക്ഷകളോടെ പറന്നുകൊണ്ടിരിക്കുന്നു.

സമൂഹശാസ്ത്രം

സമൂഹശാസ്ത്രം (ടീരശീഹീഴ്യ) മുസ്ലിം ചിന്തയുടെ സൃഷ്ടിയാണ്. മധ്യകാലത്ത് ശാസ്ത്രപുരോഗതിയുടെ അമരത്ത് വാണ അറബികളാണ് ലോകത്തിന് ഈ ശാസ്ത്രശാഖ പരിചയപ്പെടുത്തിയത്. ഏറെ പ്രായം വന്നിട്ടില്ലാത്ത ഈ ശാസ്ത്രമിന്നും പുരോഗതിയുടെ നവവിഹായസ്സുകള്‍ തേടിക്കൊണ്ടിരിക്കുന്നു. സാമൂഹ്യജീവിതത്തിന്റെ നിയമാവലികളാണ് പ്രതിപാദ്യവിഷയം. എട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ലോകപ്രശസ്ത സര്‍വജ്ഞാനിയും ദാര്‍ശനികനും സാമൂഹ്യശാസ്ത്രജ്ഞനും നിയമപണ്ഡിതനും രാഷ്ട്രതന്ത്രജ്ഞനുമായ അബ്ദുര്‍റഹ്മാനുബ്നു ഖല്‍ദൂനാണ് ഉപജ്ഞാതാവ് അല്ലെങ്കില്‍ സമുദ്ധാരകന്‍. പുരോഗമന ചിന്തയുടെ കളിത്തൊട്ടിലായിരുന്ന ഗ്രീസില്‍ നിന്ന് തുടങ്ങി മുസ്ലിംകളിലെത്തിയ ഈ ശാസ്ത്രം അതിരുകളില്ലാതെ വ്യാപിക്കുകയായിരുന്നു. ലോകസംസ്കൃതികളുടെയും മനുഷ്യനാഗരികതകളുടെയും ചുരുളുകഴിയുന്ന ജ്ഞാനശേഖരത്തിന്റെ സര്‍വവിധ ബഹുമതികളും ഇബ്നുഖല്‍ദൂനിനുതന്നെയാണ്.

സോഷ്യോളജി എന്ന ഈ പേരിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഫ്രാന്‍സ് സമൂഹശാസ്ത്രജ്ഞന്‍ അഗസ് കോംറ്റെ (അൌഴൌ ഇീാലേ) ആയിരുന്നെങ്കിലും ഉള്ളടക്കം നിശ്ചയിച്ചത് അറബികളായിരുന്നു. 19-ാം നൂറ്റാണ്ടുവരെ ഇബ്നുഖല്‍ദൂനിന്റെ ജ്ഞാനങ്ങള്‍ ആച്ഛാദിതമായിത്തന്നെ കിടന്നു. അതിനുശേഷം ലോകത്തിനുമുമ്പില്‍ അദ്ദേഹത്തിന്റെ സാമൂഹ്യശാസ്ത്രചിന്തകള്‍ അനാച്ഛാദനം ചെയ്യപ്പെടുകയായി. ഇതോടെ ഈ ശാസ്ത്രശാഖ ഏറെ സമൂഹശ്രദ്ധ പിടിച്ചുപറ്റി. പ്രത്യേകം ആലയങ്ങള്‍ നിര്‍മിക്കപ്പെട്ടു. ആദ്യകാലം മുതലേ സമൂഹവും ജീവിതവുമുണ്ടായിരുന്നെങ്കിലും പുതിയൊരു സംരംഭമായി പിറവിടെയുത്ത ഈ ശാസ്ത്രസംബന്ധമായ ഗവേഷണങ്ങള്‍ നടത്താന്‍ ഇബ്നുഖല്‍ദൂനിനെപോലെ ആരും മുന്നോട്ടുവന്നില്ല.

സംസ്കാരങ്ങള്‍ സമൂഹജ്ഞാനത്തിന്റെ ഉറവിടങ്ങളാണ്. വൈവിധ്യമാര്‍ന്ന ജീവിതശൈലികള്‍ രൂപം കൊള്ളുന്നത് ഇവിടെയാണ്. ഈജിപ്ഷ്യന്‍ സംസ്കാരത്തില്‍ മനുഷ്യന്‍ ജീവിതത്തിന്റെ നാനാവശങ്ങള്‍ അനുധാവനം ചെയ്തിരുന്നു. സുമേറിയയിലും ബാബിലോണിലും തഥൈവ. ഇവിടങ്ങളില്‍ സംസ്കാരങ്ങള്‍ ജനങ്ങള്‍ക്ക് സംഘബോധം നല്‍കി. വഴിവിട്ട ജീവിതത്തിന് മുമ്പില്‍ ദിശാബോധം വളര്‍ത്തി. യുദ്ധങ്ങളും സംഘട്ടനങ്ങളും സമൂഹത്തിന്റെ ഭദ്രത തകര്‍ത്തു. ഛിദ്രതക്കും അരാചകത്വത്തിനും വഴിയൊരുക്കുകയായി.

ചിന്താധാരകള്‍ക്കും ദര്‍ശനങ്ങള്‍ക്കും സമൂഹത്തിന്റെ ഉത്ഥാനപതനങ്ങളില്‍ വ്യക്തമായ പങ്കുണ്ട്. ധാര്‍മികമായും ഭൌതികമായും അവസ്ഥ ഇതുതന്നെ. താന്‍ പ്രതിനിധാനം ചെയ്യുന്ന മതത്തിന്റെ സമഗ്രതയും ആഴവും പോലെയിരിക്കും അനുയായികളുടെ വിശ്വാസം. മതാചാരങ്ങളുടെ കണിശത പോലെയായിരിക്കും അവനതുമായുള്ള പ്രതിപത്തി. സാമൂഹ്യസ്വഭാവമാണ് ജനസമൂഹത്തെ വിജയത്തിലെത്തിക്കുക. പരസ്പര വിശ്വാസം അഖണ്ഡതക്കും അപരിച്ഛിന്നതക്കും നിമിത്തമാകുന്നു. അവയുടെ നഷ്ടം സമൂഹത്തെ ദ്രവിപ്പിക്കുന്നു.

ഇസ്ലാമിന്റെ സാമൂഹ്യാവസ്ഥ ഏറെ സുഭദ്രമാണ്. കിതാബും സുന്നത്തുമാണ് ഇവിടുത്തെ മതാധാരം. സമൂഹബോധമുള്ള അസംഖ്യം മനീഷികള്‍ മുമ്പേ കടന്നുപോയിട്ടുണ്ട്. മുസ്ലിം ചരിത്രകാരന്മാരായിരുന്ന ഥബ്രി, മസ്ഊദി, ഫാറാബി, ഇബ്നുഖല്‍ദൂന്‍, ഇബ്നുഥുഫൈല്‍, ഇബ്നുബത്തൂത്ത തുടങ്ങിയവര്‍ ഈ വിജുഗീഷുകളുടെ ചരിത്രം കോറിയിടുന്നു. എല്ലാം ഘോരഘോരമായ മനുഷ്യജീവിതത്തിന്റെ സ്പന്ദനങ്ങളായിരുന്നു. ഹൃദയസ്പൃക്കായ സാമൂഹ്യചിന്തകള്‍. സാമൂഹ്യശാസ്ത്രത്തിന്റെ ഉപജ്ഞാതാക്കളും പ്രചാരകരുമായിരുന്നു അവര്‍.

ഗതകാല ചരിത്രത്തിന്റെ ശിരസ്സില്‍ പൊന്‍തൂവലുകള്‍ ചാര്‍ത്തിയത് മുസ്ലിം ചരിത്രകാരന്മാരും ഭൂമിശാസ്ത്രജ്ഞാനികളായിരുന്നു. വിവിധയിടങ്ങളിലെ നാഗരികതകള്‍ ഗ്രന്ഥങ്ങളിലൂടെ അവര്‍ കൈമാറി. അബുല്‍ഹസന്‍ അലിഅല്‍മസ്ഊദി ഇവരില്‍ ഏറെ പ്രശസ്തനാണ്. ഇരുപതാം വയസ്സില്‍ തന്നെ ഉലകം ചുറ്റാന്‍ തുടങ്ങിയ അവര്‍ അനവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള വ്യത്യസ്ത സമൂഹങ്ങളുടെ കഥയായിരുന്നു ഇവ. വരുംകാലത്തിന്റെ തണല്‍വൃക്ഷങ്ങളായിരുന്ന ഈ ഗ്രന്ഥങ്ങള്‍ പില്‍ക്കാലത്ത് പുതിയ ശാസ്ത്രീയ രൂപങ്ങളായി പരിണമിക്കുകയായിരുന്നു. 'അഹ്സനുത്തഖാസീം' എന്ന കൃതിയിലൂടെ വ്യത്യസ്ത സമൂഹങ്ങളുടെ ചലനങ്ങള്‍ വിലയിരുത്തിയ ശംസുദ്ദീന്‍ അബൂഅബ്ദില്ലാ മുഹമ്മദ് അല്‍മഖ്ദിസീ സോഷ്യോളജിയുടെ വളര്‍ച്ചക്ക് ഏറെ സംഭാനവകള്‍ അര്‍പ്പിച്ചിട്ടുണ്ട്. കിഴക്കും പടിഞ്ഞാറും യാത്ര നടത്തിയ ഇദ്ദേഹം ഇന്ത്യയുടെയും സ്പെയ്നിന്റെയും സാമൂഹ്യപശ്ചാത്തലങ്ങളെ അവതരിപ്പിക്കുന്നു. ഇന്ത്യ സന്ദര്‍ശിച്ച അല്‍ബിറൂനി തന്റെ താരീഖുല്‍ഹിന്ദിലൂടെ ഇന്ത്യന്‍ സമൂഹത്തെ വിലയിരുത്തുകയാണ്. ഗണിതത്തിലും വൈദ്യത്തിലും ഗോളശാസ്ത്രത്തിലും ഏറെ സംഭാവനകള്‍ അര്‍പ്പിച്ച അദ്ദേഹം തന്റെ 'അല്‍ആസാറുല്‍ ബാഖിയ അനില്‍ ഖുറൂനില്‍ ഖാലിയ' എന്ന കൃതിയിലൂടെയും സമൂഹശാസ്ത്രം പുനരുജ്ജീവിപ്പിക്കുന്നു.

ഹിജ്റ 259 ല്‍ പേര്‍ഷ്യ-തുര്‍ക്കി അതിര്‍ത്തിയിലെ ഫാറാബില്‍ ജനിച്ച അബൂനസ്റുല്‍ ഫാറാബി തത്ത്വജ്ഞാനങ്ങള്‍ക്ക് നല്‍കിയ സംഭാവനകള്‍ക്കു പുറമെ സോഷ്യോളജിയിലും മികവ് പുലര്‍ത്തി. അരിസ്റോട്ടിലിനു ശേഷം ലോകം കണ്ട ഏറ്റവും വലിയ ഫിലോസഫറായി പുകള്‍പെറ്റ ഇദ്ദേഹം സമൂഹശാസ്ത്രത്തിന് രണ്ട് കൃതികള്‍ തന്നെ ഉഴിഞ്ഞുവെച്ചിട്ടുണ്ട്. 'അസ്സിയാസത്തുല്‍ മദനിയ്യ', 'ആറാഉ അഹ്ലില്‍മദീന അല്‍ഫാളില' എന്നിവയാണവ. സമൂഹശാസ്ത്രത്തിനു ഏറെ പ്രാധാന്യം നല്‍കുന്ന ഇവ സമൂഹനന്മയുടെ വഴികളും നാഗരിക വിജയത്തിന്റെ രീതികളും വിശദമാക്കുന്നു.

'ആറാഉ അഹ്ലില്‍മദീന അല്‍ഫാളില' എന്ന കൃതി ഫാറാബി രണ്ടായിത്തിരിക്കുന്നു. ഒന്നാം ഭാഗത്തില്‍ തത്ത്വജ്ഞാനത്തെക്കുറിച്ചും അതിന്റെ പ്രഭവഘട്ടങ്ങളെക്കുറിച്ചും വിവരിക്കുന്നു. രണ്ടാം ഭാഗം പൂര്‍ണമായും നാഗരികജീവിതസംബന്ധിയായ വിവരങ്ങളാണ്. മനുഷ്യജീവിതത്തിന്റെ സാംസ്കാരികതലങ്ങളെ കുറിച്ചും പ്രതിപാദിക്കുന്നുണ്ട് ഇതില്‍.
മനുഷ്യന്‍ പരസഹായവും സഹകരണവും ആവശ്യമായവനാണ്. അതിനാല്‍ പ്രകൃതിപരമായിതന്നെ മനുഷ്യന്‍ സമൂഹജീവിയാണ്. തുടര്‍ന്നുവരുന്ന ആവശ്യങ്ങള്‍ അവനെ സമൂഹജീവിയാക്കുന്നു. അല്ലെങ്കില്‍ ജീവിത പ്രാരാബ്ധങ്ങള്‍ സാമൂഹികമായി ജീവിക്കാന്‍ അവനെ പ്രേരിപ്പിക്കുന്നു. ഫാറാബി പറയുന്നു: 'മനുഷ്യന്‍ സംഘം ചേര്‍ന്ന് സമൂഹം ജനിക്കുന്നു. ഈ സമൂഹം രണ്ടു വിധമാണ്. ഒന്ന് സമ്പൂര്‍ണ സമൂഹം. സഹായസഹകരണങ്ങളും സാമൂഹിക കൈമാറ്റങ്ങളും പൂര്‍ണതയോടെ നിര്‍വഹിക്കപ്പെടുകയാണിവിടെ. രണ്ട്, ന്യൂന സമൂഹം. ബന്ധങ്ങളിലെയും പരദാനത്തിന്റെയും കുറവാണിവിടെ കുറിക്കുന്നത്.'

ഫാറാബിയുടെ അഭിപ്രായത്തില്‍ സമ്പൂര്‍ണ സമൂഹം മൂന്നു വിധമാണ്. ഒരേ ആശയത്തിനും ഭരണത്തിനും കീഴില്‍ ജീവിക്കുന്ന മാലോകര്‍, ഒരുമയോടെ കഴിയുന്ന നിശ്ചിത വര്‍ഗം, ഒരു സമൂഹത്തിന്റെ ക്ളിപ്തമേഖലയില്‍ ശക്തിപ്പെട്ട നാഗരികത എന്നിവയാണവ. ന്യൂന സമൂഹവും അതുപോലെ മൂന്നു വിഭാഗത്തെ പ്രതിനിധീകരിക്കുന്നു. ഗ്രാമങ്ങളുടെയും മഹല്ലുകളുടെയും ചെറുസംഗമമാണവയിലൊന്ന്. ഇവയുടെതന്നെ ഏറ്റവും ലഘുവമായ രൂപമാണ് മറ്റൊന്ന്. സ്വന്തം കുടുംബത്തിന്റെ സാമൂഹ്യസ്ഥിതിയാണ് മൂന്നാമത്തേത്. ചുരുക്കത്തില്‍ ഗ്രീക്ക് ചിന്തകരുടെ മനസ്സില്‍ ഉദിക്കുകപോലും ചെയ്യാത്ത ചിന്തകളായിരുന്നു ഇവ. സത്യത്തില്‍ ഫാറാബിയെ ഗ്രസിച്ച ഇസ്ലാമികാദര്‍ശത്തിന്റെ തീവ്രതയാണിത് വ്യക്തമാക്കുന്നത്. ഒരു ഖലീഫയുടെ കീഴില്‍ ലോകരെ ക്രമീകരിക്കുന്ന സുകുമാര ആശയമാണിതിനുപിന്നില്‍.

ഒരുത്തമ നഗരമായി ഫാറാബി കാണുന്നത് വ്യക്തികള്‍ക്ക് സര്‍വവിധ സ്വാതന്ത്യ്രവും ലഭിക്കുന്ന സമൂഹമടങ്ങുന്നതാണ്. ഈ അവസ്ഥയുടെ ലബ്ധി പൂര്‍ണ സഹകരണത്തിലൂടെയാണെന്നും അദ്ദേഹം പറയുന്നു. സമൂഹ്യജീവിതത്തിലെ ജോലിയുടെ വിഭജനത്തെക്കുറിച്ചും ഫാറാബി വിവരിക്കുന്നുണ്ട്. ഒരു സമൂഹത്തെ ഒരു ശരീരം കണക്കെ പരിഗണിച്ചാണ് ഫാറാബിയുടെ ഈ ചിന്തകളെല്ലാം. ഒരുത്തമ പട്ടണമെന്നത് ആരോഗ്യദൃഢഗാത്രം കണക്കെയാണ്. ശരീരത്തിന്റെ പരിരക്ഷക്ക് അവയവങ്ങള്‍ പരസ്പരം സഹായിക്കുന്നതുപോലെ പട്ടണത്തിന്റെ സുരക്ഷിതത്വം അതിലെ അനുയായികളുടെ സഹകരണത്തിലാണ്. ശരീരത്തിലെ വിവിധ അവയവങ്ങള്‍ക്കിടയില്‍ ഹൃദയമെന്നപോലെ ഒരു നാഗരികതയുടെ സ്പന്ദനം നിയന്ത്രിക്കുന്നത് മനുഷ്യനാണ്. അതുകൊണ്ടുതന്നെ ഫാറാബിയുടെ അഭിപ്രായത്തില്‍ സമൂഹത്തിലെ ഏറ്റവും ഭാരമേറിയ ചുമതല നേതൃത്വമാണ്. കാരണം, ഈ നായകനാണ് ഭരണത്തിന്റെ കേന്ദ്രം. നായകന്‍ മനക്കരുത്തുള്ളവനും ഭരണപാടവമുള്ളവനുമായിരിക്കണം. ഒരു സമൂഹനായകന് 12 സ്വഭാവങ്ങളുണ്ടായിരിക്കണമെന്നാണ് ഫാറാബി പറയുന്നത്. ജന്മസിദ്ധമായ ഗുണങ്ങള്‍ തന്നെ ശരീരവുമായി ബന്ധിക്കുന്നവ, ബുദ്ധിയുമായി ബന്ധിക്കുന്നവ, സാഹിതീയ സര്‍ഗ ശേഷിയുമായി ബന്ധിക്കുന്നവ, അധ്യാപനവുമായി ബന്ധിക്കുന്നവ, സ്വഭാവവുമായി ബന്ധിക്കുന്നവ എന്നിങ്ങനെ അഞ്ചു വിധമാണ്. ഇവക്കു പുറമെ നേതാവില്‍ സൃഷ്ടിപരമായ വൈകല്യങ്ങളോ ബുദ്ധിപരമായ വൈകല്യങ്ങളോ ഉണ്ടാകരുതെന്നും ഫാറാബി പറയുന്നു. ഉണ്ടാക്കിയെടുക്കേണ്ട സ്വഭാവങ്ങളായി, നായകന്‍ തന്ത്രശാലിയാകണമെന്നും (ഫാറാബിയുടെ അഭിപ്രായത്തില്‍ തന്ത്രമാണ് ഭരണത്തിന്റെ അടിത്തറ) മതബോധമുള്ളവനാകണമെന്നും ചരിത്രത്തില്‍ ഉപമയില്ലാത്ത പ്രശ്നങ്ങള്‍ക്ക് ചരിത്രം നോക്കി പ്രതിവിധി കണ്ടെത്താന്‍ കഴിവുള്ളവനാകണമെന്നും അദ്ദേഹം പറയുന്നു. സമൂഹത്തില്‍ ഒറ്റപ്പെട്ട 'അധമവര്‍ഗ'ത്തെ ഫാറാബി വിവരിക്കുന്നത് അജ്ഞതയില്‍ വളരുന്ന, ജീവിതവിജയത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയാത്തവരായിട്ടാണ്.

ഈ രംഗത്ത് ഏറെ സംഭാവനകളര്‍പ്പിച്ച ഇബ്നുഖല്‍ദൂന്‍ സോഷ്യോളജിയുടെ പിതാവായാണ് അറിയപ്പെടുന്നത്. അദ്ദേഹം തന്നെയാണതിന് അര്‍ഹനെന്ന് ഭൂരിഭാഗം സോഷ്യോളജിസ്റുകളും സമ്മതിക്കുന്നുണ്ട്. പക്ഷേ, ഇന്ന് ഫ്രഞ്ചുകാര്‍ വാദിക്കുന്തന് സോഷ്യോളജിയുടെ പിതാവ് ഫ്രഞ്ചുകാരനായ അഗസ്് കോംറ്റെയാണെന്നാണ്. എന്നാല്‍, 19-ാം നൂറ്റാണ്ടില്‍ വന്ന ഇദ്ദേഹത്തേക്കാള്‍ അഞ്ചു നൂറ്റാണ്ടു മുമ്പുതന്നെ അറബി സാമൂഹ്യശാസ്ത്രജ്നായ ഇബ്നു ഖല്‍ദൂന്‍ വാണിരുന്നുവെന്നതാണ് സത്യം. അതേസമയം ഇന്ന് ഇറ്റലിക്കാര്‍ മുന്നോട്ടുവെക്കുന്നത് തങ്ങളുടെ ഒരു അനുഭാവിയെ ആണെങ്കില്‍ ഇംഗ്ളണ്ടുകാര്‍ വാദിക്കുന്നത് സോഷ്യോളജിയുടെ പിതാവ് ഇംഗ്ളീഷുകാരനായ ഹെര്‍ബര്‍ട്ട് സ്പിയേഴ്സാണെന്നാണ്. എന്നാല്‍ 18-ാം നൂറ്റാണ്ടിനു ശേഷം വന്ന ഇവരെല്ലാം ജനിക്കുമ്പോള്‍തന്നെ ഇവിടെ അറബികളുടെ സാമൂഹ്യശാസ്ത്ര ഗ്രന്ഥങ്ങളുണ്ടായിരുന്നുവെന്നതാണ് വസ്തുത. യഥാതഥാ ഇബ്നുഖല്‍ദൂനിന്റെ പിതൃത്വം തന്നെയാണ് ഇവിടെയും കടന്നുവരുന്നത്.

ഹിജ്റ 8-ാം നൂറ്റാണ്ടിലാണ് ഇബ്നുഖല്‍ദൂന്‍ ജനിച്ചത്. ലോകത്താകമാനം സാംസ്കാരിക പരിവര്‍ത്തനം നടന്ന ഘട്ടമായിരുന്നു ഇത്. പൌരസ്ത്യ ലോകത്ത് സാംസ്കാരികത്തകര്‍ച്ചയുടെയും പാശ്ചാത്യലോകത്ത് സാംസ്കാരിക വളര്‍ച്ചയുടെയും ഘട്ടം.
ഇബ്നുഖല്‍ദൂനിന്റെ മുഖദ്ദിമയാണ് സാമൂഹ്യശാസ്ത്ര വിജ്ഞാനീയങ്ങളുടെ വിളനിലമായി വര്‍ത്തിച്ചിരുന്നത്. സമൂഹങ്ങളെക്കുറിച്ചുള്ള പൂര്‍ണവിവരം നല്‍കുന്ന ഈ കൃതി ചിന്തകന്മാരുടെ ചിന്തകള്‍ക്ക് പാത്രമായതാണ്. പലരും ഇതിനെക്കുറിച്ച് പഠനം നടത്തി. ഖത്രെമിയര്‍ (ഝൌമൃലാലൃല) എന്ന സമൂഹചിന്തകന്‍ മുഖദ്ദിമയെ മൂന്നു ഭാഗങ്ങളായി വിഭജിച്ച് പഠനം നടത്തുകയുണ്ടായി. പലരും മൊഴിമാറ്റം നടത്തി. സാമൂഹ്യശാസ്ത്രത്തിന്റെ ഉത്തുംഗതയില്‍ വിരാജിച്ച ഈ ഗ്രന്ഥം പാശ്ചാത്യരെ ഏറെ ആകര്‍ഷിച്ചിരുന്നു. ഇബ്നുഖല്‍ദൂന്‍ തന്റെ പഠനങ്ങളിലൂടെ സമൂഹപുരോഗതിയുടെ നാനാവശങ്ങള്‍ അനാവരണം ചെയ്യുകയാണിവിടെ. വരുംലോകത്തിന്റെ സാംസ്കാരികോന്നമനവും അതു ബന്ധിച്ചിരിക്കുന്ന നിയമങ്ങളും അദ്ദേഹം വിവരിക്കുന്നു. അര്‍നോള്‍ഡ് ടോയന്‍ബിയെ പോലുള്ളവര്‍ പറയുകയുണ്ടായി: 'തീര്‍ച്ചയായും മുഖദ്ദിമ ഒരു സാമൂഹ്യശാസ്ത്ര ഗ്രന്ഥമാണ്'. ഇറ്റലിയുടെയും ഫ്രാന്‍സിന്റെയും സാമൂഹ്യശാസ്ത്രജ്ഞര്‍ വരുംമുമ്പുതന്നെ ഇവിടെ സോഷ്യോളജിയുണ്ടായിരുന്നെന്ന് ഇവര്‍ തന്നെ സമ്മതിക്കുന്നു.

സമൂഹത്തിന്റെ പുരോഗതി ജ്ഞാനസമ്പത്തിനെ ആശ്രയിച്ചിരിക്കുന്നു. ജ്ഞാനം മനുഷ്യ സംസ്കാരത്തിന്റെ അളവുകോലാണ്. പരസ്പര സഹായങ്ങളും സഹകരണങ്ങളുമാണതിന്റെ നിമിത്തം. സമൂഹത്തില്‍ കൈമാറ്റങ്ങളുടെ തോത് കൂടുന്നതും കുറയുന്നതും കാലത്തിനനുസൃതമായാണ്. നാഗരികതയുടെ ഈ ചലനങ്ങള്‍ തന്നെ പഠനാര്‍ഹമാണ്.
റോമിന്റെയും ഗ്രീസിന്റെയും സാമ്പത്തിക നയങ്ങള്‍ക്ക് ഭിന്നമായി അവയെ പഠനവിഷയമായി അവതരിപ്പിച്ചത് ഇബ്നുഖല്‍ദൂനായിരുന്നു. സാമൂഹിക-സാമ്പത്തിക ഭദ്രത വിശകലനം ചെയ്ത ഇവര്‍ ഫ്രാന്‍സിലെ പ്രകൃതിവാദികള്‍ക്കും ഇംഗ്ളണ്ടിലെ ആദംസ്മിത്തിനും മുമ്പ് വന്നിട്ടുണ്ട്. സാമ്പത്തിക വ്യവസ്ഥയും കച്ചവട പരിഷ്കാരവും മുഖദ്ദിമയിലെ ചര്‍ച്ചാവിഷയമാണ്. സമൂഹത്തിലെ ഗുരുശിഷ്യബന്ധം വരെ ഇബ്നുഖല്‍ദൂന്‍ വിവരിക്കുന്നു. വിദ്യാര്‍ഥികളെ അടിക്കുന്നതിലുള്ള മനഃശാസ്ത്രവും തുറന്നുകാട്ടുന്നു.

തൂനിസില്‍ ജനിച്ച ഇബ്നുഖല്‍ദൂനിന്റെ വ്യക്തിജീവിതം ഏറെ വിസ്മയങ്ങള്‍ നിറഞ്ഞതാണ്. ഒരേസമയം സാമഹശാസ്ത്രത്തിലെന്നപോലെ ഖുര്‍ആന്‍ വ്യാഖ്യാനം, ഹദീസ് വ്യാഖ്യാനം, ദൈവശാസ്ത്രം, നിയമശാസ്ത്രം, അദ്ധ്യാത്മദര്‍ശനം, ഗണിതശാസ്ത്രം, തര്‍ക്കശാസ്ത്രം, പ്രകൃതിതത്ത്വശാസ്ത്രം, രാഷ്ട്ര മീമാംസ, നീതിശാസ്ത്രം എന്നിവയിലും അഗാധ പരിജ്ഞാനമുണ്ടായിരുന്നു അദ്ദേഹത്തിന്. ഗണിതശാസ്ത്രജ്ഞനും ഭിഷഗ്വരനുമായ ഇബ്റാഹീമുബ്നു സര്‍ബറില്‍ നിന്ന് വിദ്യ നേടി. മുഹമ്മദുല്‍ ബല്ലാഫിയില്‍ നിന്ന് ഇമാം മാലിക്(റ)വിന്റെ മുവത്ത്വ ഓതി. രാഷ്ട്രീയത്തില്‍ പ്രവേശിച്ചതോടെ അദ്ദേഹത്തിന്റെ മാതാപിതാക്കളും ഗുരുജനങ്ങളും നാട്ടില്‍ പടര്‍ന്നുപിടിച്ച പ്ളേഗ് കാരണമായി മരണപ്പെടുകയായിരുന്നു. താമസിയാതെ  അലക്സാണ്ട്രിയയുടെ സമീപദേശത്തുകൂടെ കപ്പലില്‍ യാത്ര ചെയ്യവെ കൊടുങ്കാറ്റില്‍ പെട്ട് കുടുംബവും നഷ്ടമായി. തനിക്കനുഭവവേദ്യമായ ഈ വേദനകളിലൂടെയായിരുന്നു ഇബ്നുഖല്‍ദൂന്‍ സമൂഹമനസ്സ് വായിച്ചെടുത്തത്. ഏഴ് വാള്യങ്ങള്‍ വരുന്ന അദ്ദേഹത്തിന്റെ 'കിതാബുല്‍ ഇബറി'ന്റെ മുഖവുരയാണ് ലോകപ്രസിദ്ധമായ 'മുഖദ്ദിമ'. അസാധാരണമായ ചരിത്രപഠനം ഒരു ശാസ്ത്രമായാണ് ഇതിലദ്ദേഹം അവതരിപ്പിക്കുന്നത്. ഈ ശൈലി പുതിയൊരു സാമൂഹിക തത്ത്വശാസ്ത്രത്തിന് അസ്തിവാരമിടാന്‍ നിമിത്തമാവുകയായിരുന്നു. ചരിത്രത്തെ സാമൂഹിക ഘട്ടങ്ങളുടെ അടിസ്ഥാനത്തില്‍ ചേര്‍ത്തുവെച്ച് സംഭവങ്ങള്‍ വസ്തുനിഷ്ഠമായി യുക്തിയുക്തം അപഗ്രഥിച്ച് നിരൂപണബുദ്ധ്യാ പഠനവിഷയമാക്കുന്ന നൂതന ശൈലിയാണിതില്‍ സ്വീകരിക്കപ്പെട്ടത്. സാമൂഹിക ശാസ്ത്രവും മാനവിക സമൂഹവും പ്രശ്നങ്ങളും എന്ന മോട്ടോ ഉയര്‍ത്തിയാണ് ഇബ്നുഖല്‍ദൂനിന്റെ ചര്‍ച്ച. ഇത്തരമൊരു ശൈലി ചരിത്രത്തില്‍ മുമ്പൊന്നും കേള്‍ട്ടുകേള്‍വിപോലുമുണ്ടായിരുന്നില്ല. ഇത്തരമൊരു നവീനശാസ്ത്രം മുന്നോട്ടുവെക്കുകവഴി അതിന്റെ സിദ്ധാന്തങ്ങള്‍ ജനപരിചയമുള്ള ഭാഷയില്‍ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. ചരിത്രപഠനത്തിന് ഈ ശാസ്ത്രം അത്യാവശ്യമാണ്. ചരിത്രത്തില്‍ വരുന്ന സാധ്യതകളും അസാധ്യതകളും സമൂഹത്തില്‍ നോക്കി പരിഹാരം കണ്ടെത്താനും ഇത് സഹായിക്കുന്നു. 

നാം രേഖപ്പെടുത്തുന്ന ചരിത്രത്തിലെ യാഥാര്‍ഥ്യങ്ങള്‍ അസത്യപ്രസ്താവനകളില്‍ നിന്ന് തിരിച്ചെടുക്കാനും അതിന്റെ അടിസ്ഥാനത്തില്‍ തെളിവുകള്‍ സംശയാതീതമായി നിരത്താനും സഹായിക്കുന്ന ഒന്നാണ് സോഷ്യോളജി. ചരിത്രത്തിന് മാത്രമല്ല, മറ്റ് സാമൂഹിക മാനവിക ശാസ്ത്രങ്ങള്‍ക്കും ഇത് അനുപേക്ഷണീയമാണ്. സമൂഹത്തിന്റെ ഘടന, ഉത്ഭവം തുടങ്ങി അതുമായി ബന്ധിക്കുന്ന എല്ലാം ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. സമൂഹത്തിന്റെ ഉല്‍പത്തി, സ്ഥിരവാസം, രാഷ്ട്രങ്ങളുമായുള്ള ബന്ധം, ശക്തിദൌര്‍ബല്യങ്ങളിലെ അസ്ഥിരത, യൌവനവാര്‍ധക്യദശകള്‍, ഉത്ഥാനപതനങ്ങള്‍ എന്നിവയും ഇവിടെ വിവരിക്കപ്പെടുന്നു. ഇബ്നുഖല്‍ദൂന്‍ തന്റെ ചരിത്ര രചനയില്‍ ഇവയെല്ലാം ഒരുപോലെ വിശകലനം ചെയ്തിട്ടുണ്ട്. രചനയാഗ്രഹിക്കുന്നവര്‍ എങ്ങനെ ചരിത്രത്തെ സമീപിക്കണമെന്നും ഗതകാലചരിത്ര രചനകളില്‍ പിണഞ്ഞ അബദ്ധങ്ങളെക്കുറിച്ചും മുഖദ്ദിമയുടെ ആമുഖത്തില്‍ തന്നെ പറയുന്നു. മനുഷ്യസമൂഹം, നാടോടി സമൂഹം, ഭരണവംശങ്ങള്‍, നാഗരിക സമൂഹം, ഉപജീവനമാര്‍ഗം, വിവിധ ശാസ്ത്രങ്ങള്‍ എന്നിങ്ങനെയാണ് മുഖദ്ദിമയിലെ അധ്യായങ്ങള്‍ ക്രമീകിരിച്ചിരിക്കുന്നത്. സമൂഹചരിത്രങ്ങളുടെ ആഴികള്‍ താണ്ടി സവിസ്തരം പ്രസ്താവനകളിറക്കിയിതനാലാണ് റവറന്റ് ഫാദര്‍ ജിസ്ബര്‍ട്ട് പോലും ഇബ്നുഖല്‍ദൂനിനെ സോഷ്യോളജിയുടെ പിതാവായി വിശേഷിപ്പിച്ചത്. തന്റെ ജൃശിരശുഹല ീള ടീരശീഹീഴ്യ എന്ന ഗ്രന്ഥത്തിന്റെ മുഖവുരയില്‍ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. 1992 ല്‍ മുഖദ്ദിമയുടെ ഇംഗ്ളീഷ് ഭാഷ്യം റെയ്നോള്‍ഡ് നിക്കള്‍സണ്‍ തുടങ്ങിവെച്ചിട്ടുണ്ട്. ഇതിനിടെ മുഖദ്ദിമയെക്കുറിച്ചും ഇബ്നുഖല്‍ദൂനിനെക്കുറിച്ചും 430 ലേറെ പഠനങ്ങള്‍ യൂറോപ്യന്‍ ഭാഷകളില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. റോബര്‍ട്ട് ഫ്ളിന്റ്, എഫ് റോസന്താള്‍ തുടങ്ങി പല ചിന്തകരും ഇബ്നുഖല്‍ദൂനിന്റെ ഈ അപാര കഴിവില്‍ അത്ഭുതം കൂറിയിട്ടുണ്ട്. ചുരുക്കത്തില്‍ സമൂഹത്തിന്റെ കേവലാശയം പോലും അറിയാത്ത യൂറോപ്യര്‍ക്ക് മുമ്പില്‍ സോഷ്യോളജിയുടെ ഫോര്‍മുലകള്‍ അവതരിപ്പിച്ചത് അറബികളായിരുന്നു എന്നര്‍ഥം.